പാലയിൽ ഇടത് അട്ടിമറി..!! മാണി സി കാപ്പൻ മുവ്വായിരം വോട്ടിന് മുന്നിൽ; രണ്ടിലയെ പിച്ചിച്ചീന്തിയത് കേരള കോൺഗ്രസ് തന്നെ

കോട്ടയം: ഉപതിരഞ്ഞെടുപ്പ് നടന്ന പാലാ നിയമസഭാ മണ്ഡലത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. തുടക്കം മുതൽ എൽഡിഎഫിന്റെ മാണി സി.കാപ്പൻ ആണ് ലീഡ് ചെയ്യുന്നത്. ബിജെപി വോട്ട് മറിച്ചെന്ന് യുഡിഎഫ് സ്ഥാനാർ‌ഥി ജോസ് ടോം ആരോപിച്ചു. മാണി സി.കാപ്പൻ 3000 വോട്ടുകൾക്ക് മുന്നിലാണ്.

യു.ഡി.എഫ്-11840, എൽ.ഡി.എഫ്-14017, ബി.ജെ.പി-4173 എന്നിങ്ങനെയാണ് വോട്ടു നില. രാമപുരം,കടനാട് എന്നീ പഞ്ചായത്തുകളിലെ വോട്ടുകളാണ് എണ്ണിയത്. മേലുകാവ് പഞ്ചായത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സർവീസ് വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ 14 വോട്ടുകളിൽ രണ്ടെണ്ണം അസാധുവായി. നേരത്തെ പോസ്റ്റൽ വോട്ടുകളിലെ ഫലം പുറത്തുവന്നപ്പോൾ മൂന്ന് വോട്ടുകൾ അസാധുവായിരുന്നു. പോസ്റ്റൽ വോട്ടുകളിൽ യു.ഡി.എഫ്-ആറ്, എൽ.ഡി.എഫ്-ആറ് വോട്ടുകളാണ് മുന്നണികൾക്ക് ലഭിച്ചത്. 54 വ​ർ​ഷം​ ​കെ.​എം.​ ​മാ​ണി​യെ​ ​മാ​ത്രം​ ​വി​ജ​യി​പ്പി​ച്ച​ ​പാ​ലാ​യി​ൽ​ ​നി​ന്ന് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പി​ൻ​ഗാ​മി​യാ​യി​ ​നി​യ​മ​സ​ഭ​യി​ലെ​ത്തു​ന്ന​ത് ​ആ​രെ​ന്ന് ​ഇ​ന്ന​റി​യാം.​ ​

രാ​വി​ലെ​ 8​ന് ​കാ​ർ​മ​ൽ​ ​പ​ബ്ലി​ക് ​സ്‌​കൂ​ളി​ലാണ്​ ​വോ​ട്ടെ​ണ്ണ​ൽ​ ​ആരംഭിച്ചത്.​ 176​ ​ബൂ​ത്തു​ക​ളി​ലെ​ 1,27,939​ ​വോ​ട്ടു​ക​ൾ​ 14​ ​റൗ​ണ്ടി​ൽ​ ​എ​ണ്ണും.​ 10​ ​മ​ണി​ക്കു​ള്ളി​ൽ​ ​ഫ​ലം​ ​അ​റി​യാ​നാ​യേ​ക്കും.​ ​13 റൗണ്ടുകളായിട്ടാണ് വോട്ടെണ്ണുക. 14 ടേബിളുകൾ സജ്ജമാക്കിയാണ് വോട്ടെണ്ണൽ തുടങ്ങിയത്. 12 പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമായി 176 ബൂത്തുകളാണുളത്. 71.43 ശതമാനമായിരുന്നു പാലായിലെ പോളിംഗ് ശതമാനം.

Top