പഴയ കാറില്‍ സഞ്ചാരം സാധാ നാട്ടിന്‍പുറത്ത് കാരന്‍; അഞ്ച് കോടിയുടെ വീട് പണിതപ്പോള്‍ നാട്ടുകാര്‍ ഞെട്ടി ! കള്ളപ്പണ നിക്ഷേപത്തില്‍ പേരുവന്ന വൈക്കംകാരന്റെ കഥ

പത്തനംതിട്ട: പഴയ ഓള്‍ട്ടോ കാറില്‍ നാട്ടില്‍ കറങ്ങിനടന്നിരുന്ന മുപ്പത്തേഴുകാരന്‍ ഒരു സുപ്രഭാതത്തില്‍ കോടികള്‍ ചിലവ് വരുന്ന വീട് പണിയാരംഭിച്ചതോടെയാണ് അയല്‍ക്കാര്‍ പോലും ഈ കോടിശ്വരനെ കുറിച്ച അറിയുന്നത്. അഞ്ച് കോടിയുടെ വീട് നിര്‍മ്മാണം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. അതിനിടയിലാണ് പനാമ രേഖകളില്‍ ഈ പത്തനംതിട്ടക്കാരനെ കുറിച്ചും വിവരങ്ങള്‍ വന്നത്.
പനാമ ആസ്ഥാനമായ മൊസാക്ക് ഫൊന്‍സേക്ക വഴി നിക്ഷേപം നടത്തിയ ദിനേശ് പരമേശ്വരന്‍ നായര്‍ (37) റാന്നിക്കടുത്ത് വൈക്കം മന്ദിരം സ്വദേശിയാണ്. ലോകത്തിലെ സമ്പന്നരും പ്രമുഖരും ഉള്‍പ്പെട്ട കള്ളപ്പണ നിക്ഷേപ പട്ടികയില്‍ ദിനേശും ഉള്‍പ്പെട്ടിരിക്കുന്നുവെന്ന വാര്‍ത്ത നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്. സാമ്പത്തികമായി ഇടത്തരം കുടുംബത്തില്‍പ്പെട്ട ദിനേശ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലി തേടി ചൈനയിലേക്ക് പോയതാണ്. പിന്നീട് അവിടെ നിന്ന് ഹോങ്‌കോങ്ങിലേക്ക് പോയി. ചൈനയില്‍ ഗ്രാനൈറ്റ് കമ്പനിയില്‍ പങ്കാളിത്തമുണ്ടെന്നാണ് ദിനേശ് നാട്ടുകാരോടും അടുത്ത ബന്ധുക്കളോടും പറഞ്ഞിരുന്നത്.

അടുത്തിടെ കുടുംബവീടിന് അടുത്തായി അഞ്ചു കോടിയോളം വിലമതിക്കുന്ന വീട് പണി ആരംഭിച്ചതോടെയാണ് ദിനേശ് സമ്പന്നനാണെന്ന് നാട്ടുകാര്‍ക്കും തോന്നിത്തുടങ്ങിയത്. രണ്ടു വര്‍ഷം മുന്‍പ് ആരംഭിച്ച വീടുപണി ഇതുവരെ പൂര്‍ത്തിയായിട്ടില്ല. കള്ളപ്പണ പട്ടികയില്‍ ദിനേശിന്റെ പേര് വന്നതറിഞ്ഞ് വീട്ടിലുള്ള ഭാര്യ ജയശ്രീയും രണ്ടു പിഞ്ചുമക്കളും ഭയപ്പാടിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്നെ സംബന്ധിച്ച് ഇവിടുത്തെ പത്രങ്ങളില്‍ വാര്‍ത്ത വന്നുവെന്ന് അറിഞ്ഞ് ദിനേശ് ജയശ്രീയെ വിളിച്ചിരുന്നു. പേടിക്കാന്‍ ഒന്നുമില്ലെന്നും സാമ്പത്തിക സ്രോതസ് തെളിയിക്കുന്നതിനുള്ള രേഖകള്‍ തന്റെ കൈവശം ഉണ്ടെന്ന് പറഞ്ഞതായി ജയശ്രീ മധ്യമങ്ങളോട് പറഞ്ഞു. ഇപ്പോള്‍ ദിനേശിനെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നാണ് ജയശ്രീ പറയുന്നത്. വൈബര്‍ മുഖേനെയാണ് കോള്‍ വിളിച്ചു കൊണ്ടിരുന്നത്. നിലവില്‍ ദിനേശ് ഹോങ്‌കോങ്ങില്‍ തന്നെയുണ്ട്.

