പണിയെടുക്കുന്നതില്‍ സര്‍ക്കാര്‍ ഉദേ്യാഗസ്ഥരേക്കാള്‍ നല്ലത് ലൈംഗിക തൊഴിലാളികള്‍: വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ

ലക്‌നൗ: സര്‍ക്കാര്‍ ഉദ്യോഗസ്ഥരേക്കാളും നല്ലത് ലൈംഗികത്തൊഴിലാളികളാണെന്ന് ഉത്തര്‍പ്രദേശില്‍ നിന്നുളള ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ്. കൈക്കൂലി ചോദിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കണമെന്നും അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. ‘സര്‍ക്കാര്‍ ഉദ്യോഗസ്ഥരേക്കാളും നല്ലത് ലൈംഗിക തൊഴിലാളികളാണ്. അവര്‍ കിട്ടുന്ന പണത്തിന് പണിയെടുത്ത് വേദിയില്‍ നൃത്തം ചെയ്യും. എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണം വാങ്ങിയിട്ട് പോലും പണി എടുക്കില്ല. പണി എടുക്കുമോ എന്ന് ഒരുറപ്പും ഇവരുടെ കാര്യത്തിലില്ല’ സുരേന്ദ്ര സിംഗ് പറഞ്ഞു.

നേരത്തേയും വിവാദമായ പരാമര്‍ശങ്ങളിലൂടെ ഇദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. കൈരാനയിലും നൂര്‍പൂരിലും നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി തോറ്റത് യോഗി മന്ത്രിസഭയുടെ പിടിപ്പുകേടാണെന്ന് അദ്ദേഹം പറഞ്ഞത് വിവാദമായിരുന്നു. ബിജെപി നേതാക്കള്‍ മണ്ടത്തരം പറയുന്നത് നിര്‍ത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടതിന് പിന്നാലെയും അദ്ദേഹം പരാമര്‍ശങ്ങള്‍ തുടര്‍ന്നു. മൊബൈല്‍ ഫോണുകളാണ് രാജ്യത്ത് ബലാത്സംഗം വര്‍ധിക്കാന്‍ കാരണമെന്ന് അദ്ദേഹം ഈയടുത്ത് പറഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top