സ്വപ്‌നാ ബന്ധത്തില്‍ കായികതാരം ബോബി അലോഷ്യസും.ഫണ്ട് തിരിമറി,വിദേശ യാത്രകൾ എന്നിവ അന്വേഷണത്തിന് ഉത്തരവിട്ട് കായികമന്ത്രി

കായികതാരം ബോബി അലോഷ്യസ് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഫണ്യ് ദുരുപയോഗം ചെയ്തു .എന്നാൽ ഇതുവരെ പിടിക്കപ്പെട്ടില്ല .പരാതി പലതവണ ഉണ്ടായിരുന്നു എങ്കിലും ഒരു പ്രാമുഖ്യ മാധ്യമ മുതലായയുടെ സഹയാത്താൽ എല്ലാം മറികടക്കുകയായിരുന്നു .കേന്ദ്ര സംസ്ഥാന സർക്കാർ ദുർവിനിയോഗം ചെയ്ത കായിക താരം ബോബി അലോഷ്യസിന് സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായ എം ശിവശങ്കരന്റെ വഴിവിട്ട സഹായം ലഭിച്ചതായി രേഖകൾ വ്യക്തമാക്കുന്നു. കരാർ ലംഘനം നടത്തിയ ബോബി അലോഷ്യസിനെ സ്‌പോർട്‌സ് കൗൺസിലിൽ എത്തിച്ചത് അന്ന് യവജന കായിക ക്ഷേമ വകുപ്പ് സെക്രട്ടറിയായിരുന്ന എം ശിവശങ്കരാണ്. 2013ൽ ശിവശങ്കർ യുവജന കായിക വകുപ്പ് സെക്രട്ടറിയായിരിക്കെയാണ് ഈ വഴിവിട്ട സഹായം നൽകിയിരിക്കുന്നത്.

നിയമവിരുദ്ധമായിട്ടാണ് ബോബിയുടെ നിയമനം എന്ന് 2016 ൽ ഡെയിലി ഇന്ത്യൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തിരുന്നു .എന്നാൽ ഈ വാർത്തകളും സത്യങ്ങളും കുഴിച്ചുമൂടുകയായിരുന്നു .മാധ്യമ പ്രവത്തകനും മുഖ്യമന്ത്രിയുടെ അടുപ്പക്കാരനുമായ ആളുടെ വഴിവിട്ട സഹായവും ഇതിനായി ഉപയോഗിച്ച് എന്നാണു പുറത്ത് വരുന്ന വിവരങ്ങൾ . ലണ്ടനിൽ ഉന്നത വിദ്യാഭ്യാസത്തിനയി ഫണ്ട് വാങ്ങിയ താരം സ്വകാര്യ റിക്രൂട്ട്മെൻ്റ് സ്ഥാപനം തുടങ്ങിയതിൻ്റെ രേഖകൾ ട്വൻ്റിഫോറിനു ലഭിച്ചു. യുകെ സ്റ്റഡി അഡ്‌വൈസ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇംഗ്ലണ്ടിലെ ഷേർസ്ഷ്വറിയിൽ ഇവർ ആരംഭിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Read Also : ബോബി അലോഷ്യസിന് എം ശിവശങ്കറിന്റെ സഹായം.ഒളിമ്പ്യന്‍ ബോബി അലോഷ്യസിന്റെ ക്രമക്കേടുകള്‍ പുറത്ത് !..

