ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ക്ക് രജിസ്ട്രേഷന്‍; കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് സ്വാഗതം : ഓണ്‍ ലൈന്‍ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം : ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ ഓണ്‍ ലൈന്‍ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് (OMCEG) സ്വാഗതം ചെയ്തു. ന്യുസ് പോര്‍ട്ടലുകള്‍ക്ക്  കേന്ദ്ര സര്‍ക്കാര്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാകുന്നതോടുകൂടി ഈ രംഗത്ത് കൃത്യമായ അടുക്കും ചിട്ടയും ഉണ്ടാകുമെന്നും ഇത് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഏറെ ഗുണകരമാകുമെന്നും സംസ്ഥാന പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം പറഞ്ഞു.

മാനദണ്ഡങ്ങള്‍ പാലിക്കുന്ന മുഴുവന്‍ പോര്‍ട്ടലുകള്‍ക്കും രജിസ്ട്രേഷനുള്ള അവസരം നല്‍കുകയും അവര്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കുകയും വേണം. മാധ്യമരംഗത്തെ നൂതന ടെക്നോളജിയാണ് ഓണ്‍ ലൈന്‍ മേഖല. ഇത് അവഗണിച്ചുകൊണ്ട് മുമ്പോട്ടു പോകുവാന്‍ കഴിയില്ലെന്നു മനസ്സിലാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമത്തിലൂടെ ഈ മേഖലയെ അംഗീകരിക്കുന്നത്. രജിസ്ട്രേഷന്‍ നടപടികളില്‍  ഓണ്‍ ലൈന്‍ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് (OMCEG) ന്റെ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിക്ക് ഉടന്‍ നല്‍കുമെന്നും ജനറല്‍ സെക്രട്ടറി രവീന്ദ്രന്‍ കവര്‍ സ്റ്റോറി, തങ്കച്ചന്‍ പാലാ എന്നിവര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് കീഴിലാക്കിയിരുന്നു. ഒടിടി, ഷോപ്പിങ് പോര്‍ട്ടലുകള്‍ക്കും ബാധകമായിരിക്കും. ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. സിനിമകളുടെ ഒടിടി റിലീസ്, ഷോപ്പിംഗ് പോര്‍ട്ടലുകള്‍, ഓണ്‍ലൈന്‍ വഴിയുള്ള ഓഡിയോ, വിഷ്വല്‍ പരിപാടികളും മന്ത്രാലയത്തിനു കീഴിലാണ് വരിക. ഓണ്‍ലൈന്‍ ന്യൂസ്, കറന്റ് അഫേര്‍സ് ഉള്ളടക്കങ്ങളും വാര്‍ത്താ വിതരണ മന്ത്രാലയത്തിനു കീഴിലാക്കിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.

ഗവണ്‍മെന്റ് ഓഫ് ഇന്ത്യ (അലോക്കേഷന്‍ ഓഫ് ബിസിനസ്) റൂള്‍സ് ഭേദഗതി ചട്ടം അനുസരിച്ചാണ് ഉത്തരവ്. പ്രോഗ്രം കോഡിന്റെ ലംഘനമുണ്ടായി എന്ന് പരാതി ലഭിച്ചാല്‍ അത് പരിശോധിച്ച് നിയന്ത്രണമേര്‍പ്പെടുത്താന്‍ ക്വേന്ദ്രസര്‍ക്കാരിന് കഴിയും. ഇതുവരെ ഡിജിറ്റല്‍ കണ്ടന്റുകള്‍ നിയന്ത്രിക്കാന്‍ രാജ്യത്ത് കാര്യക്ഷമമായ നിയമമോ സ്വയംഭരണാധികാരമുള്ള സമിതിയോ ഉണ്ടായിരുന്നില്ല.

അച്ചടി മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ പ്രസ് കൗണ്‍സിലും ചാനലുകളെ നിയന്ത്രിക്കാന്‍ ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് അസോസിയേഷനും സിനിമകള്‍ക്ക് ശസന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ എന്നിവയുണ്ട്. ഹോട്‌സ്റ്റാര്‍, നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോ തുടങ്ങിയ സര്‍വീസുകള്‍ക്കും ഒടിടി പ്ലാറ്റുഫോമുകളില്‍ വരുന്ന ന്യൂസ് പോര്‍ട്ടലുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് സ്വയംഭരണാധികാരമുള്ള സമിതിയെ നിയമിക്കുന്നതില്‍ സുപ്രീം കോടതി കഴിഞ്ഞ മാസം കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു.

Top