ലാവ്‌ലിൻ കേസ് 16ലേക്ക് മാറ്റി..ഇടപെടണമെങ്കിൽ ശക്തമായ വാദങ്ങൾ ഉന്നയിക്കേണ്ടി വരുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: വിചാരണ കോടതിയും ഹൈക്കോടതിയും ചില പ്രതികളെ വിട്ടയച്ച കേസിൽ സുപ്രീം കോടതി ഇടപെടണമെങ്കിൽ ശക്തമായ വാദമുഖങ്ങൾ ഉന്നയിക്കണമെന്ന് എസ്എൻസി ലാവ്‌ലിൻ കേസ് പരിഗണിക്കുമ്പോൾ ജസ്റ്റീസ് യു ലളിത് .കേസ് സുപ്രീം കോടതി 16ലേക്കു മാറ്റി. രണ്ടു കോടതികളും മൂന്ന് പ്രതികളെ വെറുതെ വിട്ടതാണെന്നു സുപ്രീം കോടതി വ്യക്തമാക്കി. അതിനാൽ ശക്തമായ വാദങ്ങൾ ഉന്നയിക്കേണ്ടിവരുമെന്ന് സിബിഐയോട് കോടതി പറഞ്ഞു. ഇക്കാര്യത്തിൽ ഒരു കുറിപ്പ് തയാറാക്കിയിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ വ്യക്തമാക്കി. അത് കോടതിയിൽ സമർപ്പിക്കാൻ അനുതി നൽകി.


ജസ്റ്റിസ് യു.ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കഴിഞ്ഞ തവണ ജസ്റ്റിസ് ലളിത് കേസ് കേൾക്കുന്നതിൽനിന്ന് പിന്മാറിയിരുന്നു. 2017 ഒക്ടോബറിലാണ് ലാവ‌‌്‌ലിന്‍ അഴിമതിക്കേസ് സുപ്രീംകോടതിയിലെത്തിയത്. കേസിലെ ഏഴാം പ്രതിയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, ഒന്നാം പ്രതിയായിരുന്ന മുന്‍ ഊര്‍ജജ സെക്രട്ടറി കെ മോഹനചന്ദ്രന്‍, എട്ടാം പ്രതി മുന്‍ ജോയിന്‍റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവര്‍ക്കെതിരായ കുറ്റപത്രം റദ്ദാക്കിയ വിചാരണ കോടതി നടപടി 2017 ഓഗസ്റ്റ് 23ന് ഹൈക്കോടതി ശരിവച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് സിബിഎയുടെ ഹര്‍ജി. കുറ്റപത്രം പൂര്‍ണമായും റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിലവില്‍ പ്രതി പട്ടികയിലുള്ളവര്‍ നല്‍കിയതാണ് മറ്റ് ഹര്‍ജികള്‍.

Top