ത്രികക്ഷി സഖ്യത്തെ കടന്നാക്രമിച്ച് അമിത് ഷാ!!ബിജെപിയെ ഒറ്റിയത് ശിവസേനയെന്നും അമിത് ഷാ

ന്യൂദല്‍ഹി: മഹാരാഷ്ട്രയിൽ അധികാരത്തിലേറിയ എൻസിപി-കോൺഗ്രസ്- ശിവസേന സർക്കാരിനെ വിമർശിച്ച് ബിജെപി അധ്യക്ഷൻ അമിത് ഷാ.കോണ്‍ഗ്രസ്, എന്‍.സി.പി പിന്തുണയോടെ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ച ശിവസേനയുടെ തീരുമാനത്തെ കടന്നാക്രമിക്കുകയാണ് അമിത് ഷാ. മൂന്ന് പാര്‍ട്ടികള്‍ക്കും അധികാര മോഹം മാത്രമേയുള്ളെന്നും ഒരു പൊതു പ്രത്യയശാസ്ത്രമല്ലെന്നും ഷാ പറഞ്ഞു. ന്യൂസ് 18ന്റെ പ്രത്യേക പരിപാടിയിലാണ് അമിത് ഷായുടെ പ്രതികരണം.

ബി.ജെ.പി ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്നിട്ടും മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്തതിന്റെ കാരണങ്ങളും ഷാ നിരത്തി. ബി.ജെ.പിക്ക് പ്രതീക്ഷിച്ച ഫലമുണ്ടാക്കാത്ത അജിത് പവാറിനെ ചേര്‍ത്തുനിര്‍ത്താനുള്ള പാര്‍ട്ടിയുടെ തീരുമാനത്തെ അദ്ദേഹം പ്രതിരോധിക്കുകയും ചെയ്തു.അജിത് പവാറിന്റെ പിന്തുണ തേടിയത് ഒരു തെറ്റായ കണക്കുകൂട്ടലോ തെറ്റോ ആയാണോ കണക്കാക്കുന്നതെന്ന ചോദ്യത്തിന്, അതിനെ അങ്ങനെയും തരംതിരിക്കാമെന്നായിരുന്നു ഷായുടെ മറുപടി. എന്നാല്‍ ബി.ജെ.പിയെ വഞ്ചിച്ചത് അജിത് പവാറോ ശരദ് പവാറോ അല്ല, മറിച്ച് ശിവസേനയാണെന്നും അദ്ദേഹം പറഞ്ഞു. ”എന്‍.സി.പി എല്ലായ്‌പ്പോഴും ഞങ്ങള്‍ക്കെതിരെ പോരാടി, പക്ഷേ സേന ഞങ്ങളെ ഒറ്റിക്കൊടുത്തു,” അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്തുകൊണ്ടാണ് മഹാരാഷ്ട്രയിൽ ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ കഴിയാതെ പോയതെന്ന ചോദ്യത്തിനുള്ള മറുപടിയായാണ് അമിത് ഷായുടെ പ്രതികരണം. മഹാരാഷ്ട്രയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നിട്ടും സർക്കാർ രൂപീകരിക്കാൻ ബിജെപിക്ക് എൻസിപി നേതാവ് അജിത് പവാറിന്റെ പിന്തുണ സ്വീകരിക്കുകയായിരുന്നു. എന്നാൽ സത്യ പ്രതിജ്ഞ ചെയ്ത് നാല് ദിവസത്തിന് ശേഷം അജിത് പവാർ ഉപമുഖ്യമന്ത്രി പദവി രാജിവെച്ചതോടെ ബിജെപി സർക്കാർ താഴെ വീഴുകയായിരുന്നു.

