ലാവ്‌ലിനില്‍ സര്‍ക്കാരിന്റെ ബുദ്ധി ഉപദേശകര്‍ക്കുംതിരിച്ചടി,ഹൈക്കോടതി പരാമര്‍ശം പിണറായിയെ വേട്ടയാടനിറങ്ങിയ കെഎം ഷാജഹാനും, ക്രൈം നന്ദകുമാറിനും ഏറ്റ തിരിച്ചടി,കരുത്തനായ നേതാവിനെതിരായ എല്ലാ നീക്കവും പാളി സര്‍ക്കാര്‍.

കൊച്ചി:ലാവ്‌ലിന്‍ കേസില്‍ ഹൈക്കോടതി ഇന്ന് നടത്തിയ സുപ്രധാന പരാമര്‍ശം സര്‍ക്കാരിനും അവര്‍ക്കായി ബുദ്ധി ഉപദേശിച്ചവര്‍ക്കും കനത്ത തിരിച്ചടിയാണ് നല്‍കിയത്.കേസില്‍ പിണറായിയെ ബദ്ധ വൈരിയെ പോലെ പിന്തുടര്‍ന്ന കെഎം ഷാജഹാനും,ക്രൈം നന്ദകുമാറിനും ഏറ്റ തിരിച്ചടി പലരും സര്‍ക്കാരിന്റെ രാഷ്ട്രീയ നീക്കത്തിനേറ്റ പരാജയത്തിനിടക്ക് കാണാതെ പോകുകയാണ്.കെസില്‍ വിഎസിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയായ ഷാജഹാനാണ് പ്രധാനമായും ലാവ്‌ലിന്‍ കേസില്‍ സിബിഐക്കും മുന്‍അന്വേഷണ സംഘങ്ങള്‍ക്കും തെറ്റ് സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ നിയമ പോരാട്ടം നടത്തിയത്.

 

പിണറായിയെ കുറ്റവിമുക്തനാക്കികൊണ്ട് സിബിഐ കോടതി ഉത്തരവായത് മുതല്‍ ഷാജഹാന്‍ നിയമ പോരാട്ടത്തില്‍ തന്നെയാണ്.ഒപ്പം പതിയെ ലാവ്‌ലിന്റെ ബുദ്ധികേന്ദ്രമായ ക്രൈം നന്ദകുമാറും ചേര്‍ന്നു.പക്ഷേ കോടതിയില്‍ അഭിഭാഷകനെ വെയ്ക്കാതെ സ്വയം വാദിച്ച ഷാജഹാന് കേസ് നീട്ടി വെയ്ക്കുന്നത് നോക്കി നില്‍ക്കാന്‍ മാത്രമേ സാധിച്ചിരുന്നുള്ളൂ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരഞ്ഞെടുപ്പ് അടുക്കാറായതോടെ ഇവരോടൊപ്പം ഉമ്മന്‍ചാണ്ടിയും ചേരുകയായിരുന്നു.ഒരു തവണഇനി ലാവ്‌ലിന്‍ കേസില്‍ തുടര്‍നിയമ നടപടി ഏല്‍ക്കില്ലെന്ന് വ്യക്തമാക്കി നിയമവകുപ്പ് സെക്രട്ടറി നിയമോപദേശം സര്‍ക്കാരിന് നല്‍കിയിരുന്നു.ഈ നിയമോപദേശം പോലും മറികടന്നാണ് സര്‍ക്കാര്‍ ഷാജഹാനും നന്ദകുമാറിനും ഒപ്പം ചേര്‍ന്നത്.nandakumar crime

