മാണി സി കാപ്പന് ചരിത്ര വിജയം..!! 2943 വോട്ടിൻ്റെ ഭൂരിപക്ഷം..!! കേരള കോൺഗ്രസിന് കനത്ത തിരിച്ചടി

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ അവസാനഘട്ടം ആകാംശയുടെ മുള്‍മുനയിലേക്ക് നീങ്ങിയെങ്കിലും തുടക്കം മുതൽ ലീഡ് നിലനിർത്തിയ മാണി സി കാപ്പൻ വിജയക്കൊടി പാറിച്ചു.  എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് മാണി സി.കാപ്പന് അവസാന ഘട്ടത്തില്‍ ലീഡ് കുറഞ്ഞതാണ് അനിശ്ചിതത്വം സൃഷ്ടിച്ചത്. 2943 വോട്ടിൻ്റെ ഭൂരിപക്ഷം നേടിയാണ് കേരള കോൺഗ്രസിൻ്റെ അപ്രമാദിത്വം അവസാനിപ്പിച്ചത്.

പരമ്പരാഗതമായി യുഡിഎഫിനെ തുണച്ചിരുന്ന പഞ്ചായത്തുകളില്‍ വന്‍ മുന്നേറ്റമാണ് എല്‍ഡിഎഫ് നടത്തിയത്. വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയ രാമപുരം,കടനാട് മേലുകാവ്, മൂന്നിലാവ്,തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂര്‍ എന്നീ പഞ്ചായത്തുകളിലെല്ലാം എല്‍ഡിഎഫ് ലീഡ് നേടി. അതേ സമയം മുത്തോലി പഞ്ചായത്തിലും പാലാ നഗരസഭയിലും മീനച്ചില്‍ പഞ്ചായത്തിലും യുഡിഎഫാണ് ലീഡ് നേടിയത്.

പോസ്റ്റല്‍ വോട്ടുകളിലടക്കം വോട്ടെണ്ണലിന്റെ ഇതുവരെയുള്ള ഒരു ഘട്ടത്തില്‍ പോലും ജോസ് ടോമിന് മുന്നിലെത്തനായിട്ടില്ല. തുടക്കം മുതല്‍ നേരിയ ലീഡിന് മുന്നേറിയ മാണി സി.കാപ്പന്‍ ഓരോ ഘട്ടം കഴിയുന്തോറും ലീഡ് വര്‍ധിപ്പിച്ച്‌ക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ വോട്ട് മറിച്ചെന്ന ആരോപണവുമായി ജോസ് ടോം രംഗത്തെത്തിയിട്ടുണ്ട്. ആദ്യം വോട്ടെണ്ണിയ രാമപുരത്തെ ഫലം പുറത്ത് വന്നയുടന്‍ വോട്ട് മറിച്ചെന്ന ആരോപണവുമായി അദ്ദേഹം രംഗത്തെത്തി. കള്ളന്‍ കപ്പലില്‍ തന്നെയുണ്ടെന്നായിരുന്നു ജോസ് ടോമിന്റെ പ്രതികരണം. ബിജെപി എല്‍ഡിഎഫിന് വോട്ട് മറിച്ചെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ജോസ് വിഭാഗം വോട്ട് മറിച്ചെന്ന ആരോപണവുമായി പി.ജെ.ജോസഫും രംഗത്തെത്തിയിട്ടുണ്ട്.

 

Top