വീണ്ടും ഹിജാബ് വിഷയത്തില്‍ വിവാദ പരാമര്‍ശം ; വീടുകളില്‍ സുരക്ഷിതരല്ലാത്തവര്‍ ഹിജാബ് ധരിക്കട്ടെയെന്ന് ബിജെപി എംപി പ്രജ്ഞാ സിങ്

ഭോപ്പാല്‍: ഹിജാബ് വിഷയത്തില്‍ വിവാദ പരാമര്‍ശവുമായി ബിജെപി എം.പി പ്രജ്ഞാ സിങ് ഠാക്കൂര്‍. ആരെങ്കിലും അവരുടെ വീടുകളില്‍ സുരക്ഷിതരല്ലെങ്കില്‍ അവിടെ ഹിജാബ് ധരിക്കട്ടെ എന്നും കോളേജുകളിലും സ്‌കൂളുകളിലും അത് വേണ്ട എന്നും പ്രജ്ഞാ സിങ് പറഞ്ഞു. ഭോപ്പാലിലെ പൊതുപരിപാടിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

ഇന്ത്യയില്‍ ഹിജാബ് ധരിക്കേണ്ട ആവശ്യമില്ല. നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ ഹിജാബ് ധരിക്കൂ. വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലേക്ക് പോകുമ്പോള്‍ അവര്‍ യൂണിഫോം ധരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മര്യാദകള്‍ പാലിക്കണം എന്നും പ്രജ്ഞാ സിങ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹിജാബ് പര്‍ദയാണ്. പര്‍ദ നിങ്ങളെ ദുഷിച്ച കണ്ണുകളില്‍ കാണുന്നവര്‍ക്കെതിരെ ഉപയോഗിക്കണം. ഒരു കാര്യം വ്യക്തമാണ്, ഹിന്ദുക്കള്‍ സ്ത്രീകളെ ആരാധിക്കുന്നവരാണ്. നിങ്ങളെ ദുഷിച്ച കണ്ണോട് കുടി അല്ല അവര്‍ കാണുന്നത് എന്നും പ്രജ്ഞാ സിങ് കൂട്ടിച്ചേര്‍ത്തു.

Top