ബി.ജെ.പി.2019 ല്‍ കേരളത്തില്‍ ലക്ഷ്യം 11 ലോക്‌സഭാ സീറ്റുകള്‍.കേരള കോണ്‍ഗ്രസിനെ മുന്നണിയിലെത്തിക്കും

ഭുവനേശ്വര്‍:കേരളം പിടിക്കാനും 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും 11 സീറ്റും ലക്സ്യമിട്ട് പദ്ധതി പ്ലാന്‍ ചെയ്ത് ബിജെപി .അതിനായി കേരള കോണ്‍ഗ്രസ് മാണിയെ കൂടെ കൂട്ടാനും നീക്കം .2019-ലെ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് ബി.ജെ.പി. ലക്ഷ്യമിടുന്നത് പതിനൊന്ന് സീറ്റുകള്‍ മാത്രമല്ല ഇതുള്‍പ്പെടെ പാര്‍ട്ടിക്ക് സ്വാധീനം കുറഞ്ഞ സംസ്ഥാനങ്ങളില്‍നിന്ന് 120 സീറ്റുകള്‍ നേടാനാണ് പാര്‍ട്ടി പദ്ധതി തയ്യാറാക്കുന്നത്. കേരളത്തില്‍ അധികാരത്തിലെത്താന്‍ കഴിയുന്ന തരത്തില്‍ മുന്നണി വിപുലീകരിക്കാനും തീരുമാനം. കെ എം മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസിനെ മുന്നണിയിലെത്തിക്കാന്‍ കഴിഞ്ഞാല്‍ അതുവഴി ന്യൂനപക്ഷ പിന്തുണ ഉറപ്പിക്കാനും കേരളത്തില്‍ അധികാരത്തിലെത്താമെന്നും കണക്കുകൂടിയാണ് നീക്കങ്ങള്‍.

ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലുള്‍പ്പെടെ സ്വീകരിക്കേണ്ട കര്‍മപരിപാടികള്‍ക്ക് അന്തിമരൂപം നല്‍കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കനത്ത മോദി തരംഗത്തില്‍ ലഭിച്ച ചില സീറ്റുകള്‍ അടുത്ത തിരഞ്ഞെടുപ്പില്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ശക്തികുറഞ്ഞ സ്ഥലങ്ങളില്‍ കൂടുതല്‍ സീറ്റുകള്‍ നേടി ഈ കുറവ് നികത്തണമെന്നും ദേശീയ നേതൃത്വം ധാരണയുണ്ടാക്കിയിരുന്നു. കോഴിക്കോട്ട് ഒക്ടോബറില്‍ ചേര്‍ന്ന കേന്ദ്ര യോഗങ്ങളില്‍ ഈ നീക്കത്തിന് പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് രണ്ടുവര്‍ഷം ബാക്കി നില്‍ക്കെ ഈ പരിപാടികള്‍ക്ക് അന്തിമ രൂപം ഭുവനേശ്വര്‍ യോഗം നല്‍കും.

കേരളം, തമിഴ്‌നാട്, ഒഡിഷ, ആന്ധ്രാപ്രദേശ്, ബംഗാള്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് കര്‍മപദ്ധതി തയ്യാറാക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ശക്തമായ സാന്നിധ്യമുറപ്പിച്ച മണ്ഡലങ്ങള്‍, വോട്ട് ശതമാനം വര്‍ധിച്ചെങ്കിലും വിജയിക്കാന്‍ കഴിയാതെ പോയ മണ്ഡലങ്ങള്‍, മികച്ചപ്രവര്‍ത്തനം നടത്തിയാല്‍ കിട്ടാവുന്ന മണ്ഡലങ്ങള്‍, നിയമസഭാ തിരഞ്ഞെടുപ്പിലും പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലും മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവച്ച മേഖലകള്‍ എന്നിങ്ങനെ തരംതിരിച്ചാണ് പ്രവര്‍ത്തന പരിപാടികള്‍ ആവിഷ്‌കരിക്കുന്നത്.

കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ചപ്രകടനം നടത്തിയ തിരുവനന്തപുരം, കാസര്‍കോട് മണ്ഡലങ്ങള്‍ക്കുപുറമേ പാര്‍ട്ടിക്ക് ശക്തമായ സ്വാധീനമുള്ള തൃശ്ശൂര്‍, പാലക്കാട് ഉള്‍പ്പടെയുള്ള മണ്ഡലങ്ങള്‍ ജയസാധ്യതയുള്ളവയുടെ പട്ടികയിലാണ് ദേശീയനേതൃത്വം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വേരോട്ടമില്ലാതിരുന്നിട്ടും ഭരണംപിടിച്ച സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ പരിപാടികളായിരിക്കും ദുര്‍ബല സംസ്ഥാനങ്ങളിലും നടപ്പാക്കുക. ജനസ്വാധീനവും മെച്ചപ്പെട്ട പ്രതിച്ഛായയുമുള്ള നേതാക്കളെ മറ്റ് പാര്‍ട്ടികളില്‍നിന്ന് ആകര്‍ഷിച്ച് ബി.ജെ.പിയിലോ എന്‍.ഡി.എ.യിലോ ചേര്‍ക്കുക, കൂടുതല്‍ പ്രാദേശിക പാര്‍ട്ടികളെ ചേര്‍ത്ത് എന്‍.ഡി.എ. സഖ്യം വിപുലീകരിക്കുക, ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത് സമരരംഗത്ത് സജീവമായി നില്‍ക്കുക തുടങ്ങിയ തന്ത്രങ്ങള്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നടപ്പാക്കും .

Top