ശക്തി തെളിച്ചു; അജിത് പവാറിനു പിന്തുണയുമായി എത്തിയത് 35 എംഎല്‍എമാര്‍; ശരദ് പവാര്‍ വിളിച്ച യോഗത്തില്‍ 13 പേര്‍ മാത്രം; 10 പേര്‍ വിട്ടുനിന്നു

മുംബൈ: എന്‍സിപി പിളര്‍ത്തി 8 എംഎല്‍എമാരുമായി അജിത് പവാര്‍ എന്‍ഡിഎ പാളയത്തിലേക്കു നീങ്ങിയശേഷം ആദ്യമായി ഇരുവിഭാഗങ്ങളും തങ്ങളെ പിന്തുണയ്ക്കുന്നവരുടെ യോഗം വിളിച്ചു. അജിത് പവാറിനു പിന്തുണയുമായെത്തിയത് 35 എംഎല്‍എമാര്‍. ശരദ് പവാര്‍ വിളിച്ച യോഗത്തില്‍ നിലവില്‍ 13 എംഎല്‍എമാരാണ് പങ്കെടുക്കുന്നത്.

മഹാരാഷ്ട്ര നിയമസഭയില്‍ എന്‍സിപിക്ക് ആകെ 53 എംഎല്‍എമാരാണുള്ളത്. അയോഗ്യതാ ഭീഷണി നേരിടാന്‍ 36 പേരുടെ പിന്തുണ വേണം. ഇരുവിഭാഗവും വിളിച്ച യോഗത്തില്‍ പങ്കെടുക്കാതെ 10 പേരാണ് വിട്ടുനില്‍ക്കുന്നത്. 35 എംഎല്‍എമാര്‍ യോഗത്തില്‍ പങ്കെടുത്തതായി അജിത് പവാര്‍ പക്ഷം അവകാശപ്പെട്ടു. ശരദ് പവാറിന്റെ യോഗത്തില്‍ സ്ത്രീകളുടെ വന്‍ സംഘം പങ്കെടുക്കുന്നതായാണ് വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാര്‍ട്ടിയിലെ പിളര്‍പ്പിനു ശേഷമുള്ള ആദ്യ യോഗം ശക്തി പ്രകടനത്തിനുള്ള വേദിയായാണ് ഇരു വിഭാഗവും കാണുന്നത്. മുംബൈയിലെ ബാന്ദ്രയിലാണ് അജിത് പവാര്‍ വിഭാഗത്തിന്റെ യോഗം പുരോഗമിക്കുന്നത്. അതേസമയം, ശരദ് പവാര്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് വിപ്പ് ജിതേന്ദ്ര അഹ്വാദ് എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയിരുന്നു. ഒരു മണിക്ക് മുംബൈയിലെ നരിമാന്‍ പോയിന്റിലാണ് യോഗം വിളിച്ചത്. എംഎല്‍എമാര്‍, എംപിമാര്‍, മറ്റു ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കാന്‍ ഇരുവിഭാഗവും നിര്‍ദേശിച്ചിട്ടുണ്ട്.

Top