മാണി സി കാപ്പൻ്റെ ലീഡ് കുറയുന്നു…!! എൽഡിഎഫ് വിജയാഹ്ലാദത്തിനിടയിൽ സംഘർഷം

ഉപതിരഞ്ഞെടുപ്പ് നടന്ന പാലാ നിയമസഭാ മണ്ഡലത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. തുടക്കം മുതൽ മാണി സി.കാപ്പൻ ആണ് ലീഡ് ചെയ്യുന്നത്. എൽഡിഎഫ് അട്ടമറി വിജയം നേടുന്നതിൻ്റെ സൂചനയാണ് നിലവിലുള്ളത്. പത്തിൽ എട്ട് പഞ്ചായത്തും മാണി സി കാപ്പൻ പിടിച്ചെടുത്തു. ചരിത്രത്തിൽ ഇതുവരെ ആർക്കും നേടാനാകാത്ത വോട്ട് നിലയിലാണ് മാണി സി കാപ്പൻ.

എന്നാൽ കൊഴുവനാൽ പഞ്ചായത്തിൽ ലീഡ് നില കുറയുന്നതിൻ്റെ സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്. 2247 വോട്ടാണ് ഇപ്പോഴുള്ള ലീഡ്. എന്നാലും ഇടത് പക്ഷം വിജയാഹ്ളാദം നടത്തുകയാണ്. വിജയ പ്രകടനം നടത്തിയത് ചെറിയ രീതിയിൽ സംഘർഷത്തിൽ കലാശിച്ചു. കെ.എം. മാണിയുടെ വീടിന് മുന്നിലാണ് സംഘർഷമുണ്ടായത്. Special promo

യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം പുലിക്കുന്നേലിന് ആയിരുന്നു സർവേകളിൽ മുൻതൂക്കം. സർവേകളെ അട്ടിമറിക്കുന്ന പ്രകടനമാണ് മാണി സി.കാപ്പന്റേത്. വോട്ടെണ്ണിയ എല്ലാ പഞ്ചായത്തുകളിലും മാണി സി.കാപ്പൻ തന്നെയായിരുന്നു മുന്നിൽ. മൂന്നു തവണ കെ.എം.മാണിയോടു മത്സരിച്ചു പരാജയപ്പെട്ട എൻസിപി നേതാവാണു മാണി സി.കാപ്പൻ. ആദ്യ മണിക്കൂറുകളിൽ ഒരിക്കൽപോലും യുഡിഎഫിന് ലീഡ് നേടാനായില്ലെന്നതു മുന്നണിയിൽ വലിയ ബഹളങ്ങൾക്ക് വഴിയൊരുക്കും. മണ്ഡലം നിലവിൽ വന്ന 1965 മുതൽ ഇക്കഴിഞ്ഞ ഏപ്രിലിൽ മരണം വരെ കെ.എം.മാണിയായിരുന്നു പാലാ എംഎൽഎ. അഞ്ചു മണ്ഡലങ്ങളിലേക്ക് അടുത്തമാസം 21ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പുകൾക്കും ഇന്നത്തെ ഫലം നിർണായകമാണ്.

Top