ബിഎസ്‌സി സ്പോർട്സ് സയൻസ് പഠിക്കാനായാണ് കേന്ദ്രവും സംസ്ഥാനവും ഫണ്ട് നൽകി ബോബി അലോഷ്യസിനെ ലണ്ടനിലേക്ക് അയക്കുന്നത്. അവിടെ എത്തിയ ബോബി അലോഷ്യസ് പഠനം നടത്താതെ അവിടെ ഒരു സ്വകാര്യ സ്ഥാപനം ആരംഭിക്കുകയായിരുന്നു. മുൻപ് പലതവണ ഈ ആരോപണം ഉയർന്നപ്പോഴും പലതവണ ഇതിനെ നിരാകരിച്ച് ഇവർ രംഗത്തെത്തിയിരുന്നു. എന്നാൽ, അവർ അവിടെ താമസിച്ച കമ്പനിയുടെ രജിസ്ട്രേഷൻ രേഖകൾ അടക്കമുള്ളവ ഇപ്പോൾ പുറത്തായി.രേഖകൾ പകരം ബോബി അലോഷ്യസ് തന്നെയാണ് കമ്പനിയുടെ സെക്രട്ടറി. ഇതുവഴി സംസ്ഥാന, കേന്ദ്ര സർക്കാരുടെ കബളിപ്പിക്കുകയും ഒരു ഉദ്യോഗസ്ഥ എന്ന നിലയിൽ ഇവർ സർവീസ് ചട്ടങ്ങൾ ലംഘിക്കുകയും ചെയ്തു.

ഒരു റിക്രൂട്ട്മെൻ്റ് കമ്പനിയാണ് ഇവർ ആരംഭിച്ചത്. ബോബി അലോഷ്യസ് ഇതുവരെ സ്വീകരിച്ചിരുന്ന എല്ലാ നിലപാടുകളും റദ്ദ് ചെയ്യുന്ന തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 2003ൽ 15 ലക്ഷം രൂപയാണ് കേരള സർക്കാർ ഇവർക്ക് നൽകിയത്. കേന്ദ്ര സർക്കാർ 34 ലക്ഷം രൂപയോളം ഇവർക്ക് നൽകി. ബിഎസ്‌സി സ്പോർട്സ് സയൻസ് പൂർത്തിയാക്കി തിരികെ വന്ന് കുട്ടികൾക്ക് പരിശീലനം നൽകണമെന്നായിരുന്നു കേന്ദ്ര. സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശം. ഇത് മറികടന്നാണ് ഇവർ കമ്പനി രൂപീകരിച്ചത്. ഭർത്താവിനെ പരിശീലകൻ എന്ന് പരിചയപ്പെടുത്തിയാണ് ഇവർ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോയത്.

Read Also : ബോബി അലോഷ്യസിനെതിരായ അഴിമതി!ബോബി അലോഷ്യസ് കുടുങ്ങി!ബോബി അലോഷ്യസിന്റെ വിദേശ യാത്രകളും അന്വേഷണത്തിന്!..

പിടിക്കപ്പെടുമെന്ന് ഉറപ്പാകുന്ന ഘട്ടത്തിൽ 10 വർഷത്തിനു ശേഷം ഇവർ തിരികെ എത്തുകയും ഒരു മാപ്പപേക്ഷ പോലുമില്ലാതെ സർവീസിൽ പ്രവേശിക്കുകയും ചെയ്തു. ഇവിടെയാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരൻ ഇടപെട്ടത്. ബോബി അലോഷ്യസിൻ്റെ ഭർത്താവിൻ്റെ കുടുംബബന്ധുവും തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതിയുമായ സ്വപ്ന സുരേഷ് ആണ് ശിവശങ്കരനെ പരിചയപ്പെടുത്തി ഇവർക്ക് കൊടുത്തത്. വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച ഇത് ഇല്ലാതായതിനു പിന്നിലും ശിവശങ്കരനാണ് പ്രവർത്തിച്ചത്. പിന്നീട് സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും അതും ബാഹ്യ ഇടപെടൽ മൂലം നടന്നില്ല. ഇത് അന്വേഷിക്കണമെന്ന് സ്പോർട്സ് കൗൺസിൽ രേഖാമൂലം സർക്കാരിനോട് ആവശ്യപ്പെട്ടുവെങ്കിലും ഇതും സ്വീകരിക്കപ്പെട്ടില്ല.

