സ്റ്റാര്‍ ഹോട്ടലില്‍ യുവതിയെ വിളിച്ചുവരുത്തിയ ബിജെപി എംപിയുടെ മകന്റെ മാനവും പണവും പോയി; ഒന്നരലക്ഷം തട്ടി എസ്‌കോര്‍ട്ട് ഗേള്‍ മുങ്ങി

മുംബൈ: മുപ്പതിനായിരം രൂപയ്ക്ക് യുവതിയെ ഹോട്ടലിലേയ്ക്ക് ക്ഷണിച്ച എംപിയുടെ മകന് ഒന്നരലക്ഷം രൂപ നഷ്ടമായതായി പരാതി.യുപിയിലെ ബിജെപി എംപി കുന്‍വാര്‍ സിങ് തന്‍വാറിന്റെ മകനായ മെഹര്‍ സിങ് തന്‍വാറാണ് യുവതി കത്തിമുനയില്‍ നിര്‍ത്തി ലക്ഷങ്ങള്‍ തട്ടിയതായി പരാതി നല്‍കിയത്. മുംബൈയില്‍ ബിസിനസ് ആവശ്യത്തിനായെത്തിയ മെഹര്‍ സിങ് തന്‍വാറാണ് പരാതിക്കാരന്‍. യുവതികളെ എത്തിച്ചുകൊടുക്കുന്ന എസ്‌കോര്‍ട്ട് ഏജന്‍സി മുഖേനയാണ് യുവതിയെ ബുക്ക് ചെയ്തിരുന്നത്.

ഹോട്ടലിന് മുന്നിലെത്തിയ യുവതിയും അവരുടെ ഡ്രൈവറും ചേര്‍ന്ന് തന്റെ കൈയില്‍നിന്ന് ഒന്നരലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നുവെന്ന് കാണിച്ചാണ് വകോല പൊലീസ് സ്‌റ്റേഷനില്‍ മെഹര്‍ പരാതി നല്‍കിയത്. കിഴക്കന്‍ സാന്റാക്രൂസിലുള്ള പഞ്ചനക്ഷത്ര ഹോട്ടലിലാണ് സംഭവമുണ്ടായത്. എന്നാല്‍, സിസിടിവി പരിശോധനയില്‍ പൊലീസിന് സംഭവത്തിന്റെ ദൃശ്യങ്ങളൊന്നും കണ്ടെത്താനായിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹോട്ടല്‍ ലോബിക്ക് അടുത്ത് കാറിനുള്ളില്‍ വച്ചാണ് സംഭവം നടന്നതെന്ന് മെഹര്‍ പറഞ്ഞു. തനിക്കൊപ്പം വിദേശത്ത് ബിസിനസ് നടത്തുന്ന സുഹൃത്തുമുണ്ടായിരുന്നതായി മെഹര്‍ പറയുന്നു. വകോലയില്‍ എസ്‌കോര്‍ട്ട് ഏജന്‍സി നടത്തുന്ന സ്ഥാപനത്തില്‍നിന്ന് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങളില്‍ മെഹറും സുഹൃത്തും ഒരു യുവതിക്കൊപ്പം കാറിലെത്തുന്നത് കണ്ടെത്തിയിട്ടുണ്ട്. ഹോട്ടലിലേക്ക് മെഹറും സുഹൃത്തും കടക്കുമ്പോഴും യുവതി കാറിനുള്ളില്‍ത്തന്നെ ഇരിക്കുന്നതും കാണാം. യുവതി പിന്നിലുണ്ടെന്ന വിചാരത്തിലാണ് ഇരുവരും ഹോട്ടലിലേക്ക് കടന്നത്. എന്നാല്‍, ഏതാനും സെക്കന്‍ഡുകള്‍ക്കുശേഷം കാര്‍ ഓടിച്ചുപോകുന്നതും ദൃശ്യത്തിലുണ്ട്. മെഹര്‍ നല്‍കിയ പണവുമായി യുവതി കടന്നുകളഞ്ഞതായി പിടിയിലായവരില്‍ ഒരാള്‍ പൊലീസിനോട് പറഞ്ഞു.

30,000 രൂപയ്ക്കാണ് യുവതിയെ ഇരുവരും ചേര്‍ന്ന് ബുക്ക് ചെയ്തിരുന്നത്. എന്നാല്‍, ഹോട്ടലിന് തൊട്ടുമുന്നില്‍വച്ച് ഡ്രൈവറും യുവതിയും ചേര്‍ന്ന് ഒന്നരലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നുവെന്ന് മെഹറിന്റെ പരാതിയില്‍ പറയുന്നു. ഹോട്ടലിലെത്തി വിശദമായി പരിശോധന നടത്തിയ പൊലീസ് സംഭവത്തെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

 

Top