പവാർ മുന്നണി മാറ്റത്തെ പിന്തുണച്ചില്ല,എൻസിപി എൽഡിഎഫ് വിടില്ല! മുങ്ങുന്ന കപ്പലിലേക്ക് കാപ്പൻ.

ന്യുഡൽഹി:എൻസിപി എൽഡിഎഫ് വിടില്ലെന്ന് സൂചനകൽ പുറത്ത് വന്നു . മുന്നണിയിൽ തന്നെ തുടർന്നേക്കുമെന്നാണ് നിലവിൽ പുറത്ത് വരുന്ന വിവരം. ശരദ് പവാർ മുന്നണി മാറ്റത്തെ അനുകൂലിക്കാത്തതാണ് കാരണം.കോൺഗ്രസുമായുള്ള ബന്ധത്തേക്കാൾ ദേശിയ തലത്തിൽ ഇടത് മുന്നണിയുമായുള്ള ബന്ധം ഇനി അനിവാര്യമാണെന്ന അടിസ്ഥാനത്തിലാണ് ഇടത് മുന്നണിയിൽ തുടരുക എന്ന സമീപനം പവാർ സ്വീകരിച്ചത്. മാണി സി കാപ്പൻ യുഡിഎഫിലേക്ക് പോകുമെന്നാണ് റിപ്പോർട്ട്. മാണി സി കാപ്പൻ പാലയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് തന്നെയാണ് സൂചന. മുന്നണി മാറ്റത്തിന് സന്നദ്ധമെന്ന് സംസ്ഥാന അധ്യക്ഷൻ ടിപി പീതാംബരൻ മാസ്റ്റർ ദേശീയ നേതൃത്വത്തെ അറിയിച്ചെങ്കിലും മന്ത്രി എകെ ശശീന്ദ്രനെ കൂടി കേട്ട ശേഷമേ തീരുമാനമുണ്ടാകൂ എന്ന നിലപാടാണ് ദേശീയ അധ്യക്ഷൻ ശരദ് പവാർ സ്വീകരിച്ചത്.

പാലാ സീറ്റിൽ മാത്രമേ തർക്കമുള്ളൂ എന്നും ഒരു സീറ്റിന്റെ പേരിൽ മുന്നണി വിടേണ്ട സാഹചര്യമില്ലെന്നുമുള്ള നിലപാടാണ് ഇടതോട് ചേർന്നു നിൽക്കുന്ന ശശീന്ദ്രൻ മുന്നോട്ട് വെച്ചിട്ടുള്ളത്. കേരളത്തിലെ പാർട്ടിയിലെ വലിയൊരു വിഭാഗം മുന്നണി വിടേണ്ടെന്ന നിലപാടിലാണെന്നും തുടർ ഭരണ സാധ്യതയടക്കം ഇത്തവണ നിലനിൽക്കുന്നുണ്ടെന്നുമാണ് ശശീന്ദ്രൻ വാദിക്കുന്നത്. ആ സാഹചര്യത്തിൽ ഒരു സീറ്റിന്റെ പേരിൽ പതിറ്റാണ്ടുകൾ നീണ്ട ബന്ധം അവസാനിപ്പിക്കുന്നത് ബുദ്ധിയല്ലെന്നും ശശീന്ദ്രൻ പറഞ്ഞുവെക്കുന്നു. മുന്നണി മാറ്റത്തിൽ ഇന്ന് തീരുമാനം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെ, ശശീന്ദ്രന്റെ വാക്കുകൾ കൂടി മുഖവിലയ്ക്കെടുത്താകാം ദേശീയ നേതൃത്വം പിന്നോട്ട് പോയതെന്നത് ശ്രദ്ധേയമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top