ഗ്രഹണി പിടിച്ച കുട്ടികള്‍ ചക്ക കണ്ട ആര്‍ത്തിയോടെയാണ് ജയരാജന്‍ സ്വന്തം വകുപ്പില്‍ ബന്ധുക്കളെ നിയമിക്കുന്നത് . ഇപി ജയരാജനും,ചക്കകൂട്ടാനും വ്യവസായ വകുപ്പിലെ നിയമനവും; പരിഹാസവുമായി കെ സുരേന്ദ്രന്‍

കോഴിക്കോട്:ഇ.പി.ജയരാജന്റെ ഭാര്യാ സഹോദരിയായ പി കെ ശ്രീമതി എംപിയുടെ മകനായ സുധീര്‍ നമ്പ്യാരെ കെഎസ്‌ഐഇ എംഡിയാക്കി നിയമനം നല്‍കിയത് റദ്ദാക്കി സര്‍ക്കാര്‍ .സിപിഎമ്മില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഈ രദ്ദാക്കല്‍ മുഖ്യമന്ത്രിയുടെ ഇടപെടലിനെതുടര്‍ന്നാണ് നടപടിയുണ്ടായത് .അതിനിടെ ഇപി ജയരാജനും,ചക്കകൂട്ടാനും വ്യവസായ വകുപ്പിലെ നിയമനവും എന്ന പരിഹാസവുമായി ബിജെപി നേതാവ് രംഗത്ത് എത്തി. വസായ വകുപ്പിലെ സുപ്രധാന തസ്തികകളില്‍ സ്വന്തക്കാരെ തിരുകിക്കയറ്റിയെ മന്ത്രി ഈ പി ജയരാജനെ പരിഹസിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ കെ സുരേന്ദ്രന്‍ ഫെയ്സ് ബുക്കില്‍ പരിഹസിച്ചത്. ഗ്രഹണി പിടിച്ച കുട്ടികള്‍ ചക്ക കണ്ട ആര്‍ത്തിയോടെയാണ് ജയരാജന്‍ സ്വന്തം വകുപ്പില്‍ ബന്ധുക്കളെ നിയമിക്കുന്നതെന്നായിരുന്നു സുരേന്ദ്രന്റെ പരിഹാസം. ബന്ധുക്കളെ അനദികൃതമായി നിയമച്ചതിലൂടെ ഇപി ജയരാജന്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തി. ജയരാജനെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കണമെന്ന് കെസുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ആയിരക്കണക്കിനു ചെറുപ്പക്കാരുടെ നിയമനത്തിനു പിഎസ്‌സി മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്ന സമയത്താണ് സുധീര്‍ നമ്പ്യാരുടെ നിയമനം. നിയമനം റദ്ദാക്കിയെങ്കിലും ജയരാജന്റെ ബന്ധുക്കള്‍ ഇപ്പോഴും തസ്തികകളില്‍ തുടരുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചുsudheer-nambiar-niyamanam

Also Read :തലയൂരാന്‍ വ്യവസായ മന്ത്രിയുടെ ഓഫീസ് പുതിയ പ്രസ്ഥാവനയുമായി രംഗത്ത് ‘ചുമതല ഏറ്റെടുക്കാന്‍ സാവകാശം അഭ്യര്‍ഥിച്ചതിനാല്‍ സുധീറിനെ ഒഴിവാക്കി.വിവാദ നിയമനം;പിണറായി സര്‍ക്കാരിന്റെ ശോഭ കെടുത്തി
ഇപി ജയരാജന്രെ സഹോദരി ഭാര്‍ഗവിയുടെ ഭര്‍ത്താവ് കുഞ്ഞിക്കണ്ണന്റെ അനുജനും മലപ്പട്ടം സ്വദേശിയുമായ ഉത്തമന്റെ മകന്‍ ജിന്‍സണ്‍, കുഞ്ഞിക്കണ്ണന്റെ തന്നെ സഹോദരി ഓമനയുടെ മകന്‍ മിഥുനും വ്യവസായവകുപ്പില്‍ അനധികൃതനിയമനം നേടിക്കഴിഞ്ഞു. കോഴിക്കോടും കൊച്ചിയിലുമാണ് നിയമനം. ജ്യേഷ്ഠന്റെ മകന്രെ ഭാര്യ ദീപ്തി നമ്പ്യാര്‍ക്ക് കണ്ണൂരില്‍ ക്‌ളേ ആന്റ് സിറാമിക്‌സില്‍ മാനേജര്‍ തസ്തികയില്‍ അനധികൃതനിയമനം. യോഗ്യത വെറും ബി കോം ബിരുദം മാത്രമാണ്. മാസങ്ങളായി പൂട്ടിക്കിടക്കുന്ന ക്ലേ ആന്‍ഡ് സെറാമിക്‌സില്‍ ലക്ഷം രൂപ ശമ്പളത്തിലാണ് സഹോദര പുത്രന്റെ ഭാര്യയെ ജനറല്‍ മാനേജരയി ജയരാജന്‍ നിയമിച്ചിരിക്കുന്നത്.sudheer-pk-pinarayi-gov ഈ സ്ഥാപനം അടുത്ത കാലത്തൊന്നും തുറന്നു പ്രവര്‍ത്തിക്കാന്‍ സാധ്യതയില്ല. 1000 രൂപ ബോണസിനു വേണ്ടി കഴിഞ്ഞ ഓണത്തിനും ഇവിടത്തെ തൊഴിലാളികള്‍ സമരം ചെയ്‌തെങ്കിലും സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയില്ല. ഇവിടെയാണ് ബികോം ബിരുദം മാത്രമുള്ള ബന്ധുവിനു നിമയനം നല്‍കി ഖജനാവില്‍ നിന്നു ലക്ഷങ്ങള്‍ ശമ്പളം നല്‍കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ജയരാജന്റെ സഹോദരി ഭര്‍ത്താവിന്റെ അനുജന്റെ മകനും സഹോദരി ഭര്‍ത്താവിന്റെ സഹോദരിയുടെ മകനും കിന്‍ഫ്രയില്‍ സുപ്രധാന തസ്തികകളില്‍ നിയമനം നല്‍കിയതായും സുരേന്ദ്രന്‍ ആരോപിച്ചു. റാങ്ക് ലിസ്റ്റുകള്‍ക്കു മുഴുവന്‍ മൊറട്ടോറിയം, ബന്ധുക്കള്‍ക്കെല്ലാം തകൃതിയായ നിയമനം. പൊരുതുന്ന വിപ്ലവസംഘടനയായ ഡിഫിക്കാരെല്ലാം മൗനവൃതത്തിലാണ്. ദയവായി ക്ഷമിക്കണമെന്നും സുരേന്ദ്രന്‍ പരിസഹിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top