സൈനിക ക്യാംപിലെ മോശം ഭക്ഷണത്തിനെതിരെ വീഡിയോ ഇറക്കിയ ജവാന്‍ വരാണസിയില്‍ മോദിക്കെതിരെ മത്സരിക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുമെന്ന് പുറത്താക്കപ്പെട്ട ബിഎസ്എഫ് ജവാന്‍ തേജ് ബഹദൂര്‍ യാദവ്. സൈനികര്‍ക്ക് മോശം ഭക്ഷണം നല്‍കുന്നുവെന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ഹരിയാനയിലെ റിവാരി സ്വദേശിയായ തേജ് ബഹദൂറിനെ ബിഎസ്എഫ് പുറത്താക്കിയത്. സൈനികരുടെ പേരില്‍ വോട്ട് ചോദിക്കുന്ന മോദി അവര്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് ബഹദൂര്‍ കുറ്റപ്പെടുത്തി.

പുല്‍വാമയില്‍ വീരമൃത്യു വരിച്ച സിആര്‍പി.എഫ് ജവാന്‍മാര്‍ക്ക് ഇതുവരെ രക്തസാക്ഷി പദവി പോലും സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും തേജ് ബഹദൂര്‍ പറഞ്ഞു. സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് മത്സരിക്കുന്നത് .സ്ഥാനാര്‍ഥിയാകാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ സമീപിച്ചുവെന്നും ബഹദൂര്‍ യാദവ് വ്യക്തമാക്കി. വാരണാസിയില്‍ മുന്‍ സൈനികരുടെയും കര്‍ഷകരുടെയും പിന്തുണയോടെ ഉടന്‍ പ്രചാരണം ആരംഭിക്കുമെന്നും തേജ് ബഹദൂര്‍ യാദവ് പറഞ്ഞു. വരാണസിയില്‍ മോഡിക്കെതിരെ തമിഴ്മാട്ടിലെ കര്‍ഷകരും മത്സരിക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top