ബാബാ രാംദേവിന്റെ ന്യൂഡില്‍സിലും മാരക വിഷമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്; ഗുണനിലവാരമില്ല ന്യൂഡില്‍സ് വിപണിയിലെത്തിച്ച യോഗാ ഗുരു കുടുങ്ങി

മീററ്റ്: മാഗിയുടെ വിവാദത്തിനിടെ ഇന്ത്യന്‍ മാര്‍ക്കറ്റ് പിടിച്ചടക്കിയ യോഗാ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ന്യൂഡില്‍സ് ആരോഗ്യത്തിന് ഹാനികരമാണെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തല്‍. പതഞ്ജലിയില്‍ രുചി വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു ആരോഗ്യത്തിന് അതീവ ഹാനികരമാണെന്നാണ് കണ്ടെത്തല്‍.

മാഗിക്കു പിന്നാലെയാണ് പതഞ്ജലിയുടെ ആട്ട നൂഡില്‍സും ഗുണനിലവാരമില്ലാത്തതാണെന്ന റിപ്പോര്‍ട്ട് വരുന്നത്. മീററ്റില്‍നിന്ന് ഭക്ഷ്യ സുരക്ഷാവിഭാഗം ഉദ്യോഗസ്ഥര്‍ ശേഖരിച്ച സാമ്പിള്‍ പരിശോധിച്ചപ്പോഴാണ് നിലവാരം കുറഞ്ഞവയാണെന്ന് കണ്ടെത്തിയത്. ഫെബ്രുവരി അഞ്ചിനായിരുന്നു ഇത് കണ്ടെത്തി പരിശോധനയ്ക്ക് അയച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചാരത്തിന്റെ അംശം അനുവദനീയമായതിനേക്കാളും കൂടുതലാണെന്നാണ് പരിശോധനയില്‍ തെളിഞ്ഞത്. പരിശോധന ഫലം കഴിഞ്ഞദിവസമാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് ലഭിച്ചത്. അവിടെനിന്ന് ശേഖരിച്ച മാഗി, യിപ്പി നൂഡില്‍സുകളുടെ സാമ്പിളുകളിലും അനുവദനീയമായതിനേക്കാളേറെ ചാരത്തിന്റെ അംശംകണ്ടെത്തി. ചാരത്തിന്റെ അംശം ഒരുശതമാനത്തിലേറെ ഉണ്ടാകരുതെന്നാണ് നിയമം അനുശ്വാസിക്കുന്നത്. മൂന്ന് കമ്പനികളുടെ സാമ്പിളുകളിലും ഇത് കൂടുതലായിരുന്നു.

മുമ്പ് നിരോധിച്ച് ഇപ്പോള്‍ വീണ്ടും വിപണിയിലെത്തിയ മാഗിയേക്കാള്‍ കൂടുതല്‍ അളവിലാണ് രൂചി കൂട്ടാന്‍ ഉപയോഗിക്കുന്ന പദാര്‍ത്ഥം പതഞ്ജലിയില്‍ ചേര്‍ക്കുന്നത്. ഫെബ്രുവരിയിലാണ് ന്യൂഡില്‍സ് ഭക്ഷണയോഗ്യമല്ലെന്ന പരാതി വന്നത്.

തുടര്‍ന്നാണ് ഇത് പരിശോധനയ്ക്ക് അയച്ചത്. ഇന്നലെ വന്ന പരിശോധനാ ഫലത്തിലാണ് പതഞ്ജലി ഹാനികരമെന്ന് കണ്ടെത്തിയത്.

Top