സർക്കാർ ഫണ്ട് വാങ്ങി ജോലിയ്ക്ക് പോയ ബോബി അലോഷ്യസ് ഇംഗ്ലണ്ടിലെ ഒരു നഴ്‌സിങ് റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിൽ ജോലി ചെയ്തു. ഇതിനെതിരെ സ്‌പോർട്‌സ് കൗൺസിൽ നിയമ നടപടി സ്വീകരിക്കുന്നതിനിടയിലാണ് സ്‌പോർട്‌സ് കൗൺസിലിൽ തന്നെ ജോലി ലഭിക്കുന്നത്. 2003ൽ പഠനത്തിന് പോയ ബോബി അലോഷ്യസ് മൂന്ന് വർഷത്തെ പഠനത്തിനിപ്പുറം തിരികെ സ്‌പോർട്‌സ് കൗൺസിലിൽ ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു.

നിലവിലുള്ള നിയമവും ചട്ടവും അനുസരിച്ച് അഴിമതി നടത്തിയ ഒരാളെ തിരികെ ഡിപ്പാർട്ട്‌മെന്റിൽ പ്രവേശിപ്പിക്കണമെങ്കിൽ അവർ കോടതിയുടെ അനുമതി നേടിയിരിക്കണം അഥവാ ക്ലീൻ ചിറ്റ് ലഭിച്ചിരിക്കണം. എന്നാൽ ഇങ്ങനെയുള്ള ചട്ടങ്ങളുടെ കൃത്യമായ ലംഘനമാണ് ബോബി അലോഷ്യസ്യന്റെ കാര്യത്തിൽ സംഭവിച്ചിരിക്കുന്നത്.

അതേസമയം കായികതാരം ബോബി അലോഷ്യസിന്റെ വിവാദ വിദേശ യാത്രകളിൽ അന്വേഷണത്തിന് ഉത്തരവിട്ട് കായികമന്ത്രി ഇപി ജയരാജൻ. കായിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വിഷയം അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. അന്വേഷണം നീട്ടിക്കൊണ്ടു പോയി കാലതാമസം ഉണ്ടാക്കരുതെന്നും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

കായികതാരം ബോബി അലോഷ്യസ് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഫണ്ട് ദുരുപയോഗം ചെയ്ത വാർത്ത ആദ്യം പുറത്തുവിടുന്നത് ഹെറാൾഡായിരുന്നു . ബിഎസ്‌സി സ്‌പോർട്‌സ് സയൻസ് പഠിക്കാനായാണ് കേന്ദ്രവും സംസ്ഥാനവും ഫണ്ട് നൽകി ബോബി അലോഷ്യസിനെ ലണ്ടനിലേക്ക് അയക്കുന്നത്. അവിടെ എത്തിയ ബോബി അലോഷ്യസ് പഠനം നടത്താതെ ലണ്ടനിൽ ഒരു സ്വകാര്യ സ്ഥാപനം ആരംഭിക്കുകയായിരുന്നു. മുൻപ് പലതവണ ഈ ആരോപണം ഉയർന്നപ്പോഴും ഇതിനെ നിരാകരിച്ച് ഇവർ രംഗത്തെത്തിയിരുന്നു.

എന്നാൽ, അവർ ലണ്ടനിൽ ആരംഭിച്ച കമ്പനിയുടെ രജിസ്‌ട്രേഷൻ രേഖകൾ അടക്കമുള്ളവ ഇപ്പോൾ ട്വന്റിഫോറിനു ലഭിച്ചു. യുകെ സ്റ്റഡി അഡ്‌വൈസ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇംഗ്ലണ്ടിലെ ഷേർസ്ഷ്വറിയിൽ ഇവർ ആരംഭിച്ചത്. രേഖകൾ പ്രകാരം ബോബി അലോഷ്യസ് തന്നെയാണ് കമ്പനിയുടെ സെക്രട്ടറി. ഇതുവഴി സംസ്ഥാന, കേന്ദ്ര സർക്കാരുടെ കബളിപ്പിക്കുകയും ഒരു ഉദ്യോഗസ്ഥ എന്ന നിലയിൽ ഇവർ സർവീസ് ചട്ടങ്ങൾ ലംഘിക്കുകയും ചെയ്തു.

Top