മാർച്ചില്‍ ബിജെപി സർക്കാർ അധികാരത്തിലേറും! മഹാരാഷ്ട്ര സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി നീക്കം!

മുംബൈ : ഉദ്ധവ് താക്കറെ സർക്കാരിനെ അട്ടിമറിക്കും എന്ന് സൂചന നൽകി ബിജെപി .കേന്ദ്രമന്ത്രി നാരായണ്‍ റാണെ ആണ് സൂചന നല്കിയത് . അടുത്ത വര്‍ഷം മാര്‍ച്ചോടെ മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ താഴെ വീഴുമെന്നാണ് മന്ത്രി പറഞ്ഞത്. രാജസ്ഥാനിലെ ജയ്പൂരിലാണ് മന്ത്രിയുടെ പ്രതികരണം. നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടുവര്‍ഷം ശേഷിക്കവെയാണ് കേന്ദ്രമന്ത്രിയുടെ വിവാദ പ്രഖ്യാപനം. ജയ്പൂരിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ആയിരുന്നു മന്ത്രിയുടെ അവകാശ വാദം.മഹാരാഷ്ട്ര വലിയ ഒരു മാറ്റത്തിന് സാക്ഷ്യം വഹിക്കാന്‍ പോവുകയാണ്. മാർച്ചിലത് കാണാമെന്നുമായിരുന്നു പരാമർശം. എങ്ങനെ അത് സാധ്യമാകുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘ഒരു സർക്കാരുണ്ടാക്കാനും ഒരു സർക്കാരിനെ വീഴ്ത്താനും ചില കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ട്’- എന്നായിരുന്നു നാരായണ്‍ റാണെയുടെ മറുപടി.

2019 തെരഞ്ഞെടുപ്പില്‍ സഖ്യത്തില്‍ നിന്ന് മത്സരിച്ച ബിജെപിയും ശിവസേനയും മുഖ്യമന്ത്രി സ്ഥാനത്തെചൊല്ലിയുള്ള തർക്കത്തെ തുടർന്നായിരുന്നു പിരിഞ്ഞത്. പിന്നാലെ തങ്ങളുടെ 56 എം‌എൽ‌എമാരുമായി എൻ‌സി‌പി, കോൺഗ്രസ് കക്ഷികളുമായി സഖ്യമുണ്ടാക്കിയെങ്കിലും ബിജെപിയുടെ അട്ടിമറി നീക്കത്തില്‍ പുലർച്ചെ ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തു.എന്നാല്‍ വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള സുപ്രീം കോടതി ഉത്തരവില്‍ അധികാരം തിരിച്ചുനേടിയ ശിവസേന- കോണ്‍ഗ്രസ്-എന്‍സിപി സഖ്യം ഉദ്ദവ് താക്കറെയെ മുഖ്യമന്ത്രി പദത്തിലെത്തിക്കുകയായിരുന്നു. രണ്ട് വർഷത്തിനിപ്പുറം ദുർബലമായ സഖ്യത്തെ തകർത്ത് വീണ്ടും അധികാരത്തിലേറാനാണ് ബിജെപി നീക്കം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉദ്ധവ് താക്കറെ അനാരോഗ്യം മൂലം ചികിത്സയിലാണ്. അതിനാല്‍ അദ്ദേഹത്തെ കുറിച്ച് ഇപ്പോള്‍ ഒന്നും പറയരുതെന്ന് ഞങ്ങളുടെ പ്രസിഡന്‍റ് ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു. മൂന്ന് കക്ഷികള്‍ ചേര്‍ന്ന മഹാ വികാസ് അഘാഡി സര്‍ക്കാര്‍ അധികനാള്‍ അതിജീവിക്കില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. രണ്ടാഴ്ച മുന്‍പാണ് മുംബൈയിലെ എച്ച്എന്‍ റിലയന്‍സ് ആശുപത്രിയില്‍ ഉദ്ധവ് താക്കറെ നട്ടെല്ലിന്‍റെ ശസ്ത്രക്രിയക്ക് വിധേയനായത്. നേരത്തെ ശിവസേനയിലും കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ച നേതാവാണ് നാരായണ്‍ റാണെ. ബിജെപിയുടെ ഏറ്റവും പഴയ സഖ്യകക്ഷികളിലൊന്നായ ശിവസേന 2019ലെ തെരഞ്ഞെടുപ്പിന് ശേഷം മുന്നണി വിടുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നാണ് ശിവസേന മുന്നണി വിട്ടത്. പിന്നാലെ ശിവസേന, എന്‍സിപിയും കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്ന് മഹാ വികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

Top