തിരുവനന്തപുരം :ബ്ലാക്ക് മെയിലിംഗ് , ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തലിൽ പോക്സോ കേസ് തുടങ്ങിയ കേസുകളിൽ പ്രതി സ്ഥാനത്ത് നിൽക്കുന്ന കർമ്മ ന്യുസ് എം ഡി വിൻസ് മാത്യുവിനെതിരെ ലുക്ക് നോട്ടീസ് പുറപ്പെടുവിച്ചതായി റിപ്പോർട്ട് ! ഭയപ്പെടുത്തി -ഭീക്ഷണപ്പെടുത്തി കോടികൾ തട്ടാൻ ശ്രമിച്ചതായി നിരവധി പരാതികളാണ് വിൻസ് മാത്യുവിനെതിരെയും കർമ്മ ന്യുസിനെതിരെയും ഉയർന്നു വന്നിരിക്കുന്നത് .
കർമ്മയുടെ സിഇഒ സോമദേവ് ഒളിവിൽ എന്നും കർമ്മക്കെതിരെ 347 പരാതികൾ ഉണ്ട് എന്നും കർമ്മ എംഡി വിൻസ്മാത്യുവിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട് എന്നും ഫസ്റ്റ് റിപ്പോർട്ട് ചാനൽ മേധാവി അർജുൻ സി വനജ് റിപ്പോർട്ട് ചെയ്യുന്നു.
ഏറ്റവും ഒടുവിൽ തിരുവന്തപുരത്തെ യാന ഹോസ്പിറ്റലിൽ ഒരു കോടി രൂപ തന്നില്ലെങ്കിൽ എഴുതി നശിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തിയാതായി പരാതികക്കേസ് എടുത്തിരുന്നു .പോക്സോ കേസിലും കർമ്മ എംഡിക്ക് എതിരെ 228 എ -34 ഐപിസി പ്രകാരം പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു കേസ് എടുത്തിരുന്നു .
ബ്ലാക്ക് മെയിലിംഗ് ,വ്യാജവാർത്ത,മതസ്പർദ്ധ വളർത്തൽ തുടങ്ങിയ തെറ്റായ ജേര്ണലിസത്തിനെതിരെ വിൻസ് മാത്യവുവിന്റെ കർമ്മ ന്യുസിനെ ക്ളീൻ കേരള പദ്ധതിയിൽ പെടുത്തി പൂട്ടിക്കുമെന്ന് പിവി അൻവർ എംഎൽഎയും വെളിപ്പെടുത്തി .ചെസ്റ്റ് നമ്പർ 3 ഇട്ടു കർമ്മക്ക് എതിരെ നീക്കം തുടങ്ങി എന്ന് അൻവർ അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്കിൽ എഴുതുകയും ചെയ്തു .
കര്‍മ്മ ന്യൂസിനെതിരെ ഗുരുതര വകുപ്പുകളില്‍ കേസെടുത്ത് സര്‍ക്കാര്‍. പി വി അന്‍വര്‍ എംഎല്‍എ ഫേസ് ബുക്കില്‍ എഫ് ഐ ആര്‍ പുറത്തുവിട്ടതോടെയാണ് മാനേജിങ് ഡയറക്ടര്‍ വിന്‍സ് മാത്യു ഉള്‍പ്പെടെ കേസില്‍ പ്രതിയായ വിവരങ്ങള്‍ പുറത്തറിയുന്നത്.
പോക്‌സോ കേസിലെ ഇരയുടെ വിവരങ്ങള്‍ പ്രസീദ്ധകരിച്ചതിനാണ് വട്ടിയൂര്‍ക്കാവ് പോലീസ് കേസെടുത്തിരിക്കുന്നത്. IPC 228-A,34 എന്നീ സെക്ഷനുകൾ പ്രകാരം ആണ് കേസ് എടുത്തിരിക്കുന്നത് . ജാമ്യമില്ലാ വകുപ്പാണിത് .എന്നാൽ മജിസ്‌ട്രേറ്റ് കോടതിയിൽ നിന്നും ജാമയം കിട്ടാമെങ്കിലും പൊലീസ് അറസ്റ്റു ചെയ്താൽ ജാമ്യം കിട്ടില്ല !Galaxy Zoom India Private Limited കീഴിലാണ് കർമ്മ ന്യുസ് പ്രവർത്തിക്കുന്നത് .സീരിയസായ ക്രിമിനൽ കുറ്റം ചുമത്തപ്പെടുമ്പോൾ കമ്പനി ഡയറക്ടേഴ്സ് അടക്കം പ്രതി സ്ഥാനത്ത് എത്തുമെന്നാണ് നിയമവിദഗ്ധർ പറയുന്നത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം സിറ്റി പോലീസും കര്‍മ്മ ന്യൂസിനെതിരെ കേസെടുത്തിരുന്നു. ബിസിനസ് സ്ഥാപനത്തെ തകര്‍ക്കാന്‍ പണം ആവശ്യപ്പെട്ടെന്നും പിന്നീട് വ്യാജ വാര്‍ത്ത നല്‍കി സ്ഥാനപത്തെ തകര്‍ക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതി.
തിരുവനന്തപുരത്തെ യാന ആശുപത്രിയ്ക്ക് എതിരെ ബ്ലാക്ക് മെയിലിങ് നടത്തി ഒരു കോടി രൂപ തട്ടിയെടുക്കാനുള്ള ശ്രമം കര്‍മ്മ ന്യൂസ് നടത്തിയിരുന്നു. ഇതാണ് രണ്ടാമത്തെ കേസ്. ഈ കേസില്‍ ഒന്നാം പ്രതി സോമദേവും രണ്ടാം പ്രതി സുജിത് കൃഷ്ണയും മൂന്നാം പ്രതി സിജോ,നാലാം പ്രതി സിതാര എന്നിവരും കൂടാതെ തിരിച്ചറിയാൻ പറ്റുന്ന 3 പേരും എന്നാണു എഫ്‌ഐആറിൽ കൊടുത്തിരിക്കുന്നത് .ഇന്ത്യൻ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകൽ ആയ 511,384,506,34 പ്രകാരം ആണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിയ്ക്കുന്നത്.രണ്ട് കേസുകളിലും ഊര്‍ജിതമായ അന്വേഷണമാണ് പോലീസ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
ഒരു പറ്റം പരാതികളിലാണ് കര്‍മ്മക്കെതിരെ ഇപ്പോള്‍ പോലീസ് പ്രാഥമിക അന്വേഷണം നടത്തി എഫ് ഐ ആര്‍ തയ്യാറാക്കി കൊണ്ടിരിക്കുന്നത് എന്നാണ് വിവരം.ഇതില്‍ ഭൂരിഭാഗവും കര്‍മ്മയുടെ ഭീഷണിയില്‍ പണം നല്‍കിയവരും പണം നല്‍കാത്തതിനാല്‍ വ്യാജ വാര്‍ത്തക്ക് ഇരയാകേണ്ടിവന്നവരുമാണ്.