സദാചാര പോലീസിനെ കൊണ്ട് കേരളം മുഴുവന്‍ പൊറുതിമുട്ടിയിരിക്കുകയാണെന്ന് കെ സുരേന്ദ്രന്‍

ksurendran

സദാചാര പോലീസിനെ കൊണ്ട് കേരളം മുഴുവന്‍ പൊറുതിമുട്ടിയിരിക്കുകയാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ ആരും ശബ്ദമുയര്‍ത്തുന്നില്ലെന്നും സുരേന്ദ്രന്‍ പറയുന്നു. താലിബാന്‍ വരുന്ന വഴി കണ്ടുപിടിക്കുക അത്ര എളുപ്പമല്ലെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ തുറന്നടിച്ചു.

പല വഴിയില്‍, പല രീതിയില്‍ നമ്മുടെ സമൂഹത്തെ കീഴടക്കി കൊണ്ടിരിക്കുകയാണെന്നും സുരേന്ദ്രന്‍ പറയുന്നു. നമ്മുടെ വസ്ത്രധാരണ രീതിയില്‍ തുടങ്ങി ഇപ്പോള്‍ അത് ഡിഫ്റ്റീരിയ കുത്തിവെപ്പിനെതിരെ വരെ എത്തി നില്‍ക്കുന്നുവെന്നും മലപ്പുറത്തും പരിസരത്തും ഈ കുത്തിവെയ്പിനെ ആരാണ് എതിര്‍ക്കുന്നതെന്നും കെ സുരേന്ദ്രന്‍ ചോദിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്തുകൊണ്ടാണ് അതിനെതിരെ ആരും പ്രതികതക്കാത്തത് .ഒരു വലിയ ജനവിഭാഗത്തെയാകെ എങ്ങനെ അവര്‍ക്ക് സ്വാധീനിക്കാന്‍ കഴിയുന്നുവെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു. കെഇഎന്‍ കുഞ്ഞമ്മദ് മാരുടെ’ അധര വ്യായാമങ്ങളിലെങ്കിലും ‘ഇതൊരു വിഷയം പോലുമാവാത്തതെന്തുകൊണ്ടെന്നും മലയാളത്തിനും കലാകൗമുദിക്കും ഇതൊന്നും കവര്‍ സ്റ്റോറിയാവാത്തതെന്തുകൊണ്ടെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു.

സംഘപരിവാറിന്റെ മുളവടി ഭീഷണിയ്ക്കെതിരെ മാത്രം വാളോങ്ങിയാല്‍ മതിയോ സാംസ്‌കാരിക കേരളത്തിനെന്നും ചോദിച്ചു കൊണ്ടാണ് സുരേന്ദ്രന്‍ ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Top