ബിജപിയോടൊപ്പം കൂടി, പിന്നാലെ 70,000 കോടിയുടെ അഴിമതിക്കേസ് ആവിയായി..!! അജിത് പവാറിനെ കുറ്റവിമുക്തനാക്കി കോടതിയിൽ റിപ്പോർട്ട്

ആരെയും ഞെട്ടിക്കുന്ന കളികളാണ് മഹാരാഷ്ട്രയിൽ ബിജെപി കളിക്കുന്നത്. അതിലെ ഒരു കളി ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.  സംസ്ഥാന ഇലക്ഷനിൽ ബിജെപിയുടെ ഏറ്റവും വലിയ എതിരാളി എൻസിപി ആയിരുന്നു. എൻസിപി നേതാവ് ശരദ് പവാറിനെതിരെയും അനന്തിരവനായ അജിത് പവാറിനെതിരെയുമുള്ള ലക്ഷം കോടിയുടെ അഴിമതികേസുകളാണ് ഇലക്ഷൻ പ്രചരണത്തിന് ബിജെപി ഉപയോഗിച്ചത്

എന്നാൽ ഈ കേസുകളിൽ അജിത് പവാറിനെതിരായ 70,000 കോടിരൂപയുടെ അഴിമതിക്കേസിന്റെ അന്വേഷണം സർക്കാർ അവസാനിപ്പിച്ചെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. കേസില്‍ അജിത്തിനെതിരെ മതിയായ തെളിവുകള്‍ ഇല്ലെന്ന് വ്യക്തമാക്കി  അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു മണിക്കൂറുകള്‍ക്കകമാണ് അജിത് പവാറിനെതിരായ അഴിമതിക്കേസ് അന്വേഷണസംഘം അവസാനിപ്പിച്ചത്. അന്വേഷണം അവസാനിപ്പിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ട് ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചില്‍
മഹാരാഷ്ട്ര ആന്റി കറപ്ഷന്‍ ബ്യൂറോ സമര്‍പ്പിച്ചു. വിദര്‍ഭ ഇറിഗേഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ടാണ് അജിത് പവാറിനെതിരായി അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

1999 മുതല്‍ 2014 വരെ അജിത് പവാര്‍ ഇറിഗേഷന്‍ വകുപ്പു മന്ത്രിയായിരുന്നു. ഈ കാലത്താണ് അഴിമതി നടന്നതായി ആരോപണം ഉയര്‍ന്നിരുന്നത്. വിദര്‍ഭ മേഖലകളിലെ വരള്‍ച്ചാ പ്രതിരോധത്തിന് ഡാമുകളും ചെക്ക്ഡാമുകളും നിര്‍മിക്കുന്നതായിരുന്നു പദ്ധതി. കേസില്‍ അജിത്തിന് എതിരായി യാതൊരു തെളിവുമില്ലെന്ന് ആന്റി കറപ്ഷന്‍ ബ്യൂറോ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു വരെ അഴിമതിയുമായി ബന്ധമുണ്ട്. എന്നാല്‍ അജിത് പവാറിന് അഴിമതിയുമായി പങ്കില്ല-റിപ്പോര്‍ട്ടില്‍ പറയുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ അജിത് പവാറിനെതിരെ ബി.ജെ.പി. ഉയര്‍ത്തിയ മുഖ്യപ്രചാരണ ആയുധമായിരുന്നു 70,000 കോടിയുടെ ഈ അഴിമതിക്കേസ്. ഇത് സ്വന്തം പാളയത്തിൽ അജിത് പവാർ എത്തിയതോടുകൂടി അവസാനിപ്പിച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും ഇത് ബിജെപി ജനാധിപത്യത്തെ കശാപ്പുചെയ്യുന്നതിൻ്റെ ഒരു സൂചനയാണെന്നും പ്രതിപക്ഷ കക്ഷികൾ ആരോപണം ഉന്നയിക്കുകയാണ്.

Top