മുസ്ലീംങ്ങള്‍ വിശ്വസിക്കാന്‍ കൊള്ളാത്തവര്‍ അവരെ വീട്ടില്‍ കയറ്റരുതെന്ന് ബിജെപി എംഎല്‍എ

ഹൈന്ദവ വീടുകളില്‍ മുസ്ലീംങ്ങളെ കയറ്റരുതെന്ന വര്‍ഗീയ പരാമര്‍ശവുമായി അല്‍വാറില്‍നിന്നുള്ള ബിജെപി എംഎല്‍എ ബന്‍വാരി ലാല്‍ സിംഗാള്‍. സ്വാഭാവികമായി തന്നെ മുസ്ലീംങ്ങള്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരാണെന്നും അവരെ വീട്ടില്‍ കയറ്റാന്‍ കൊള്ളില്ലെന്നും  എംഎല്‍എ പറഞ്ഞു. താന്‍ തന്റെ വീട്ടിലോ ഓഫീസിലോ മുസ്ലീംങ്ങളെ കയറ്റാറില്ലെന്നും അവരോട് വോട്ടു ചോദിക്കാറില്ലെന്നും ബന്‍വാരി ലാല്‍ പറഞ്ഞു. രാജസ്ഥാന്‍ നിയമസഭയിലെ അംഗമാണ് ബന്‍വാരി ലാല്‍. ‘മുസ്ലീംങ്ങള്‍ ബിജെപിക്ക് വോട്ടു ചെയ്യാറില്ല. ഞാനും വോട്ടിനായി അവരുടെ പിന്നാലെ പോകാറില്ല. അവരുടെ വോട്ടു മേടിക്കുക എന്നാല്‍ അവര്‍ ചെയ്യുന്ന കുറ്റങ്ങളില്‍നിന്ന് അവരെ രക്ഷപ്പെടുന്നതിനായി അവരെ സഹായിക്കേണ്ടതായി വരും. ഈ കാരണം കൊണ്ടാണ് ഞാന്‍ അവരില്‍നിന്ന് എപ്പോഴും അകലം പാലിക്കുന്നത്’ – ബന്‍വാരി ലാല്‍ പറഞ്ഞു. മുന്‍ വിഎച്ച്പി ആര്‍എസ്എസ് പ്രവര്‍ത്തകനായ ഇദ്ദേഹം മുസ്ലീംങ്ങളുടെ മേല്‍ കെട്ടിവെയ്ക്കുന്ന കുറ്റങ്ങള്‍ – കാലിയെ അറുക്കല്‍, ലവ് ജിഹാദ്, ഫ്രോഡ്, ആള്‍മാറാട്ടം എന്നിവയാണ്. അല്‍വാറില്‍ നടന്ന ഒരു കമ്മ്യൂണിറ്റി മീറ്റിംഗിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. കഴിഞ്ഞ ജനുവരിയില്‍ അല്‍വാറില്‍ നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി നിലംതൊടാതെ തോറ്റിരുന്നു. ഈ സാഹചര്യത്തില്‍ അല്‍വാറില്‍ വര്‍ഗീയ വേര്‍തിരിവുണ്ടാക്കാനും അവിടുത്തെ ഹിന്ദുക്കളുടെ മുഴുവന്‍ വോട്ട് കിട്ടുന്നതിനുമായിട്ടാണ് ഇയാള്‍ വര്‍ഗീയത പ്രചരിപ്പിക്കുന്നത്. അല്‍വാറിലെ മുസ്ലീംങ്ങള്‍ക്ക് ലവ് ജിഹാദിനായി പ്രത്യേക സാമ്പത്തികസഹായം പോലും കിട്ടുന്നുണ്ടെന്നാണ് ഇയാള്‍ ആരോപിക്കുന്നത്.

Top