ഞങ്ങൾക്ക് നമ്പറില്ല ” മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് രാജി വെച്ചു.മഹാ ദുരന്തമായി മഹാരാഷ്ട്ര ബിജെപി.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് രാജി വെച്ചു..ഞങ്ങൾക്ക് നമ്പറില്ല .ഞങ്ങൾക്ക് നമ്പറില്ല എന്നും രാജിവെക്കുന്ന സമയം മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്‌ പറഞ്ഞു .ഉപമുഖ്യമന്ത്രി അജിത് പവാര്‍ രാജിവച്ചതിന് പിന്നാലെ വിളിച്ചുചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് ഫട്‌നാവിസ് രാജി പ്രഖ്യാപിച്ചത്. ബുധനാഴ്ച നിയമസഭയില്‍ വിശ്വാസ വോട്ട് തേടണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടതോടെയാണ് മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വഴിത്തിരിവുണ്ടായത്.തിരഞ്ഞെടുപ്പിന് മുമ്പ് ശിവസേനയ്ക്ക് മുഖ്യമന്ത്രി പദം വാക്കു കൊടുത്തിട്ടില്ലെന്ന് ഫട്‌നാവിസ് പറഞ്ഞു. ജനങ്ങള്‍ വോട്ട് ചെയ്തത് ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ വേണ്ടിയാണ്. എന്നാല്‍ ജയിച്ച ശേഷം ശിവസേന വിലപേശല്‍ നടത്തി. അവര്‍ സഖ്യം വിടുകയും ചെയ്തു. എന്നിട്ടും ശിവസേനയ്ക്ക് വേണ്ടി ബിജെപി കാത്തിരുന്നുവെന്നും ഫട്‌നാവിസ് പറഞ്ഞു. സര്‍ക്കാരുണ്ടാക്കാനുള്ള ശിവസേനയുടെ നീക്കം വിജയിച്ചില്ല. അവര്‍ക്ക് സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ സമയം നല്‍കി. പക്ഷേ അവര്‍ പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ് അജിത് പവാര്‍ ബിജെപിക്ക് പിന്തുണ നല്‍കി രംഗത്തുവന്നത്. അപ്പോഴാണ് രാഷ്ട്രപതി ഭരണം പിന്‍വലിച്ചതെന്നും ഫട്‌നാവിസ് വിശദീകരിച്ചു.

മഹാരാഷ്ട്രയില്‍ നിര്‍ണായക സുപ്രീംകോടതി വിധി വന്നതിന് പുറമെ വിധിയെ സ്വാഗതം ചെയ്ത് ത്രികക്ഷി മുന്നണി. ഭരിക്കാന്‍ ആവശ്യമായ പിന്തുണ ബി.ജെ.പിയുടെ ദേവേന്ദ്ര ഫട്‌നാവിസിനുണ്ടെന്ന കാര്യം നാളെ തന്നെ ബോധിപ്പിക്കണമെന്നാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. 288 അംഗ നിയമസഭയിലെ എല്ലാ എം.എല്‍.എമാരും നാളെ അഞ്ച് മണിക്ക് മുമ്പായി സത്യപ്രതിജ്ഞ ചെയ്യാനും സുപ്രീംകോടതി ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ മൂന്നംഗ ബഞ്ച് ഉത്തരവിടുകയായിരുന്നു.വിധിക്ക് തൊട്ടുടനെ പല പ്രമുഖ നേതാക്കളും വിധിയെ സ്വാഗതം ചെയ്ത് രംഗത്തെത്തി. സത്യമേവ ജയതേ, ഗെയിം ഓവര്‍ എന്നാണ് എന്‍.സി.പി നേതാവ് നവാബ് മാലിക് ട്വീറ്റ് ചെയ്തത്. വിധിയില്‍ തൃപ്തിയുണ്ടെന്ന് കോണ്‍ഗ്രസും അറിയിച്ചു.Devendra Fadnavis Resigns As Maharashtra Chief Minister After Deputy Ajit Pawar Quits.Devendra Fadnavis says we don’t have numbers.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top