അമിത്ഷായുടെയും രാഹുലിന്റെയും പ്രത്യേക വിമാനങ്ങളില്‍ പരിശോധന

ബംഗളൂരു: ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും പ്രത്യേക വിമാനങ്ങളില്‍ പരിശോധന. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരാണ് ഇരുവരുടെയും വിമാനങ്ങളില്‍ പരിശോധന നടത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കര്‍ണാടകയിലെ ഹുബ്ബള്ളി വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രത്യേക വിമാനങ്ങളിലായിരുന്നു പരിശോധന. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം ബംഗളൂരുവിലെ മൂന്ന് ജില്ലാതല ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇത് സ്വാഭാവിക നടപടി മാത്രമാണെന്നും പ്രത്യേകലക്ഷ്യം വെച്ചുള്ള പരിശോധനയായിരുന്നില്ലെന്നും ഡെപ്യൂട്ടി കമ്മിഷണര്‍ ധര്‍വാദ് പറഞ്ഞു.

Top