ബിജെപി പ്രവര്‍ത്തകര്‍ ദേശീയ ഗാനത്തെ അപമാനിച്ചെന്നു പരാതി.ദേശസ്നേഹം ചിലരുടെ മാത്രം കുത്തകയല്ലെന്ന് കമല്‍

തൃശൂര്‍: സിനിമാ തിയേറ്ററില്‍ ദേശീയഗാനം ആലപിക്കുന്നതു സംബന്ധിച്ചു സംവിധായകന്‍ കമലിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കമലിന്റെ വീട്ടിലേക്കു മാര്‍ച്ച് നടത്തി. ജില്ലാ പ്രസിഡന്റ് എ. നാഗേഷ് ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് കമലിന്റെ വീടിനു സമീപം പോലീസ് തടഞ്ഞു.
അതേസമയം കേരള ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ കമലിന്റെ വീട്ടിലേക്കു മാര്‍ച്ചു നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ ദേശീയഗാനം മുദ്രാവാക്യം പോലെ വിളിച്ചതിനെതിരെ പൊലീസില്‍ പരാതി. ദേശീയഗാനം ആലപിക്കുമ്പോള്‍ പാലിക്കേണ്ട ഭരണഘടനാപരമായ മര്യാദ പാലിക്കാതെയാണ് പ്രതിഷേധം നടന്നതെന്നാരോപിച്ച് റവല്യൂഷണറി യൂത്ത് ഭാരവാഹികളാണ് ഇരിങ്ങാലക്കുട എഎസ്പി: മെറിന്‍ ജോസഫിനു പരാതി നല്‍കിയത്. indian-flag yuvamorcha-kamalസമയക്രമം തെറ്റിച്ചും സഞ്ചരിച്ചുകൊണ്ടുമാണ് ദേശീയഗാനം ആലപിച്ചതെന്നാണു പരാതി നല്‍കിയിരിക്കുന്നതെന്ന് റവല്യൂഷനറി യൂത്ത് സംസ്ഥാന ജോയിന്റെ സെക്രട്ടറി എന്‍.എ. സഫീര്‍ പറഞ്ഞു.

ദേശീയഗാനത്തെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് കൊടുങ്ങല്ലൂരിലെ കമലിന്റെ വീടിനു മുന്നിലും തിരുവനന്തപുരത്ത് കലാഭവന്‍ തിയറ്ററിനു മുന്നിലും ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. കമലിന്റെ വീടിനു മുന്നിലെ വഴിയില്‍നിന്ന് ദേശീയഗാനം ആലപിച്ചായിരുന്നു പ്രതിഷേധം. കമലിന്റെ വീട്ടിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞതോടെയാണ് വഴിയില്‍നിന്ന് ദേശീയഗാനം ആലപിച്ച് പ്രതിഷേധിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. കമല്‍ മാപ്പ് പറയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.na-safeer

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുവനന്തപുരത്ത് കലാഭവന്‍ തിയറ്ററിനു മുന്നില്‍ പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ കമലിന്റെ കോലം കത്തിക്കുകയും ചെയ്തു. ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കാത്തവരെ ഇനി തിയറ്ററില്‍നിന്നും അറസ്റ്റ് ചെയ്യില്ലെന്ന കമലിന്റെ പ്രസ്താവനയ്ക്കെതിരെയായിരുന്നു യുവമോര്‍ച്ചയുടെ പ്രതിഷേധം. സിനിമാ പ്രദര്‍ശനത്തിന് മുന്‍പ് ദേശീയ ഗാനം ആലപിക്കണമെന്ന നിയമത്തിന്റെ പരിധിയില്‍നിന്ന് തിരുവനന്തപുരം ചലച്ചിത്രമേളയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച കൊടുങ്ങല്ലുര്‍ ഫിലിം സൊസൈറ്റിയുടെ രക്ഷാധികാരി കമലാണ്. ഇത്തരത്തില്‍ ദേശീയ ഗാനത്തെ അപമാനിക്കുന്നവര്‍ക്ക് കമല്‍ കൂട്ടുനിന്നെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.

അതേസമയം, തന്റെ വീടിനു മുന്നില്‍ പ്രതിഷേധിക്കാന്‍ ദേശീയഗാനം പാടിയവരാണ് വാസ്തവത്തില്‍ ദേശീയഗാനത്തെ അപമാനിച്ചതെന്നായിരുന്നു കമലിന്റെ പ്രതികരണം. അവര്‍ക്കെതിരെ കോടതി നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേശസ്നേഹം ചിലരുടെ മാത്രം കുത്തകയല്ലെന്നും കമല്‍ ചൂണ്ടിക്കാട്ടി.സിനിമാ തിയേറ്ററിൽ ദേശീയഗാനം ആലപിക്കണമെന്ന സുപ്രിം കോടതി നിർദേശത്തെ ചോദ്യം ചെയ്ത് കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റിയുടെ രക്ഷാധികാരി കമലിന്റെ അറിവോടും സമ്മതത്തോടുമാണോ ഹർജി നൽകിയതെന്ന് കമൽ വ്യക്‌തമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി ഒരു മാസം മുമ്പ് സംഘടിപ്പിച്ചിരുന്ന ഫിലിം ഫെസ്റ്റിവല്ലിൽ രാഷ്ര്‌ടവിരുദ്ധ സിനിമ പ്രദർശിപ്പിച്ചിരുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്. കൊടുങ്ങല്ലൂർ കേന്ദ്രീകരിച്ചുകൊണ്ട് നടക്കുന്ന രാഷ്ര്‌ടവിരുദ്ധ തീവ്രവാദം മാവോയിസ്റ്റ് പ്രവർത്തനങ്ങളെ കമൽ സഹായിക്കുകയാണെന്നും ബിജെപി ആരോപിച്ചു.

ദേശീയ ഗാനത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജി നൽകിയത് ഭരണഘടനയോടും രാജ്യത്തോടുമുള്ള വെല്ലുവിളിയാണ് ഫിലിം സൊസൈറ്റി ഭാരവാഹികളുടെ പ്രവർത്തനം പോലീസ് നിരീക്ഷണമെന്നും രാജ്യദ്രോഹ കുറ്റം ചുമത്തി ഇവരെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് എം.വി. പ്രശാന്ത് ലാൽ അധ്യക്ഷത വഹിച്ചു.

Top