ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വാദം.ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത് മറ്റാരുടെയോ നിര്‍ദേശത്തില്‍, വിശ്വാസവോട്ടെടുപ്പിന് നിര്‍ദേശിക്കണം.

ന്യൂഡൽഹി:ദേവേന്ദ്ര ഫഡ്നാവിസിന്റെ സര്‍ക്കാര്‍ രൂപീകരണം ചട്ടവിരുദ്ധമാണെന്ന് കാണിച്ച് എന്‍.സി.പി, കോണ്‍ഗ്രസ്, ശിവസേന പാര്‍ട്ടികളുടെ ഹരജി പരിഗണിക്കുന്നു.ശിവസേനയും കോണ്‍ഗ്രസും എന്‍.സി.പിയുമാണ് ഹരജി സമര്‍പ്പിച്ചത്. ബി.ജെ.പിക്ക് വേണ്ടി മുഗുള്‍ റോത്തഗിയാണ് ഹാജരാവുന്നത്. പ്രതിപക്ഷത്തിന് വേണ്ടി കപില്‍ സിബല്‍, മനു അഭിഷേക് സിങ്‍വി എന്നിവരും ഹാജരാകുന്നു. ജസ്റ്റിസുമാരായ എന്‍.വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.

നവംബര്‍ 22 ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഞങ്ങള്‍ തയ്യാറായിരുന്നു, എന്നാല്‍ അടുത്ത ദിവസം സംഭവിച്ചത് വിചിത്രവും ദുരൂഹത നിറഞ്ഞതുമാണ്. ഗവര്‍ണറുടെ നടപടി

പക്ഷപാതപരമാണെന്നും ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ നിര്‍ദേശിക്കണമെന്നും  കപില്‍  സിബല്‍ വാദിച്ചു. അടിയന്തിരാവസ്ഥക്ക് തുല്യമായ സാഹചര്യമാണ് നടക്കുന്നതെന്നും വാദം.കോണ്‍ഗ്രസ് നേതാവ് കൂടിയായ അഭിഷേക് മനു സിങ്വിയാണ് എന്‍.സി.പിക്കു വേണ്ടി ഹാജരാകുന്നത്. കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരാകുന്നത് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലാണ്.

Top