സൈന്യവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. സൈനികരുടെ ചിത്രങ്ങൾ രാഷ്ട്രീയ പാർട്ടികൾ പ്രചാരണത്തിന് ഉപയോഗിച്ചാൽ കർശന നടപടി എടുക്കുമെന്നും കമ്മീഷന് വ്യക്തമാക്കി. വിംഗ് കമാൻഡർ അഭിനന്ദൻ വർധമാന്റെ ചിത്രം ബിജെപിയുടെ പോസ്റ്ററിൽ ഉൾപ്പെടുത്തിയത് വിവാദമായിരുന്നു. മുന്‍ നാവികസേനാ മേധാവി എല്‍. രാംദാസ് ഇതുസംബന്ധിച്ച് പരാതിപ്പെട്ടിരുന്നു.
പെരുമാറ്റച്ചട്ടം നിലവിൽ വന്നശേഷം ഇത്തരം പ്രചാരണങ്ങൾ അനുവദിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. സൈനികരുടെ ചിത്രങ്ങൾ ദുരുപയോഗപ്പെടുത്തി വോട്ടർമാരെ സ്വാധിക്കാൻ ശ്രമിക്കുകയാണ്. സൈന്യത്തിന്റെ വിലയിടിക്കുന്നതാണ് ഇത്തരം നടപടികളെന്നും മുന്‍ നാവികസേനാ മേധാവി പരാതിയിൽ പറഞ്ഞിരുന്നു.