മഹാരാഷ്ട്രയില്‍ എന്‍ സി പി പിളര്‍ന്നു;അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

മുംബൈ: മഹാരാഷ്ട്രയില്‍ എന്‍ സി പി പിളര്‍ന്നു. അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 29 എംഎൽഎമാരും അജിത് പവാറിനൊപ്പം എന്‍ഡിഎയുടെ ഭാഗമായി. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും രാജ്ഭവനിലെത്തിയിരുന്നു.

അജിത് പവാർ പക്ഷത്ത് നിന്ന് 9 പേർ മന്ത്രിസഭയിലുണ്ടാകുമെന്നാണ് സൂചന. ദിലീപ് വാൽസ് പാട്ടീൽ, സഞ്ജയ് ബൻസോഡെ, ഛ​ഗൻ ഭൂജ്ബൽ, അദിതി തത്കരേ, ധനഞ്ജയ് മുണ്ടേ തുടങ്ങിയവരൊക്കെ മന്ത്രിസഭയിലുണ്ടാകുമെന്നാണ് വിവരം. അതേസമയം, ഈ നീക്കത്തെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നാണ് എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ പ്രതികരണം. എംഎൽഎമാരുടെ യോ​ഗം വിളിക്കാൻ അജിത് പവാറിന് അധികാരമുണ്ടെന്നും ശരദ് പവാർ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top