ഭാരതീയ ജനതാ ഒ ബി സി മോർച്ച പ്രതിഷേധ നിൽപ്പ് സമരം നടത്തി

സ്വന്തം ലേഖകൻ

കോട്ടയം: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ വേട്ടയാടുന്ന സി.പി.എം നിലപാടിൽ പ്രതിഷേധിച്ച് ഒ ബി സിമോർച്ച തിരുനക്കര ഗാന്ധീ സ്ക്വയറിൽ നിൽപ്പ് സമരം നടത്തി. വണ്ടിപെരിയാറിലെ ആറ് വയസ്സുക്കാരിപെൺകുട്ടിയെ ലൈംഗീകാതിക്രമത്തിന് ഉപയോഗിച്ച ശേഷം കൊലപ്പെടുത്തിയ കമ്യൂണിസ്റ്റ് സഖാവിൻ്റെ പ്രവർത്തിയിൽ പ്രതിഷേധിച്ച് കറുത്തമാസ്ക് ധരിച്ചാണ് പ്രവർത്തകർ സമരത്തിനെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തിലെ സകലഅഴിമതി കേസിലും, തട്ടിപ്പ് കേസിലും, മയക്കുമരുന്ന്, ലൈംഗീക കേസിലും പ്രതികളായിട്ടു പിടിക്കപ്പെടുന്നത് ഇടതുപക്ഷ പ്രവർത്തകരേയാണ്. അവരെ സംരക്ഷിക്കുന്നത് പിണറായി സർക്കാരാണ്.ഇതിൽ നിന്ന് ശ്രദ്ധ തിരിക്കുവാനാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ സി പി എം വേട്ടയാടുന്നത്.ഇതിനെതിരെ ശക്തമായ പ്രക്ഷോഭമാണ് ഒ ബി സി കേരളത്തിൽ സംഘടിപ്പിക്കുന്നത്.

സി പി എം അഴിമതിക്കഥകൾ നിരത്തിയ എഴുപതടിനീളമുള്ള ബാനറിനു പിന്നിലാണ് പ്രവർത്തകർ അണിനിരന്നത്.രവീന്ദ്രനാഥ് വാകത്താനം അധ്യക്ഷനായ സമരപരിപാടി .ഒ ബി സി മോർച്ച സംസ്ഥാന അധ്യക്ഷൻ എൻ.പി.രാധാകൃഷ്ണൻ പ്രതിഷേധസമരം ഉത്ഘാടനം ചെയ്തു.

ബി.ജെ.പി ജില്ലാ അധ്യക്ഷൻ അഡ്വ: നോബിൾമാത്യു, രശ്മിൽനാഥ്, ജയപ്രകാശ് വാകത്താനം, ലാൽകൃഷ്ണ, സുരാജ് നട്ടാശ്ശേരി, സി.ആർ. രാധാകൃഷ്ണൻ.സനീഷ്ഗോപി, അരുൺതിലക്, രാജീവ്പാല, പി.ടി.രവിക്കുട്ടൻ, രജേഷ് മങ്ങാനം, ബിന്ദുടീച്ചർ എന്നിവർ സമരത്തിന് നേതൃത്വം നൽകി സംസാരിച്ചു.

Top