മഹാരാഷ്ട്രയിലുണ്ടായ രാഷ്ട്രീയ പ്രതിസന്ധികൾക്ക് പിന്നിൽ കണക്കുകൂട്ടലിലുണ്ടായ പിഴവാണെന്നാണ് അമിത് ഷാ ചൂണ്ടിക്കാണിക്കുന്നത്. അജിത് പവാറോ ശരദ് പവാറോ ബിജെപിയെ ഒറ്റിക്കൊടുത്തിട്ടില്ലെന്നും അമിത് ഷാ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ശിവസേനയെയാണ് ഷാ കുറ്റപ്പെടുത്തുന്നത്. എൻസിപി എപ്പോഴും ഞങ്ങൾക്കെതിരാണ്. എന്നാൽ ശിവസേനയാണ് ഞങ്ങളെ ഒറ്റിക്കൊടുത്തിട്ടുള്ളത്. ശിവസേനയുമായി സന്ധി ചെയ്യില്ലെന്ന സൂചനയും ബിജെപി നൽകുന്നുണ്ട്.  മഹാരാഷ്ട്രയിൽ എന്താണ് സംഭവിച്ചതെന്ന് രാജ്യത്തിന് മുഴുവനും അറിയാം. തിരഞ്ഞെടുപ്പിൽ മത്സരിച്ചത് ഒരുമിച്ചാണെങ്കിലും ജനവിധി ബിജെപിക്ക് അനുകൂലമായിരുന്നു. ഫലം പ്രഖ്യാപിച്ചതോടെ ശിവസേന പുതിയ ആവശ്യങ്ങളുമായി രംഗത്തെത്തുകയായിരുന്നു. ബിജെപി മുഖ്യമന്ത്രി പദം വാഗ്ധാനം നൽകിയെന്ന ഉദ്ധവിന്റെ വാദം ബിജെപി തള്ളിക്കളയുകയും ചെയ്തുു.

സഖ്യം വീണ്ടും അധികാരത്തിലെത്തിയാലും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് താക്കറെ പങ്കെടുത്ത റാലിയിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അമിത് ഷാ പറയുന്നു. കു മഹാരാഷ്ട്രയിൽ ബിജെപി കുതിരക്കച്ചവടം നടത്തിയിട്ടില്ലെന്നും കോൺഗ്രസാണ് കുതിരക്കച്ചവടത്തിന് പിന്നിലെന്നും ഷാ കുറ്റപ്പെടുത്തുന്നു. അവരാണ് മുഴുവൻ കുതിരായലവും വാങ്ങിയത്. അജിത് പവാറിന്റെ പിന്തുണയോടെയാണ് ബിജെപി സർക്കാർ രൂപീകരിക്കാനുള്ള ശ്രമം നടത്തിയത്. തുടർന്നാണ് ദേവേന്ദ്ര ഫഡ്നാവിസ് നവംബർ 22ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എന്നാൽ 80 മണിക്കൂർ മാത്രമാണ് ബിജെപി സർക്കാരിന് ആയുസ്സുണ്ടായിരുന്നത്.

എൻസിപി നേതാവായ അജിത് പവാറിനെ കടന്നാക്രമിക്കുകയും അഴിമതി കേസുൾപ്പെടെ കുത്തിപ്പൊക്കുകയും ചെയ്ത ബിജെപി എന്തുകൊണ്ട് അജിത് പവാറിന്റെ പിന്തുണ തേടിയെന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. പവാർ പിന്തുണ പ്രഖ്യാപിച്ചതോടെ അജിത് പവാറിനെതിരെയുള്ള 7000 കോടിയുടെ ജലസേചന തട്ടിപ്പ് സർക്കാർ പിൻവലിച്ചിരുന്നു. എന്നാൽ അദ്ദേഹം സർക്കാരിന്റെ ഭാഗമായിരുന്നാലും അഴിമതിക്കേസിലെ അന്വേഷണം തുടരുമെന്നാണ് ഷാ അവകാശപ്പെടുന്നത്. അജിത് പവാറുമായി കൈകോർക്കുമ്പോൾ ബിജെപിയ്ക്ക് ആശയപരമായ വിയോജിപ്പ് ഇല്ലായികുന്നു. എന്നാൽ കോൺഗ്രസ്- ശിവസേന സഖ്യത്തിന് ആശയപരമായി ഒത്തുപോകാൻ കഴിയില്ലെന്നും അദ്ദേഹം പറയുന്നു

Top