തിരഞ്ഞെടുപ്പിനോട് ചേര്‍ന്ന് കേസില്‍ തുടരന്വേഷണ ഉത്തരവ് ഉണ്ടായാല്‍ അത് പിണറായിയെ മത്സരിക്കുന്നതില്‍ നിന്നും വിലക്കുന്നതിലേക്ക് വരെ എത്തിക്കാമെന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍.ആഭ്യന്തര മന്ത്രിയായ രമേശ് ചെന്നിത്തല പോലും അറിയാതെയാണ് ഉമ്മന്‍ചാണ്ടി തിടുക്കപ്പെട്ട് ലാവ്‌ലിനില്‍ ഹൈക്കോടതിയിലേക്ക് എജിയെ അയച്ചത്.കേന്ദ്രത്തില്‍ മാറി വന്ന ബിജെപി സര്‍ക്കാരും ഇത് ഒരു രാഷ്ട്രീയ ആയുധമാക്കിയെടുത്തതോടെ  തുടരന്വേഷണം ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പിച്ചിരിക്കുകയായിരുന്നു രാഷ്ട്രീയ നിരീക്ഷകര്‍.എന്നാല്‍ ഇവരുടെ രാഷ്ട്രീയ നീക്കം തുടക്കത്തിലേ പാളുന്ന കാഴ്ചയാണ് കണ്ടത്.

പിണറായിയെ ടാര്‍ജറ്റ് ചെയ്യുമ്പോള്‍ ലാവ്‌ലിനില്‍ വിഎസ് എടുത്ത മുന്‍നിലപാടുകള്‍ അദ്ധേഹത്തിന് ആവര്‍ത്തിക്കേണ്ടി വരുമെന്ന് കോക്കസ് കണക്ക് കൂട്ടി എന്നാല്‍ വിഎസ് ബുദ്ധിപൂര്‍വ്വം ലാവ്‌ലിന്‍ ചോദ്യങ്ങളോട് പ്രതികരിച്ചതോടെ ആ നീക്കം നടക്കില്ലെന്ന് അവര്‍ക്ക് ബോധ്യമാകുകയായിരുന്നു.അപ്പോഴും കോടതിയിലെ കേസില്‍ തുടരന്വേഷണം ഉണ്ടാകുമെന്ന കണക്കുകൂട്ടലില്‍ തന്നെയായിരുന്നു ബെഞ്ച് നോക്കി കേസ് കൊണ്ടുകൊടുത്തവര്‍.പക്ഷേ ജസ്റ്റിസ് ഉബൈദ് സര്‍ക്കാരിനേയും പിണറായിയേയും ഒരുപോലെ ഞെട്ടിച്ചു.

കെസ് നീട്ടിവെയ്ക്കുക മാത്രമല്ല രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ളതല്ല ജുഡീഷ്യറിയെന്ന് അദ്ധേഹം തുറന്നടിച്ചു.കെസില്‍ എന്താണിത്ര തിടുക്കമെന്നാണ് കൊടതി ചോദിച്ചത്.മാര്‍ച്ച് 17ലെക്ക് കേസ് പരിഗണിക്കണമെന്നായിരുന്നു സിബിഐ അഭിഭാഷകന്റെ വാദം.തിരഞ്ഞെടുപ്പ് പ്രചരണം മുറുകി നില്‍ക്കുമ്പോള്‍ കേസില്‍ എന്തെങ്കിലും ഒരു പ്രതികരണം ഉണ്ടാകുമെന്ന മുന്‍ധാരണയോടെയായിരുന്നു ഈ ആവശ്യമെന്നാണ് വിലയിരുത്തല്‍.ഇത് കൂടിയായപ്പോഴാണ് എന്തിനാണിത്ര തിടുക്കമെന്ന് ചോദിച്ച് കോടതി കേസ് രണ്ട് മാസത്തെക്ക് നീട്ടിയത്.
മധ്യവേനലവധിക്ക് അടുത്ത മാസം കോടതി അടക്കും,ശേഷം ഏപ്രില്‍ അവസാനമോ ജൂണ്‍ ആദ്യമോ മാത്രമേ ഇനി ലാവ്‌ലിന്‍ കേസ് പരിഗണിക്കാന്‍ സാധ്യതയുള്ളൂ.ഇതോടെ എല്ലാ തിരഞ്ഞെടുപ്പിനും മുറതെറ്റാതെ എത്താറുള്ള ലാവ്‌ലിന്‍ ഈ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ രക്ഷക്കെത്തില്ലെന്ന് ഉറപ്പായി.അപ്പോഴും യുഡിഎഫുകാര്‍ രഹസ്യമായി പറയുന്നത് ഇതാണ്.ഇനി ടിപി ഒന്ന് പൊടിതട്ടിയെടുക്കാം.കുറച്ച് പഴയതാണെങ്കിലും വീര്യം കൂട്ടാം.

Top