സത്യൻ പന്തത്തലയുടെ നേതൃത്വത്തിൽ നൂറ്റി അൻപ്പത്തിയാറ് പ്രവർത്തകർ എൻ.സി.പി യിലേയ്ക്ക്.

സ്വന്തം ലേഖകൻ

പാലാ: സോഷ്യലിസ്റ്റ് റിപ്പബ്ളിക്കൻ ഡെമോക്രാറ്റിക് പാർട്ടി ജനറൽ സെക്രട്ടറിയും മീനച്ചിൽ എസ്.എൻ.ഡി.പി. യൂണിയൻ മുൻ സെക്രട്ടറിയുമായിരുന്ന സത്യൻ പന്തത്തലയുടെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽപ്പെട്ട നൂറ്റി അൻപ്പത്തിയാറ് പ്രവർത്തകർ എൻ.സി.പി.യിൽ ചേർന്നു പ്രവർത്തിക്കുവാൻ തീരുമാനിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബി.ജെ.പി.സംസ്ഥാന കൗൺസിൽ അംഗമായിരുന്ന പി.ബി. തമ്പി, എൻ.ജി.ഒ. അസോസ്സിയേഷൻ സംസ്ഥാന കമ്മറ്റിയംഗം പന്മന സുന്ദരേശൻ ,എസ്.ആർ.പി. സംസ്ഥാന വൈസ് ചെയർമാൻ പി. അമ്മിണിക്കുട്ടൻ, ഇന്ത്യൻ പ്രൊഫക്ഷണൽ കോൺഗ്രസ്സ് സ്ഥാപക ജനറൽ സെക്രട്ടറി കെ.ടി. ഗംഗാധരൻ , കോൺഗ്രസ്സ് വനിതാ വിഭാഗം നേതാവ്‌ ഗീത കെ സോമൻ, എസ്.ആർ.പി. സംസ്ഥാന കമ്മറ്റി അംഗം മുഹമ്മ മോഹൻദാസ് , ആർ.എസ്.പി. കർഷക സംഘം ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എം.ഗംഗാധരൻ , ജെ.എസ്.എസ്.യുവജന വിഭാഗം ഭാരവാഹി ഉമേഷ് കാരയിൽ, ബി.ഡി. ജെ.എസ്. കടുത്തുരുത്തി നിയോജക മണ്ഡലം കമ്മറ്റി മെമ്പർ ഷാജി കല്ലിൻകൂട്ടം എന്നിവർ ഉൾപ്പെടുന്ന സംഘം എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയുമായി ഇതു സംബന്ധിച്ച് ചർച്ച നടത്തി.

ഇവരെ എൻ.സി.പി.യിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സംഘടനാ ജനറൽ സെക്രട്ടറി കെ.ആർ. രാജൻ പാമ്പാടി അറിയിച്ചു. ഒൻപത് ജില്ലകളിൽ നിന്നുള്ള പ്രധാന പ്രവർത്തകരുടെ പേരുവിവരമാണ് കൈമാറിയതെന്നും കൂടുതൽ ആളുകൾ എൻ.സി.പി.യിലേയ്ക്ക് വരുമെന്നും സത്യൻ പന്തത്തല പറഞ്ഞു.

Top