ഗല്‍ഡിങ് ട്രേഡിങ് കമ്പനി ഡയറക്ടറാണ് ദിനേശ് എന്നായിരുന്നു വാര്‍ത്ത. രഹസ്യനിക്ഷേപകരുടെ പട്ടികയില്‍ സിംഗപ്പൂരിലുള്ള തിരുവനന്തപുരം സ്വദേശിയായ ജോര്‍ജ് മാത്യുവിന്റെ പേരും ഉള്‍പ്പെട്ടിരുന്നു. 12 വര്‍ഷം മുമ്പ് സിംഗപ്പൂരിലേക്ക് പോയ മലയാളിയാണ് തിരുവനന്തപുരം സ്വദേശിയും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ ജോര്‍ജ് മാത്യു. 12 വര്‍ഷം മുമ്പ് ഇന്ത്യ വിട്ടതിനാല്‍ റിസര്‍വ് ബാങ്കിന്റെ അധികാരപരിധിയില്‍പ്പെടില്ലെന്നാണ് ജോര്‍ജ് മാത്യു പറയുന്നത്. പാനമക്കമ്പനികള്‍ സിംഗപ്പൂരിലെ തന്റെ ഇടപാടുകാരുടേതാണെന്നും ഇന്ത്യയുടെ ആദായനികുതി നിയമങ്ങള്‍ ഇവയ്ക്കു ബാധകമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെയാണ് ദിനേശിന്റെ പേര് ഉയര്‍ന്ന് വന്നത്. അമിതാഭ് ബച്ചന്‍ അടക്കമുള്ള പലപ്രമുഖരുടെ പേരും പുറത്തുവന്നിരുന്നു.

കള്ളപ്പണം വെളുപ്പിക്കുന്നതിന് സഹായിക്കുന്നതിന് പനാമ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മൊസാക് ഫോന്‍സെക എന്ന കന്പനിയുടെ കേന്ദ്ര ഓഫീസില്‍ നിന്നാണ് സുപ്രധാന വിവരങ്ങള്‍ കഴിഞ്ഞ ദിവസം ചോര്‍ന്നത്. കള്ളപ്പണ നിക്ഷേപമുള്ള വിവരം പുറത്തു വന്നതിനെ തുടര്‍ന്ന് ഐസ്‌ലാന്‍ഡ് പ്രധാനമന്ത്രി സിഗ്മണ്ടര്‍ ഡേവിയോ ഗണ്‍ലോഗ്‌സണ്‍ രാജി വച്ചിരുന്നു. പാനമ രേഖകള്‍ പ്രകാരം വിദേശത്തു നിക്ഷേപം നടത്തിയതായി പറയപ്പെടുന്ന അഞ്ഞൂറോളം ഇന്ത്യക്കാരുടെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കവേയാണ് മലയാളികളുടെ വിവരങ്ങള്‍ പുറത്തുവരുന്നത്. ഓഫ് ഷോര്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് എന്ന് വിളിക്കുന്ന ഈ നിക്ഷേപങ്ങള്‍ കൂടുതലും ബ്രിട്ടിഷ് വെര്‍ജിന്‍ ഐലന്‍ഡ്‌സ്, സെയ്‌ഷെല്‍സ്, പാനമ, ബഹാമാസ് തുടങ്ങിയ സ്ഥലങ്ങളിലാണ്.

Top