‘എനിക്കു ദേശസ്‌നേഹമില്ലെന്നു പറയാന്‍ ആര്‍ക്കുണ്ട് ധൈര്യം’ – ഷാരൂഖ് ഖാന്‍; സാധ്വി പ്രാചിയ്‌ക്കെതിരേ നിയമനടപടി വേണം : അപര്‍ണാ സെന്‍

ഡല്‍ഹി: അന്‍പതാം പിറന്നാളിനോടനുബന്ധിച്ച് ഒരു ദേശീയ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ രാജ്യത്തു നടന്നുകൊണ്ടിരിക്കുന്ന അസഹിഷ്ണുതകള്‍ക്കെതിരേ ഷാരൂഖ് ഖാന്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ചിരുന്നു. തനിക്കു ലഭിച്ച പദ്മശ്രീ പുരസ്‌കാരം തിരികെ നല്‍കാന്‍ തയാറാണെന്നും താരം വ്യക്തമാക്കുകയുണ്ടായി. എനിക്കു ദേശസ്‌നേഹമില്ലെന്നു പറയാന്‍ ആര്‍ക്കുണ്ട് ധൈര്യമെന്നും തന്റെ ദേശസ്‌നേഹത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കുമാവില്ലെന്നും ഷാരൂഖ് ഖാന്‍ പ്രതികരിച്ചു. ഷാരൂഖ് ഖാനെതിരേ വിഎച്ച്പി നേതാവ് സാധ്വി പ്രാചി വീണ്ടും രംഗത്തെത്തിയതാണ് വിവാദമായത്. ഷാരൂഖ് ഖാന്‍ പാക്കിസ്ഥാനി ഏജന്റാണെന്നും അദ്ദേഹം പാക്കിസ്ഥാനിലേക്കു പോകുകയാണു വേണ്ടതെന്നുമാണ് പ്രാചി പറഞ്ഞത്.

Aparnan-Sen-325പ്രാചിയുടെ പ്രകോപനപരമായ വാക്കുകള്‍ വിശ്വസിക്കാനാവുന്നില്ലെന്നും ഈ രാജ്യത്ത് വിഭാഗീയതയുണ്ടാക്കുന്നത് ഇവരെപ്പോലെയുള്ളവരാണെന്നും പ്രമുഖ സിനിമാസംവിധായിക അപര്‍ണാ സെന്‍ പ്രകികരിച്ചു. ഇതിനെതിരേ നിയമനടപടി സ്വീകരിക്കണം. അവാര്‍ഡുകള്‍ തിരികെ നല്കുന്നത് ശ്രദ്ധേയമാണ്. അതിലും ആവശ്യം എല്ലാവരും ചേര്‍ന്ന് രാഷ്ട്രപതിക്കു കത്തയയ്ക്കുകയാണ്. അഭിപ്രായ സ്വാതന്ത്ര്യം പോലും അടിച്ചമര്‍ത്തു ന്നതിനെതിരേ രാഷ്ട്രപതിക്കു കത്തു തയാറാക്കണം. ആരെങ്കിലും അത്തര മൊരു നീക്കം തുടങ്ങേണ്ടതാണ് – അവര്‍ പറഞ്ഞു.
സംഭവത്തില്‍ പതിവു പോലെ പ്രധാനമന്ത്രിയുള്‍പ്പെടെ ബിജെപിയിലെ പ്രമുഖര്‍ പ്രതികരിച്ചിട്ടില്ലെങ്കിലും മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ചര്‍ച്ച ചെയ്യപ്പെട്ടു. രാജ്യത്തു നടക്കുന്ന അസഹിഷ്ണുതകള്‍ക്കെതിരേ ഷാരൂഖ് ഖാന്‍ പ്രതികരിച്ചതാണു പ്രാചിയെ ചൊടിപ്പിച്ചത്. അവാര്‍ഡുകള്‍ തിരിച്ചുകൊടുക്കുന്നതിനെ പിന്തുണച്ച ഷാരൂഖ് ഖാന്‍ രാജ്യദ്രോഹക്കുറ്റം ചെയ്തിരിക്കുകയാണെന്നും ഇതിന്റെ പേരില്‍ അദ്ദേഹത്തെ ശിക്ഷിക്കണമെന്നും പ്രാചി ആവശ്യപ്പെട്ടു. അവാര്‍ഡുകള്‍ തിരിച്ചുകൊടുത്ത എല്ലാവര്‍ക്കുമെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി നട പടിയെടുക്കണമെന്നും പ്രാചി വ്യക്തമാക്കി.
ഷാരൂഖ് ഖാനുള്‍പ്പെടെയുള്ള ബോളിവുഡിലെ ഖാന്‍ താരങ്ങള്‍ക്കെതിരേ ഇതിനുമുമ്പും പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തി സാധ്വി പ്രാചി വിവാദം സൃഷ്ടിച്ചിട്ടുണ്ട്. ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും അമീര്‍ ഖാനും അഭിനയിക്കുന്ന ചിത്രങ്ങള്‍ ഹിന്ദുക്കള്‍ ബഹിഷ്‌കരിക്കണമെന്നും ഇവരുടെ ചിത്രങ്ങളുടെ പോസ്റ്ററുകള്‍ പതിക്കാന്‍ ഹിന്ദുക്കള്‍ അനുമതി നല്‍കരുതെന്നും പ്രാചി മുമ്പ് ആഹ്വാനം ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top