മാഗി മാത്രമല്ല യിപ്പിയും അപടകടരം;യിപ്പി ന്യൂഡില്‍സിലും ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍

അലിഗഡ്: മാഗി ന്യൂഡില്‍സിന്റെ തകര്‍ച്ചയില്‍ മാര്‍ക്കറ്റ് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന യിപ്പി ന്യൂഡില്‍സും പരിശോധനയില്‍ കുടുങ്ങി. സണ്‍ഫീസ്റ്റിന്റെ യിപ്പി നൂഡില്‍സിലും ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ കണ്ടെത്തിയതായി പരിശോധനാഫലമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉത്തര്‍പ്രദേശിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി (എഫ്.ഡി.എ) നടത്തിയ പരിശോധനയിലാണ് യിപ്പിയില്‍ അമിതമായ അളവില്‍ ഈയത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഇന്ത്യന്‍ കമ്പനിയായ ഐ.ടി.സി.യുടെ അലിഗഡിലെ പ്രാദേശിക ഷോപ്പിങ് മാളില്‍ നിന്ന് പിടിച്ചെടുത്തവയിലാണ് അനുവദനീയമായതിലും അധികം അളവില്‍ ലെഡ് കണ്ടെത്തിയതെന്ന് എഫ്.ഡി.എ. അലിഗഡ് ഡിവിഷന്‍ വകുപ്പ് മേധാവി ചന്ദന്‍ പാണ്ഡെ പറഞ്ഞു.

ഇക്കഴിഞ്ഞ ജൂണ്‍ 21നാണ് യിപ്പിയുള്‍പ്പെടെ എട്ട് ഉല്‍പന്നങ്ങളുടെ സാമ്പിളുകള്‍ ഭക്ഷ്യസുരക്ഷാ അധികൃതര്‍ ശേഖരിച്ചത്. പിന്നീട് ഇവ ലക്‌നൗവിലെയും മീററ്റിലെയും സര്‍ക്കാര്‍ ലാബുകളില്‍ പരിശോധനയ്ക്ക് അയച്ചു. ഔദ്യോഗികമായി കേസ് എടുക്കുന്നതിന് മുന്‍പ് വിശദറിപ്പോര്‍ട്ട് എഫ്.ഡി.എ ചീഫ് കമ്മീഷണര്‍ക്ക് അയച്ചതായും ചന്ദന്‍ പാണ്ഡെ പറഞ്ഞു.

യു.പി.യിലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നെയാണ് ബഹുരാഷ്ട്ര കമ്പനിയായ നെസ്‌ലെയുടെ മാഗി നൂഡില്‍സ് ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് രാജ്യത്ത് മാഗിക്ക് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഈ നിരോധനം അടുത്തിടെ ബോംബെ ഹൈക്കോടതി നീക്കം ചെയ്തു. മാര്‍ക്കറ്റിലേക്ക് തിരിച്ചുവരാനുള്ള നീക്കത്തിലാണ് മാഗി

Top