ദക്ഷിണേന്ത്യയില്‍ താമര വിരിയിക്കാന്‍ ബിജെപിയുടെ പാഴ്ശ്രമങ്ങള്‍

ശാലിനി (Special Story)

ചെന്നൈ: 2019 ലെ തെരഞ്ഞെടുപ്പില്‍ തമിഴ്നാടിനെ  ലക്‌ഷ്യം വച്ച് കൊണ്ഗ്രെസ്സും ബിജെപിയും . ദക്ഷിണേന്ത്യയില്‍ താമര വിരിയിച്ചു രാഷ്ട്രീയ വിസ്തൃതി നേടാമെന്ന് ബിജെപി കണക്ക് കൂട്ടുമ്പോള്‍ അവര്‍ക്കതെത്രമാത്രം എളുപ്പമാകും എന്ന ചോദ്യം അവശേഷിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇക്കഴിഞ്ഞ ആഴ്ച കൊണ്ഗ്രെസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അമ്മ സോണിയാ ഗാന്ധിയും കേരളം , തമിഴ്നാട്,കര്‍ണാടക, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍ കൊണ്ഗ്രെസ് ശക്തി വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കായി നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പ്രാദേശിക പാര്‍ട്ടികള്‍ക്ക് മേല്‍ക്കൈ ഉള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അവരെ കൈയിലെടുത്തു യുപിഎ സഖ്യം വിശാലമാക്കാനുള്ള തന്ത്രം കൊണ്ഗ്രെസ് പണിപുരയില്‍ തുടങ്ങിക്കഴിഞ്ഞു.

ബിജെപി തമിഴ്നാട് ലക്‌ഷ്യം വച്ചാല്‍ അത് അത്ര എളുപ്പമാകില്ല എന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത് .

മുന്‍ മുഖ്യമന്ത്രിയും അണ്ണാഡിഎംകെ നേതാവുമായ ജെ ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ അസ്ഥിരത തമിഴ്നാട്ടില്‍ നിലനില്‍ക്കുന്നുണ്ട്. ആ സാഹചര്യം മുതലാക്കാന്‍ ആണ് ബിജെപി ശ്രമിക്കുന്നത് . എന്നാല്‍ തമിഴ്നാട്ടില്‍ മാത്രമല്ല ദക്ഷിണേന്ത്യയില്‍ തന്നെ ബിജെപിക്ക് ശക്തമായ ഒരിടം ഉണ്ടാക്കുക എന്നത് അത്ര എളുപ്പമല്ല എന്നാണു മിക്ക രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നത്.

50 വര്‍ഷമായി തമിഴ്നാട്ടില്‍ ദ്രാവിഡ രാഷ്ട്രീയം കൊടികുത്തി വാഴുന്നു. അങ്ങനെ ഒരിടത്ത് എളുപ്പം മറ്റൊരു പാര്‍ട്ടിക്ക് അതും ബിജെപിക്ക് സാധ്യത തീരെ ഇല്ലെന്നു തന്നെ പറയാം.എപ്പോഴെല്ലാം ബിജെപി തമിഴ്നാട് ഘടകം വീണു കിട്ടിയ അവസരങ്ങള്‍ മുതലാക്കുവാന്‍ ശ്രമിച്ചോ അപ്പോഴെല്ലാം തമിഴ് ജനത അവരെ അത്രകണ്ട് പിന്നോട്ടടിച്ച ചരിത്രമാണ് ഉള്ളത്.

അടിയുറച്ചു പോയ ദ്രാവിഡ രാഷ്ട്രീയത്തിന്റെ അലയൊലികള്‍ അടക്കി താമര വിരിയിക്കാം എന്നത് അത്ര എളുപ്പമല്ല . ഒരുപാട് വിയര്‍ക്കേണ്ടി വരും . തമിഴ് മക്കള്‍ക്ക് ഹിന്ദുത്വം എന്ന ആശയതോടല്ല വിരോധം പകരം ബിജെപിയുടെ ചില കാഴ്ച്ചപ്പാടോടാണ്. ഇവിടെ പരമ്പരാഗത ജീവിത രീതികളും നാട്ടു നടപ്പുകളും ഭാഷയും സംസ്കാരവും എല്ലാം പ്രധാനമാണ്. അതില്‍ അധിഷ്ടിതമായ ഒരു രാഷ്ട്രീയ ചുറ്റുപാട് വളര്‍ത്തിയെടുക്കുക എന്നത് ആ പാര്‍ട്ടിയെ സംബന്ധിച്ച് അല്പം ബുദ്ധിമുട്ടാണ് എന്ന് എഴുത്തുകാരനായ ആഴി സെന്തില്‍ നാഥന്‍ പറയുന്നു.

