അച്ഛാ ദിന്‍ ആയേഗാ എന്നത് ബി ജെ പിയുടെ ലോക്‌സഭ തിരഞ്ഞെടുപ്പ് മുദ്രാവാക്യമായിരുന്നു. കോണ്‍ഗ്രസ് ഭരണം മാറി തങ്ങളുടെ ഭരണം വന്നാല്‍ നല്ല ദിനങ്ങള്‍ വരുന്നു എന്നായിരുന്നു പാര്‍ട്ടിക്കാര്‍ വാഗ്ദാനം ചെയ്തത്. ഒരു വര്‍ഷം പിന്നിട്ട കേന്ദ്രസര്‍ക്കാര്‍ ഭരണം ശരാശരി എന്നാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ സ്ഥിതി അതല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിനെയും ഇതരപാര്‍ട്ടികളെയും അപേക്ഷിച്ച് നിക്ഷേപ സൗഹൃദ സമീപനമാണ് ബി ജെ പിക്കുള്ളത്. ഇക്കാര്യം ലോകബാങ്കും അടിവരയിടുന്നു. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ നിക്ഷേപസൗഹൃദം എന്നാണ് ലോകബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വികസനം, മറ്റ് മേഖലകളിലെ പ്രകടനം എന്നിവ അടിസ്ഥാനപ്പെടുത്തിയുള്ള പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഗുജറാത്താണ്. ഗുജറാത്തിന് പിന്നാലെ ആദ്യത്തെ ആറ് സ്ഥാനങ്ങളില്‍ അഞ്ചെണ്ണവും ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്.