ഓണ്‍ ലൈന്‍ മീഡിയകളുടെ ചീഫ് എഡിറ്റര്‍മാര്‍ സംഘടന രൂപീകരിക്കുന്നു ; പ്രഖ്യാപനം കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന്

കൊച്ചി : ഓണ്‍ ലൈന്‍ മീഡിയകളുടെ ചീഫ്എഡിറ്റര്‍മാര്‍ സംഘടന രൂപീകരിക്കുന്നു. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് തിരുവല്ലയില്‍ കൂടുന്ന യോഗത്തില്‍ സംഘടനയുടെ പേര് പ്രഖ്യാപിക്കുമെന്ന് കോഡിനേറ്റര്‍മാരായ പ്രകാശ് ഇഞ്ചത്താനം (പത്തനംതിട്ട മീഡിയ), രവീന്ദ്രന്‍ (കവര്‍ സ്റ്റോറി), തങ്കച്ചന്‍ പാലാ (കോട്ടയം മീഡിയ) എന്നിവര്‍ പറഞ്ഞു. ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ നിരവധി വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ദേശീയ സംഘടനയുടെ ഭാഗമായി നിന്നുകൊണ്ട് ഇത് തരണം ചെയ്യുകയാണ് പ്രധാന ലക്ഷ്യമെന്നും സംഘാടകര്‍  പറഞ്ഞു.

ഓണ്‍ ലൈന്‍ മീഡിയകളുടെ മാനേജ്മെന്റ് പ്രതിനിധികള്‍ മാത്രമാകും സംഘടനയില്‍ ഉണ്ടാകുക. ന്യുസ് പോര്‍ട്ടല്‍ മുഖേന ദിവസേന വാര്‍ത്തകള്‍  അപ് ഡേറ്റ് ചെയ്യുന്ന ചാനലുകള്‍ക്കാണ് അംഗത്വം നല്‍കുക. ഇന്ത്യയിലോ വിദേശത്തോ മലയാള ഭാഷയില്‍ ചാനല്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗത്വത്തിന് അര്‍ഹതയുണ്ടായിരിക്കും. കോവിഡ്‌ പ്രോട്ടോകോള്‍ പ്രകാരമായിരിക്കും യോഗം നടക്കുക. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി അനുമതി വാങ്ങേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്  94473 66263, 85471 98263 എന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Top