പോപ്പുലര്‍ ജാപ്പനീസ് ഡിഷ് ആയ ന്യൂഡില്‍സിന്റെ വിവിധതരം ഫ്‌ലേവറുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട് കഴിച്ചിട്ടുമുണ്ട്. എന്നാല്‍ നീല നിറത്തിലുള്ള ന്യൂഡില്‍സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തിളങ്ങുന്നത്. ജപ്പാനിലെ ടോക്കിയോയിലെ റെസ്‌റ്റോറസന്റാണ് വ്യത്യസ്തകളറിലുള്ള ന്യൂഡില്‍ പരീക്ഷിച്ചത്. നീല നിറത്തിലുള്ള ന്യൂഡില്‍സ്. ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെ റെസ്‌റ്റോറന്റ് ലോക പ്രശസ്തി നേടി. ഹവായി കടല്‍ കണ്ട് അതില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടാണ് ബ്ല്യൂ കളര്‍ ന്യൂഡില്‍ ഉണ്ടാക്കിത്തുടങ്ങിയത്. തികച്ചും പ്രകൃതി ദത്തമായ കളറാണ് ഇതിന് വേണ്ടി ഉപയോഗിക്കുന്നത്. കടലിന്റെ അനുഭവം ലഭിക്കാനാണ് ന്യൂഡില്‍സ് നീല നിറത്തില്‍ തയ്യാറാക്കിയത്. വേഗം കണ്ടാല്‍ കടലിനടിയിലെ ഏതോ വിഭവമാണെന്ന് തോന്നും. മത്സകന്യകമാരുടെ ആഹാരം. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് രണ്ട് ദിവസം കൊണ്ടാണ് ന്യൂഡില്‍ വൈറലായത്. ചിക്കന്‍ സൂപ്പും, മുട്ടയും എല്ലാം ചേര്‍ത്താണ് ന്യൂഡില്‍സ് തയ്യാറാക്കിയിരിക്കുന്നത്. പന്നിയിറച്ചിയിലും ഇത് തയ്യാറാക്കി നല്‍കുന്നു.
നീലനിറത്തിലുള്ള മത്സകന്യക ന്യൂഡില്‍സാണ് ഇപ്പോള്‍ താരം
Tags: noodles