പോക്‌സോ കേസിലും വിന്‍സ് മാത്യു പ്രതിയാകുന്നു.കര്‍മ്മക്കെതിരെ കേസുകളുടെ പൂരം ! ചെസ്റ്റ് നമ്പര്‍ വിളിച്ച് പറഞ്ഞുകൊണ്ട് പിവി അന്‍വറും !ബ്‌ളാക്ക് മെയിലിംഗ് ,വ്യാജ വാര്‍ത്ത,ഇപ്പോള്‍ പോക്‌സോ കേസും!ജാമ്യമില്ലാ വകുപ്പിൽ മറുനാടനേക്കാള്‍ പെട്ട് കര്‍മ്മയും വിൻസും !

തിരുവനന്തപുരം :കര്‍മ്മ ന്യൂസിനെതിരെ ഗുരുതര വകുപ്പുകളില്‍ കേസെടുത്ത് സര്‍ക്കാര്‍. പി വി അന്‍വര്‍ എംഎല്‍എ ഫേസ് ബുക്കില്‍ എഫ് ഐ ആര്‍ പുറത്തുവിട്ടതോടെയാണ് മാനേജിങ് ഡയറക്ടര്‍ വിന്‍സ് മാത്യു ഉള്‍പ്പെടെ കേസില്‍ പ്രതിയായ വിവരങ്ങള്‍ പുറത്തറിയുന്നത്.

പോക്‌സോ കേസിലെ ഇരയുടെ വിവരങ്ങള്‍ പ്രസീദ്ധകരിച്ചതിനാണ് വട്ടിയൂര്‍ക്കാവ് പോലീസ് കേസെടുത്തിരിക്കുന്നത്. IPC 228-A,34 എന്നീ സെക്ഷനുകൾ പ്രകാരം ആണ് കേസ് എടുത്തിരിക്കുന്നത് . ജാമ്യമില്ലാ വകുപ്പാണിത് .എന്നാൽ മജിസ്‌ട്രേറ്റ് കോടതിയിൽ നിന്നും ജാമയം കിട്ടാമെങ്കിലും പൊലീസ് അറസ്റ്റു ചെയ്താൽ ജാമ്യം കിട്ടില്ല !Galaxy Zoom India Private Limited കീഴിലാണ് കർമ്മ ന്യുസ് പ്രവർത്തിക്കുന്നത് .സീരിയസായ ക്രിമിനൽ കുറ്റം ചുമത്തപ്പെടുമ്പോൾ കമ്പനി ഡയറക്ടേഴ്സ് അടക്കം പ്രതി സ്ഥാനത്ത് എത്തുമെന്നാണ് നിയമവിദഗ്ധർ പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം തിരുവനന്തപുരം സിറ്റി പോലീസും കര്‍മ്മ ന്യൂസിനെതിരെ കേസെടുത്തിരുന്നു. ബിസിനസ് സ്ഥാപനത്തെ തകര്‍ക്കാന്‍ പണം ആവശ്യപ്പെട്ടെന്നും പിന്നീട് വ്യാജ വാര്‍ത്ത നല്‍കി സ്ഥാനപത്തെ തകര്‍ക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതി.
YOU MAY LIKE :ഒരു കോടി തന്നില്ലെങ്കിൽ വാർത്ത ചെയ്ത് നശിപ്പിക്കും.കർമ്മ ന്യൂസിന്റെ ബ്ലാക്ക് മെയിലിം​ഗ്.യാന ഹോസ്പിറ്റലിൽ ഭ്രൂണ കച്ചവടമെന്ന വ്യാജ വാര്‍ത്തയുമായി വന്ന കർമ്മ ന്യൂസിന് പൂട്ടുവീഴും.

തിരുവനന്തപുരത്തെ യാന ആശുപത്രിയ്ക്ക് എതിരെ ബ്ലാക്ക് മെയിലിങ് നടത്തി ഒരു കോടി രൂപ തട്ടിയെടുക്കാനുള്ള ശ്രമം കര്‍മ്മ ന്യൂസ് നടത്തിയിരുന്നു. ഇതാണ് രണ്ടാമത്തെ കേസ്. ഈ കേസില്‍ ഒന്നാം പ്രതി സോമദേവും രണ്ടാം പ്രതി സുജിത് കൃഷ്ണയും മൂന്നാം പ്രതി സിജോ,നാലാം പ്രതി സിതാര എന്നിവരും കൂടാതെ തിരിച്ചറിയാൻ പറ്റുന്ന 3 പേരും എന്നാണു എഫ്‌ഐആറിൽ കൊടുത്തിരിക്കുന്നത് .ഇന്ത്യൻ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകൽ ആയ 511,384,506,34 പ്രകാരം ആണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിയ്ക്കുന്നത്.രണ്ട് കേസുകളിലും ഊര്‍ജിതമായ അന്വേഷണമാണ് പോലീസ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

Also Read :വിൻസ് മാത്യവിന്റെ കർമ്മ ന്യുസിനെതിരെ എഫ്‌.ഐ.ആർ! പി ആർ സോംദേവ് ഒന്നാം പ്രതി !കർമ്മക്ക് ചെസ് നമ്പർ 3 ഇട്ട് പി വി അൻവർ !

