സുദർശ് നമ്പൂതിരിയെ പോലീസ് അറസ്റ്റു ചെയ്തു!സുപ്രീം കോടതി ജാമ്യം പരിഗണിക്കാനിരിക്കെയുള്ള അറസ്റ്റ് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നത് .പ്രതിഷേധവുമായി ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം: മറുനാടൻ മലയാളിയിലെ മാധ്യമപ്രവർത്തകനും അവതാരകനുമായ സുദർശ് നമ്പൂതിരിയെ പോലീസ് കസ്റ്റഡിയിലെടുത്തതില്‍ ശക്തമായ പ്രതിഷേധം.സുദർശ് നമ്പൂതിരിയെ പോലീസ് അറസ്റ്റു ചെയ്ത രീതി പ്രതിഷേധാർഹമാണ് .മാധ്യമ പ്രവർത്തകർ ആണെങ്കിലും കുറ്റം ചെയ്താൽ നിയമ നടപടി എടുക്കണം .എന്നാൽ അത് വേട്ടയാടൽ ആകരുത് .സുദർസ് നമ്പൂതിരിക്ക് എതിരെ കേസ് ഉണ്ടെങ്കിൽ പൊലീസിന് അറസ്റ്റ് ചെയ്യാം ,ചോദ്യം ചെയ്യാം .പക്ഷെ കീഴ്വഴക്കങ്ങൾ ലഘിച്ചുകൊണ്ടാകരുത് .

സുദർശ് നമ്പൂതിരി പ്രതിയായിരുന്ന കേസ് സുപ്രീം കോടതിയുടെ പരിഗണയിൽ ഇരിക്കുമ്പോൾ അറസ്റ്റു ചെയ്തത് സാധാരണ നടപ്പിലാക്കുന്ന കാര്യം അല്ല .അത് പകപോക്കിന്റെ ഭാഗമാവുകയാണ് .സാധാരണ ഒരു കേസ് ജാമ്യ അപേക്ഷ കോടതിയുടെ പരിഗണയിൽ ഇരിക്കുമ്പോൾ പോലീസ് അതിന്റെ വിധി വരുന്നത് വരെ കാത്തിരിക്കുക എന്ന സാമാന്യ കീഴ്വഴക്കങ്ങൾ ചെയ്യാറുണ്ട് .നിയമപരമായ കീഴ്വഴക്കം അല്ലെങ്കിലും അത്തരത്തിൽ ചെയ്യുകയാണ് പതിവ് .ഇവിടെ പകപോക്കൽ ഭാഗമായിട്ടാണ് ഈ അറസ്റ്റ് ഉണ്ടായിരിക്കുന്നത് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുപ്രീംറ് കോടതിയുടെ പരിഗണയിൽ കേസ് ഇരിക്കുമ്പോൾ സുദര്‍ശന്‍ നമ്പൂതിരിയെ കീഴ്വഴക്കങ്ങൾ ലംഘിച്ചുകൊണ്ട് അറസ്റ്റ് ചെയ്ത് നടപടിയിൽ ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്  പ്രസിഡന്റ്  പ്രകാശ് ഇഞ്ചത്താനം, ജനറല്‍ സെക്രട്ടറി ജോസ് എം. ജോര്‍ജ്ജ്, ട്രഷറര്‍ വിനോദ് അലക്സാണ്ടര്‍, വൈസ് പ്രസിഡന്റ് അഡ്വ.സിബി സെബാസ്റ്റ്യന്‍, എമില്‍ ജോണ്‍, രവീന്ദ്രന്‍ ബി.വി, എസ്‌.ശ്രീജിത്ത്‌, എക്സിക്യുട്ടീവ്‌ അംഗങ്ങളായ സജിത്ത് ഹിലാരി, അജിത ജെയ്ഷോര്‍ എന്നിവര്‍ പ്രതിഷേധിച്ചു.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൂച്ചുവിലങ്ങിട്ടുകൊണ്ട് ഭീഷണിയിലൂടെ അവരെ വരുതിയിലാക്കുവാനുള്ള നീക്കം ജനാധിപത്യ സർക്കാരിന് ഭൂഷണമല്ല . ഇതിനെതിരെ ശക്തമായ നിയമപോരാട്ടം നടത്തുമെന്നും ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ഭാരവാഹികള്‍ പറഞ്ഞു. സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനം ജനാധിപത്യ ഇന്ത്യയില്‍  ഭരണഘടനപ്രകാരം അനുവദിച്ചിട്ടുള്ളതാണ്. ഇത് ഏതെങ്കിലും തരത്തില്‍ കവര്‍ന്നെടുക്കുവാനുള്ള നീക്കം ശക്തമായി നേരിടുമെന്നും സംഘടനാ നേതൃത്വം പറഞ്ഞു.

