ഉപമുഖ്യമന്ത്രിയായ അജിത് പവാർ ബിജെപിയുടെ അന്തകനാകും..

മുംബൈ:മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രിയായ അജിത് പവാർ സത്യപ്രതിജ്ഞ ചെയ്തു .അജിത് പവാർ ബിജെപിയുടെ അന്തകനാകും.ശിവസേനാ നേതാവ് ആദിത്യ താക്കറെ മന്ത്രിമാരാകും. ഉദ്ധവ് താക്കറെയുടെ മകനാണ് ആദിത്യ താക്കറെ. കോണ്‍ഗ്രസില്‍ നിന്നുള്ള 10 പേര്‍ ഉള്‍പ്പെടെ 35 എംഎല്‍എമാരാണ് ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത് .

മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉള്‍പ്പെടെ ആറ് മന്ത്രിമാര്‍ നേരത്തെ സത്യപ്രതിജ്ഞ ചെയ്തിരുന്നു. അജിത് പവാര്‍ ഉപമുഖ്യമന്ത്രിയാകുമെന്ന് എന്‍സിപി നേതാക്കള്‍ കഴിഞ്ഞദിവസം സൂചന നല്‍കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം അജിത് പവാര്‍ ബിജെപിക്കൊപ്പം പോയതോടെ വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. എന്നാല്‍ കടുത്ത സമ്മര്‍ദ്ദം കാരണം അദ്ദേഹം എന്‍സിപിയില്‍ തിരിച്ചെത്തുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ വേളയില്‍ നല്‍കിയ വാഗ്ദാനം അനുസരിച്ചാണ് ഉപമുഖ്യമന്ത്രി പദം അജിത് പവാറിന് നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപിക്കൊപ്പം പോയ വേളയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചൊല്ലിയിരുന്നു. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹം രാജിവയ്ക്കുകയും എന്‍സിപിയില്‍ തിരിച്ചെത്തുകയുമായിരുന്നു. അന്ന് 80 മണിക്കൂറാണ് അദ്ദേഹം ഉപമുഖ്യമന്ത്രിയായത്. കോണ്‍ഗ്രസിന്റെ 10 അംഗങ്ങളാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. മുന്‍ മുഖ്യമന്ത്രി അശോക് ചവാന് പൊതുമരാമത്ത് വകുപ്പ് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്്. പരമാവധി 43 മന്ത്രിമാരാണ് മഹാരാഷ്ട്രയിലുണ്ടാകുക. മൊത്തം എംഎല്‍എമാരുടെ 15 ശതമാനത്തില്‍ കൂടുതല്‍ മന്ത്രിമാരുണ്ടാകരുത് എന്നാണ് ചട്ടം.

Top