ബെലഗാവി: രാജ്യത്തെ വിധ്വംസക ശക്തികളിൽ നിന്ന് ഹിന്ദുത്വത്തെ സംരക്ഷിക്കാൻ യുവാക്കളോട് ആഹ്വാനം ചെയ്ത് ഹൈദരാബാദിലെ ബി.ജെ.പി എം.എൽ.എ രാജ സിംഗ് . ഹിന്ദു സ്നേഹ മിലൻ ഉദ്ഘാടനം ചെയ്യാൻ ബെലഗാവിയിലെത്തവെയാണ് അദ്ദേഹം വിവാദ പരാമർശവുമായി രംഗത്തെത്തിയത്.
ഹിന്ദുത്വത്തിന് ഇസ്ലാമിക, ക്രിസ്ത്യൻ ശക്തികളിൽ നിന്ന് ഭീഷണിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിധ്വംസക ശക്തികളിൽ നിന്ന് ഹിന്ദുത്വത്തെ സംരക്ഷിക്കാൻ യുവാക്കളോട് അദ്ദേഹം ആഹ്വാനം ചെയ്തു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഹിന്ദുത്വ സംരക്ഷണത്തിനായി യുവാക്കൾ തെരുവിലിറങ്ങണം. ഹിന്ദുക്കൾ സ്വയം സംരക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കാരണം, കേന്ദ്രത്തിലെ ബിജെപി സർക്കാരോ സംസ്ഥാനത്തിലേതോ ഹിന്ദുത്വത്തെ സംരക്ഷിക്കില്ലെന്നും നേതാവ് പറഞ്ഞു.