ഇന്ന് ഉച്ചയോടെ മറുനാടൻ മലയാളി ഓഫീസിലെത്തിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് സുദർശനന്‍ നമ്പൂതിരിയെ കസ്റ്റഡിയിൽ എടുത്തത്. ഭാരത് ലൈവ് എന്ന സ്ഥാപനത്തിൽ ജോലിചെയ്ത വേളയിലുണ്ടായ വാർത്തയുടെ പേരിൽ കൊച്ചി ഇൻഫോപാർക്ക് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സുദർശനന്‍ നമ്പൂതിരിയെ കസ്റ്റഡിയിൽ എടുത്തത്.

കേസിന് ആധാരമായ വാർത്ത വായിച്ചതു പോലും സുദർശനന്‍ നമ്പൂതിരി ആയിരുന്നില്ല. സുമേഷ് മാർക്കോപ്പോളോ എന്നയാളാണ് കേസിലെ ഒന്നാം പ്രതി. ഈ കേസിൽ സാങ്കേതികമായി രണ്ടാം പ്രതിസ്ഥാനത്തായിരുന്നു സുദർശനന്‍ നമ്പൂതിരി. ഈ കേസിലെ ഒന്നാം പ്രതിക്കെതിരെ പോലീസ് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. കേസിൽ പ്രതിസ്ഥാനത്തുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതിയുടെ പരിഗണനയിൽ ഇരിക്കുകയുമാണ്.

ഏതാനും ആഴ്ച്ചകൾക്ക് മുമ്പാണ് സുദർശനന്‍ നമ്പൂതിരി മറുനാടനിൽ ജോയിൻ ചെയ്തത്. തിരുവനന്തപുരത്തെ മറുനാടൻ മലയാളിയുടെ ഓഫീസിൽ ജോലി ചെയ്യുമ്പോഴായിരുന്നു നാടകീയമായി പോലീസ് എത്തിയത്. സ്റ്റേറ്റ്മെന്റ് എടുക്കാനെന്ന് പറഞ്ഞു കൊണ്ടു പോകുകയായിയിരുന്നു. കാക്കനാട് പോലീസ് എത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കും എന്നാണ് മെഡിക്കൽ കോളേജ് പോലീസ് അറിയിച്ചിരിക്കുന്നത്.

അതേസമയം സുദർശ് നമ്പൂതിരിയുടെ അറസ്റ്റ് ന്യായമായത് എന്ന വിശദീകരണത്തോടെ പി വി അൻവർ രംഗത്ത് വന്നു . പോലീസ് ആരെയും വേട്ടയാടുന്നില്ല എന്നും അൻവർ പറയുന്നു .സുദർശ് നമ്പൂതിരിയുടെ അറസ്റ്റിൽ അവർ പറയുന്ന പ്രസക്ത ഭാഗം :

സുദർശിനെതിരെയുള്ള കേസ്‌ എന്താണ് ?
ക്രൈം നന്ദകുമാർ ബഹു:ആരോഗ്യവകുപ്പ്‌ മന്ത്രിയെ അപമാനിക്കാനായി മന്ത്രിയുടെ രൂപസാദൃശ്യമുള്ള ഒരു ജീവനക്കാരിയോട്‌ ബ്ലൂഫിലീമിൽ അഭിനയിക്കണമെന്ന് ആവശ്യപ്പെട്ട്‌ സമ്മർദ്ദത്തിലാക്കുന്നു എന്ന് ജീവനക്കാരി തന്നെ പരാതി നൽകുന്നു.കേസ്‌ രജിസ്റ്റർ ചെയ്യപ്പെട്ടു.ക്രൈം നന്ദകുമാർ അറസ്റ്റിലായി 35 ദിവസത്തോളം റിമാൻഡിലും കഴിഞ്ഞു.പുറത്തിറങ്ങിയ നന്ദകുമാർ,പരാതിക്കാരിയെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ ഒരു അശ്ലീല വീഡിയോ തപ്പിയെടുത്ത്‌,ഭാരത്‌ ലൈവ്‌ എന്ന മറ്റൊരു ഓൺലൈൻ ചാനൽ വഴി പരാതിക്കാരിയെ പരാമർശ്ശിച്ച്‌ കൊണ്ട്‌ ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.

ഈ വീഡിയോയുടെ അവതാരകരായ സുമേഷ്‌ മാർക്കോപോളോ എന്നയാൾ ഒന്നാം പ്രതിയായും,സുദർശ്ശ്‌ നമ്പൂതിരി രണ്ടാം പ്രതിയായും കാക്കനാട്‌ ഇൻഫോ പാർക്ക്‌ പോലീസ്‌ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തു.SC/ST Atrocity Act,സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ഉൾപ്പെട്ടിട്ടുണ്ട്‌.പ്രതികൾ കീഴ്ക്കോടതിയെ മുൻകൂർ ജാമ്യത്തിനായി സമീപിച്ചെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളി.കഴിഞ്ഞ മാർച്ചിൽ ഹൈക്കോടതിയും പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി.

Top