ഒരു പറ്റം പരാതികളിലാണ് കര്‍മ്മക്കെതിരെ ഇപ്പോള്‍ പോലീസ് പ്രാഥമിക അന്വേഷണം നടത്തി എഫ് ഐ ആര്‍ തയ്യാറാക്കി കൊണ്ടിരിക്കുന്നത് എന്നാണ് വിവരം.ഇതില്‍ ഭൂരിഭാഗവും കര്‍മ്മയുടെ ഭീഷണിയില്‍ പണം നല്‍കിയവരും പണം നല്‍കാത്തതിനാല്‍ വ്യാജ വാര്‍ത്തക്ക് ഇരയാകേണ്ടിവന്നവരുമാണ്.

യാന ഹോസ്പിറ്റലിൽ ഭ്രൂണ കച്ചവടം നടക്കുന്നു എന്ന പേരിൽ സുജിത്തും ഭാര്യ സിത്താരയും കർമ്മ ന്യൂസിലൂടെ പങ്കുവെച്ച വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത് ഹോസ്പിറ്റൽ ചോദിച്ച പണം   കൊടുക്കാതിരുന്നതുകൊണ്ടാണ് .പോലീസ് അന്വേഷിച്ച് കഴമ്പില്ലെന്ന് കണ്ടെത്തി ഒഴിവാക്കിവിട്ട ഒരു കേസിനെ ഉയർത്തിപ്പിടിച്ച് വ്യാജ വാർത്ത ഉണ്ടാക്കി സ്ഥാപനത്തെ നശിപ്പിക്കാനാണ് കർമ്മ ന്യൂസ് ശ്രമിച്ചത്. അതിന്റെ സത്യാവസ്ഥയുമായി യാന ഹോസ്പിറ്റലില്‍ ഇവരെ ചികിൽസിച്ച ഡോക്ടർ തന്നെ രംഗത്ത് വന്ന് വെളിപ്പെടുത്തി.

ALSO READ :ബ്ലാക്ക് മെയിലിങ് കർമ്മ ന്യൂസിൽ റെയിഡ്!!വിന്‍സ് മാത്യുവിനെ നാട്ടിലെത്തിച്ച് അറസ്റ്റു ചെയ്യും.കർമയുടെത് സ്ഥിരമായ ബ്ലാക്ക് മെയിലിങ് എന്ന ഞെട്ടിക്കുന്ന വിവരങ്ങൾ !കമ്പനി ഡയറക്ടർമാരും കുടുങ്ങും.

ഡിഎൻസിപ്രൊസീജറിനു സുജിത്ത് സമ്മതിക്കാതിരിക്കുകയും ഭാര്യയുടെ ജീവൻ വെച്ച് വിലപേശി ചിലവായ പണം തിരിച്ചു കൊടുത്തില്ലായെങ്കിൽ സിത്താര മരിച്ചാൽ പോലും തിരിഞ്ഞു നോക്കില്ല എന്ന് ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് ഡോക്ടർ പറഞ്ഞു. പണം തട്ടിയെടുക്കുക തന്നെയാണ് ഇവരുടെ ലക്ഷ്യമെന്നും പണത്തിനുവേണ്ടി നിരന്തരം ഭീഷണിപ്പെടുത്തിയെന്നും ഡോക്ടർ വ്യക്തമാക്കി.
Also Read :ബ്ളാക്ക് മയിൽ ചെയ്തു പണം തട്ടൽ !മൊയലാളി കുടുങ്ങി !നാട്ടിൽ എത്തിയാൽ കാത്തിരിക്കുന്നത് ജയിലും !

സുജിത്തും സിത്താരയും ഹോസ്പിറ്റലിനെതിരെ പോലീസിൽ കേസ് കൊടുക്കുകയും പോലീസ് സത്യസന്ധമായ അന്വേഷണം നടത്തി വ്യാജമെന്ന് കണ്ടെത്തിയ കേസിനെ വളച്ചൊടിച്ച് പ്രേക്ഷകരിലേക്ക് എത്തിച്ച് ആശുപത്രിയെ ഇല്ലാതാക്കാനാണ് ഇവരുടെ ശ്രമമെന്നും ഡോക്ടർ പറഞ്ഞു. ഹോസ്പിറ്റൽ പൂട്ടിയ്ക്കും എന്ന തരത്തിൽ നിരവധി ഭീഷണികൾ സുജിത് നടത്തിയെന്നും ഡോക്ടർ പ്രതികരിച്ചു.

Top