സെന്‍കുമാറിനെ ബിജെപിയില്‍ ക്ഷണിച്ച് കെ സുരേന്ദ്രന്‍

കോഴിക്കോട് : മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിനെ പൊതുരംഗത്തേക്കു ക്ഷണിച്ച് ബിജെപി. നീതിക്കായുള്ള പോരാട്ടത്തില്‍ അദ്ദേഹത്തിന് ഒരുപാട് ദൂരം യാത്ര ചെയ്യാനുണ്ടെന്നും കിരണ്‍ബേദിയുടെയും സത്യപാല്‍ സിങ്ങിന്റെയും പാത സെന്‍കുമാര്‍ പിന്തുടരണമെന്നും സമൂഹമാധ്യമത്തിലെ കുറിപ്പില്‍ ബിജെപി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ അഭിപ്രായം പറഞ്ഞു. ‘തന്റെ സര്‍വീസ് ജീവിതത്തിലുടനീളം സത്യത്തിനും നീതിക്കും വേണ്ടിയാണു സെന്‍കുമാര്‍ പോരാടിയത്. അതിന്റെ പേരിലാണ് അദ്ദേഹത്തിന് ഈ പീഡനങ്ങളെല്ലാം അനുഭവിക്കേണ്ടി വന്നതും. ഇപ്പോള്‍ അദ്ദേഹം സര്‍വതന്ത്രസ്വതന്ത്രനായിരിക്കുന്നു. ഇനിയും നീതിക്കായുള്ള പോരാട്ടത്തില്‍ അദ്ദേഹത്തിന് ഒരുപാട് ദൂരം യാത്ര ചെയ്യാനുണ്ട്.

ഇരു മുന്നണികളുടെയും ഭരണം നേരിട്ടുകണ്ടിട്ടുള്ള ആളാണ് അദ്ദേഹം. ‘അഴിമതിയും സ്വജനപക്ഷപാതവും സകല വൃത്തികേടുകളും അദ്ദേഹം നേരിട്ടു കണ്ടതുമാണ്. ശിഷ്ടജീവിതം അദ്ദേഹത്തിന് ഈ നെറികേടുകള്‍ക്കെതിരെ പോരാടാനുള്ള വലിയൊരവസരമാണ് തുറന്നിട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ കിരണ്‍ബേദിയുടെയും സത്യപാല്‍ സിങ്ങിന്റെയും മറ്റും പാത അദ്ദേഹത്തിനു പിന്തുടരാവുന്നതേയുള്ളൂ. കേരളജനത അതു കാത്തിരിക്കുന്നു എന്നതാണ് സത്യം’ സുരേന്ദ്രന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സെന്‍കുമാര്‍ ബിജെപി ചായ്!വു കാട്ടുകയാണെന്നും പുതിയ താവളം തേടുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ നിയമസഭയില്‍ പറഞ്ഞിരുന്നു. ഡിജിപി സ്ഥാനത്തിനു യോജിക്കുന്ന രീതിയിലല്ല സെന്‍കുമാര്‍ പ്രവര്‍ത്തിക്കുന്നതെന്നും സര്‍ക്കാരിനെ ആക്ഷേപിക്കാനും അപകീര്‍ത്തിപ്പെടുത്താനും ശ്രമിക്കുന്നു എന്നുമായിരുന്നു മുഖ്യന്ത്രിയുടെ ആരോപണം. ”ഇപ്പോള്‍ അദ്ദേഹത്തിന്റെതു പഴയ പിടിയല്ല. നിങ്ങളോടുള്ള പിടി അയഞ്ഞു. ഇപ്പോള്‍ വേറെയാണു നോട്ടം. മറ്റാളുകളുടെ കയ്യിലാണ് ഇപ്പോള്‍”– സെന്‍കുമാര്‍ ബിജെപി ചായ്!വു കാട്ടുകയാണെന്ന സൂചന നല്‍കി മുഖ്യമന്ത്രി പ്രതിപക്ഷത്തോടായി പറഞ്ഞു. നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടീസിന്മേലുള്ള ചര്‍ച്ചയ്ക്കു മറുപടി പറയുമ്പോഴാണു സെന്‍കുമാറിനെതിരെ മുഖ്യമന്ത്രി തിരിഞ്ഞത്.

Top