കൂടെ നിന്നവരെല്ലാം പോയി… അജിത് പവാർ ഒറ്റക്കായി..!! ബിജെപിക്കും കടുത്ത ദേഷ്യം..!!

അജിത് പവാറിനൊപ്പം പോയ എന്‍സിപിയിലെ നാല് വിമത എംഎൽഎമാർ കൂടി ഡല്‍ഹിയില്‍ നിന്ന് മുംബൈയിൽ മടങ്ങിയെത്തി. എന്‍സിപി യുവജനവിഭാഗം നേതാക്കളാണ് ഇവരെ മടക്കിക്കൊണ്ടുവന്നത്. നര്‍ഹരി സിര്‍വാള്‍, വിനായക് ദറോഡ, വിനായക് ദൗലത്ത്, അനില്‍ പാട്ടീല്‍ എന്നീ എംഎല്‍എമാരാണ് എൻസിപി ക്യാംപില്‍ മടങ്ങിയെത്തിയത്.

ഇതോടെ അജിത് പവാറിനൊപ്പം ബിജെപിയുമായി സഖ്യത്തിലേർപ്പെട്ട 53 എൻ.സി.പി എം.എൽ.എമാരും തിരികെ പാർട്ടിയിലേക്ക് മടങ്ങിയെത്തി.  സാഹചര്യങ്ങൾ പാടെ മാറിമറിഞ്ഞതോടെ അജിത് പവാർ പൂർണമായും ഒറ്റപ്പെടുകയാണ്. ഇതോടെ എൻ.സി.പിയെ കൂടെക്കൂട്ടി സർക്കാർ രൂപീകരണവുമായി മുന്നോട്ട് പോകാനുള്ള ബി.ജെ.പിയുടെ തീരുമാനത്തിന് കനത്ത തിരിച്ചടി ഏറ്റിരിക്കുകയാണ്. ബിജെപി വിരോധം കൂടി അജിത് സമ്പാദിച്ചിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആകെ 54 എം.എൽ.എമാരാണ് എൻ.സി.പിക്കുള്ളത്. ബാക്കി നിൽക്കുന്ന മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്‌വാദിലെ എം.എൽ.എയായ അന്ന ബോസ്ദെ കൂടി അധികം വൈകാതെ തങ്ങളോടൊപ്പം ചേരും എന്നാണ് എൻ.സി.പി പറയുന്നത്. ഇതോടെ ബി.ജെ.പി പക്ഷത്ത് അജിത് പവാർ മാത്രമായിരിക്കും എൻ.സി.പി എം.എൽ.എയായി അവശേഷിക്കുക. ബി.ജെ.പിയോടൊപ്പം പോയ തങ്ങളുടെ എല്ലാ എം.എൽ.എമാരും ഇന്നലെ വൈകുന്നേരത്തോടെ തിരികെ എത്തുമെന്ന് എൻ.സി.പി പറഞ്ഞിരുന്നു.

അതേസമയം, മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി സംബന്ധിച്ച് ത്രികക്ഷികൾ നൽകിയ കേസിന്റെ കാര്യത്തിൽ ഇന്ന് 10:30ക്ക് തീരുമാനമെടുക്കുമെന്ന് സുപ്രീംകോടതി അറിയിച്ചിരുന്നു. ഇതിലൂടെ നിയമസഭയിൽ തങ്ങളുടെ ഭൂരിപക്ഷം ഉറപ്പിക്കാൻ 24 മണിക്കൂറിന്റെ കൂടി സാവകാശമാണ് ബി.ജെ.പിക്ക് ലഭിച്ചത്. കേസ് മാറ്റി വച്ചതിലൂടെ എൻ.സി.പി – കോൺഗ്രസ് – ശിവസേന സഖ്യത്തിന് വ്യക്തമായ തിരിച്ചടിയും ലഭിച്ചിരിക്കുകയാണ്. ഇന്നുതന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ലെന്നതാണ് സഖ്യത്തിനെ തളർത്തുന്നത്. ഗവർണറുടെ ഉത്തരവ് കോടതിക്ക് വിശദമായി പരിശോധിക്കേണ്ടതുണ്ട്.

സർക്കാർ രൂപീകരണം സംബന്ധിച്ച് ഗവർണർക്ക് നൽകിയ രണ്ടു കത്തുകളും നാളെ ഹാജരാക്കണമെന്ന് കോടതി പറഞ്ഞിട്ടുണ്ട്. ഇതിലൊന്ന് ദേവേന്ദ്ര ഫഡ്നാവിസിന്റെ കത്താണ്. രണ്ടാമത്തേത് അജിത് പവാർ നൽകിയതും. ഇവ ശരിയായ കത്തുകൾ തന്നെയാണോ എന്നും രണ്ട് കക്ഷികൾക്കും ഭൂരിപക്ഷമുണ്ട് എന്ന് ഗവർണർക്ക് ബോധ്യമായോ എന്നും കോടതി പരിശോധിക്കും. സർക്കാരുണ്ടാക്കാൻ ദേവേന്ദ്ര ഫഡ്നാവിസിന് ഏത് തരത്തിലുള്ള ഉത്തരവാണ് ഗവർണർ നൽകിയതെന്നും കോടതി പരിശോധിക്കും. ഗവർണർ തന്റെ വിവേചനാധികാരം ശരിയായ രീതിയിലാണോ വിനിയോഗിച്ചത് എന്നും സുപ്രീം കോടതിക്ക് പരിശോധിക്കേണ്ടതായുണ്ട്. കോടതിയിൽ നിന്നും അനുകൂല വിധി വന്നിട്ടില്ലെങ്കിലും എം.എൽ.എമാർ തിരികെ എത്തിയതിനാൽ എൻ.സി.പി ക്യാമ്പ് ആശ്വാസത്തിലാണ്‌.

Top