ഓണ്‍ലൈന്‍ ജേര്‍ണലിസ്റ്റുകള്‍ക്ക് നിയമ പരിരക്ഷ നല്‍കും: സ്മൃതി ഇറാനി

ന്യൂഡല്‍ഹി: ഓൺ ലൈൻ പത്രപ്രവർത്തകർക്ക് അംഗീകാരം വരുന്നു .പ്രാധാന്യവും .വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ്സ് ആക്ടിന്റെ പരിധിയില്‍ ദൃശ്യ മാധ്യമങ്ങളിലെ ജേര്‍ണലിസ്റ്റുകളെ കൂടി ഉള്‍പ്പെടുത്തുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പു മന്ത്രി സ്മൃതി ഇറാനി. വാര്‍ത്താ വിനിമയത്തില്‍ ദൃശ്യ മാധ്യമങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങളും സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അതുകൊണ്ട് അവയില്‍ പ്രവര്‍ത്തിക്കുന്ന ജേര്‍ണലിസ്റ്റുകളെ കൂടി ഉള്‍പ്പെടുത്തണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ സ്മൃതി ഇറാനിയെ കണ്ട് നിവേദനം നല്‍കിയിരുന്നു. ഓണ്‍ലൈന്‍ മാധ്യമങ്ങളെ വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ്സ് ആക്ടിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിന് സമവായം ഉണ്ടാക്കേണ്ടതുണ്ടെന്ന് സ്മൃതി ഇറാനി മുഖ്യമന്ത്രി പിണറായിയോട് പറഞ്ഞു.smruthi -pv

1955ല്‍ നിലവില്‍ വന്ന വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ്സ് ആന്റ് അതര്‍ ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ആക്ടിന്റെ പരിധിയില്‍ പത്രങ്ങള്‍ മാത്രമാണ് വരുന്നത്. അതുകൊണ്ട് ഓണ്‍ലൈന്‍ – ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ നിയമത്തിന്റെ സംരക്ഷണമില്ല. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജേര്‍ണലിസ്റ്റുകള്‍ക്ക് നിയമ സംരക്ഷണം നല്‍കണമെന്നത് ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു. കോട്ടയത്തെ നിര്‍ദ്ദിഷ്ട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ മേഖലാ കേന്ദ്രം സ്ഥാപിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും സ്മൃതി ഇറാനി മുഖ്യമന്ത്രിക്ക് ഉറപ്പുനല്‍കി.കൂടാതെ കോഴിക്കോട് ആകാശവാണി നിലയത്തിലെ വാര്‍ത്താവിഭാഗം നിര്‍ത്തലാക്കില്ലെന്നും കേന്ദ്ര മന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top