ഇവിടെ പ്രാദേശിക പാര്‍ട്ടികള്‍ തമ്മില്‍ എന്തെല്ലാം പ്രശ്നം ഉണ്ടായാലും അവരെ തന്നെ വീണ്ടും വീണ്ടും വിശ്വസിക്കും ആ പാര്‍ട്ടികളെ മാറി മാറി അധികാരത്തില്‍ ഏറ്റും എന്നാലും ബിജെപിയെ ഒരു പകരം പാര്‍ട്ടിയായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കാണുമെന്നു തോന്നുന്നില്ല എന്നും സെന്തില്‍ നാഥന്‍ പറയുന്നു.

ശരിക്കും ഡിഎംകെ യുമായും അണ്ണാഡിഎംകെ യുമായും ജനങ്ങള്‍ക്ക് അല്പം മടുപ്പ് ഈ യിടെ ഉണ്ടായിട്ടുണ്ട് എന്നാല്‍ ആ സാഹചര്യം പുറത്തു നിന്നൊരു പാര്‍ട്ടിക്ക് മുതലെടുക്കാം എന്ന് ധരിക്കരുത് എന്ന് ഇവിടത്തെ ജനങ്ങള്‍ വ്യക്തമാക്കിയതാണ് – നാഥന്‍ പറയുന്നു.

നോട്ടു അസാധുവാക്കലിനെയും ചരക്കു സേവന നികുതിയും ആവുന്നത്ര പരിഹസിച്ചു രംഗത്ത് വന്ന മേര്സല്‍ എന്ന സിനിമക്കെതിരെ സംസ്ഥാന ബിജെപി ഘടകം എന്തെല്ലാം പ്രശ്നങ്ങള്‍ ആണ് ഉണ്ടാകിയത്? എച് രാജ ഇതിനൊരു വര്‍ഗീയ മുഖം നല്‍കിയത് തമിഴ് മക്കള്‍ക്ക് അത്ര ബോധിച്ചിട്ടില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നടന്‍ വിജയ് കൃസ്ത്യാനിയാണ് . പള്ളികള്‍ ഉയരും മുന്പ് ആശുപത്രികള്‍ ആണ് വേണ്ടത് എന്ന അദ്ദേഹത്തിന്റെ വാക്കുകളെ ക്ഷേത്രങ്ങള്‍ എന്ന് വ്യാഖ്യാനിച്ചു ബിജെപി നടത്തിയ പ്രചാരണങ്ങള്‍ തമിഴ് മക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല സാമൂഹ്യമാധ്യമാങ്ങളിലൂടെ നടന്‍ വിജയ്‌ യുടെ ആധാര്‍ കാര്‍ഡ് പ്രസിദ്ധപ്പെടുത്തി ജോസഫ്‌ വിജയ്‌ എന്നതിന്റെ താഴെ സത്യം കൈക്കും എന്ന് ടാഗ് ചെയ്തതും മത വികാരം വ്രണപ്പെടുത്താനുള്ള ബിജെപി തന്ത്രം ആയിരുന്നു എന്നാല്‍ ഇതൊന്നും ഇവിടെ വിലപ്പോകില്ല . അവര്‍ക്ക് സ്ഥലം മാറിപ്പോയി എന്നും ആഴി സെന്തില്‍ നാഥന്‍ ഉദാഹരണ സഹിതം പറയുന്നു.

ജനങ്ങളെ അറിയാതെ അവരുടെ സംസ്കാരത്തെയും വികാരങ്ങളെയും അറിയാതെ അത്രയെളുപ്പത്തില്‍ ബിജെപിക്ക് അവിടെ സ്ഥിരതയുണ്ടാകില്ല മാത്രമല്ല ഭിന്നിപ്പ് തന്ത്രം തമിഴ്നാട് ഉള്‍പ്പെടെ ഒരു ദക്ഷിനെന്ത്യന്‍ സംസ്ഥാനങ്ങളിലും വിലപ്പോകില്ല എന്ന് ബിജെഇ മനസിലാക്കണം എന്ന് എന്‍ സത്യമൂര്‍ത്തി പറയുന്നു. ബിജെപിയെക്കാളും അവിടത്തെ പള്‍സ് അറിഞ്ഞിട്ടുണ്ട് കൊണ്ഗ്രെസ് അതിനാല്‍ ദക്ഷിണേന്ത്യയില്‍ ബിജെപി വിയര്‍പ്പോഴുക്കിയിട്ടു കാര്യമുണ്ടോ എന്ന് കണ്ടറിയണം .

 

Top