ചണ്ഡിഗഡ്: യുവാക്കള്‍ക്ക് തൊഴില്‍ ഇല്ലാത്തതാണ് ബലാത്സംഗം വര്‍ധിക്കാന്‍ കാരണമെന്ന കണ്ടെത്തലുമായി ഹരിയാനയിലെ ബിജെപി എംഎല്‍എ പ്രേം ലത. തൊഴില്‍ ലഭിക്കാത്തതിന്റെ പിരിമുറുക്കമാണ് യുവാക്കള്‍ക്ക് ബലാത്സംഗം ചെയ്യാന്‍ തോന്നിപ്പിക്കുന്നത് എന്ന് എംഎല്‍എ പറഞ്ഞു. ഹരിയാനയില്‍ 12 കാരി കൂട്ടബലാത്സംഗത്തിനിരയായതിന് പിന്നാലെയാണ് എംഎല്‍എയുടെ പ്രതികരണം.
രവാരി കൂട്ടബലാത്സംഗത്തല്‍ മുഖ്യപ്രതി രാജസ്ഥാനില്‍ ജോലി ചെയ്യുന്ന സൈനികനാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. പ്രതിക്കായി പൊലീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതായും ഡിജിപി ബിഎസ് സന്ധു പറഞ്ഞു. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷനും ഇടപെട്ടിട്ടുണ്ട്.
Youth who do not have employment get frustrated and commit such (rapes) crimes: Premlata, BJP MLA from Haryana’s Uchana Kalan on Rewari gangrape case pic.twitter.com/VJThz60KZV
— ANI (@ANI) September 15, 2018
ഹരിയാനയിലെ രവാരി ഗ്രാമവാസിയായ 19 കാരിയെ ആണ് ഒരു സംഘം അക്രമികള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ഹരിയാനയിലെ മഹേന്ദ്രഹര്‍ ജില്ലയില്‍വ്യാഴാഴ്ചയായിരുന്നു സംഭവം. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി കോച്ചിംഗ് സെന്ററിലേക്ക് പോകുന്നതിനിടെയാണ് മൂന്ന് പേര്‍ ചേര്‍ന്ന് കാറില്‍ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് അടുത്തുള്ള ഒരു പാടത്തേക്ക് കൊണ്ടുപോകുകയായിരുന്നെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. അവിടെ വെച്ച് വേറെ കുറെ പേര്‍ കൂടി അക്രമിസംഘത്തിനൊപ്പം ചേര്‍ന്നു. ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ അടുത്തുള്ള ബസ് സ്റ്റാന്റിന് സമീപം ഉപേക്ഷിച്ച് ഇവര്‍ കടന്നുകളയുകയായിരുന്നു.