പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സഖ്യം മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്

ന്യൂഡല്‍ഹി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള സഖ്യം മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് മുന്‍ മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോണ്‍ഗ്രസ് അധ്യക്ഷനുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ഞാന്‍ ഒരു പണ്ഡിറ്റല്ല, അതുകൊണ്ട് എനിക്ക് ഫലങ്ങള്‍ പ്രവചിക്കാന്‍ കഴിയില്ല. പക്ഷേ തെരഞ്ഞെടുപ്പില്‍ എന്റെ പാര്‍ട്ടിയും ബി.ജെ.പിയും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഇനിയെന്താകുമെന്ന് നേരില്‍ കാണാം’ -അമരീന്ദര്‍ സിങ് പറഞ്ഞു. അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പഞ്ചാബിനെ കുറിച്ച്‌ പൊതുവായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായും തെരഞ്ഞെടുപ്പിന് ശേഷം വിശദ ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top