മധ്യപ്രദേശിലും മഹാരാഷ്ട്രയിലും ബിജെപി ഭരണം പിടിക്കും.ഭരണകക്ഷിയിലെ 8 എംഎല്‍എമാരെ ബിജെപി റിസോര്‍ട്ടിലേക്ക് മാറ്റി. ഞെട്ടിത്തരിച്ച് കോൺഗ്രസ്

മുംബൈ: മധ്യപ്രദേശിലും മഹാരാഷ്ട്രയിലും ബിജെപിയുടെ ഓപ്പറേഷന്‍ താമര ഇന്നലെ അര്‍ധരാത്രിയോടെ ഭരണകക്ഷിയിലെ 8 എംഎല്‍എമാരെ ബിജെപി റിസോര്‍ട്ടിലേക്ക് മാറ്റിയെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചിരിക്കുന്നത്. 4 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് ബിജെപി ഗുരുഗ്രാമിലെ റിസോര്‍ട്ടിലേക്ക് മാറ്റിയതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. മധ്യപ്രദേശില്‍ ‘കര്‍ണാടക’ ആവര്‍ത്തിക്കുമെന്ന ചര്‍ച്ചക സജീവമായതോടെ മഹാരാഷ്ട്രയിലും അധികാരം പിടിക്കാനുള്ള നീക്കങ്ങള്‍ ബിജെപി പുറത്തെടുക്കുകയാണെന്നാണ് സൂചന.

മുസ്ലീം സംവരണം സംബന്ധിച്ച നിലപാടാണ് സഖ്യത്തിനുള്ളില്‍ പുതിയ പൊട്ടിത്തെറികള്‍ക്ക് വഴിവെച്ചത്. സംസ്ഥാനത്തെ മുസ്ലീങ്ങള്‍ക്ക് 5 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് ന്യൂനപക്ഷ വകുപ്പ് മന്ത്രി നവാബ് മാലിക്ക് ആയിരുന്നു ആദ്യം പ്രഖ്യാപിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നവാബ് മാലിഖിന്‍റെ പ്രഖ്യാപനത്തെ പിന്തുണച്ച് ശിവസേനയിലെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ ഏക്നാഥ് ഷിന്‍ഡ‍േ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഷിന്‍ഡേ ഉള്‍പ്പെടെയുള്ള നേതാക്കളെ തള്ളി മുഖ്യമന്ത്രി ഉദ്ധവ് തന്നെ രംഗത്തെത്തി. മുസ്ലീങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ചുള്ള ഒരു ആലോചനയും സര്‍ക്കാരിന് ഇല്ലെന്നായിരുന്നു ഉദ്ധവ് പ്രഖ്യാപിച്ചത്.

ഈ അവസരം മുതലെടുക്കാനാണ് ബിജെപിയുടെ ശ്രമം. മുസ്ലീം സംവരണത്തെ ചൊല്ലി എന്‍സിപിയും കോണ്‍ഗ്രസും ശിവസേനയുമായുള്ള സഖ്യം പിന്‍വലിച്ചാല്‍ ശിവസേനയുമായി സഖ്യത്തിന് ഒരുക്കമാണെന്നാണ് ബിജെപി നേതാവ് സുധീര്‍ മുഗംതിവാര്‍ പ്രഖ്യാപിച്ചത്. മുസ്ലീങ്ങള്‍ക്ക് സംവരണം നല്‍കേണ്ടതില്ലെന്ന ഉദ്ധവ് താക്കറെയുടെ നിലപാടാണ് ശരിയെന്നും മുഗംതിവാര്‍ പറഞ്ഞു.

സേനയുമായുള്ള ഞങ്ങളുടെ സഖ്യം പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. സംവരണം സംബന്ധിച്ച് കോണ്‍ഗ്രസും എന്‍സിപിയും സമ്മര്‍ദ്ദം ചെലുത്തിയാല്‍ ശിവസേന ഭയപ്പെടേണ്ടതില്ല. എന്‍സിപിയും കോണ്‍ഗ്രസും സഖ്യം ഉപേക്ഷിച്ചാല്‍ ശിവസേനയെ തങ്ങള്‍ പിന്തുണയ്ക്കും,മുഗംതിവാര്‍ പറഞ്ഞു.മതത്തെ അടിസ്ഥാനമാക്കിയുള്ള സംവരണം ഭരണഘടന നൽകുന്നില്ലെന്നും മുഗംതിവാര്‍ പറഞ്ഞു. ക്രിസ്ത്യാനികളും സിഖുകാരും എന്ത് തെറ്റാണ് ചെയ്തത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്. അതില്‍ മുസ്ലീങ്ങളും ഉള്‍പ്പെടും, മുംഗതിവാര്‍ പറഞ്ഞു.

ബിജെപിയെ അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്താനാണ് മഹാരാഷ്ട്രയില്‍ ശിവേസനയും കോണ്‍ഗ്രസും എന്‍സിപിയും സഖ്യത്തിലെത്തിയത്. എന്നാല്‍ ഭീമാ കൊറേഗാവ് അന്വേഷണം എന്‍ഐഎയ്ക്ക് വിടാനുള്ള ഉദ്ധവ് താക്കറെയുടെ തിരുമാനവും പൗരത്വ നിയമത്തെ പിന്തുണച്ചുകൊണ്ടുള്ള ഉദ്ധവിന്‍റെ നിലപാടുമെല്ലാം സഖ്യത്തില്‍ വലിയ കല്ലുകടിക്ക് കാരണമായിരുന്നു.

Top