കേരളത്തിലെ 205 നിധി കമ്പിനികള്‍ക്ക് അംഗീകാരം നഷ്ടപ്പെട്ടു-പട്ടിക ഇന്ന് പുറത്തുവിടും;ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം : കേരളത്തിലെ ഇരുനൂറിലധികം നിധി കമ്പിനികളുടെ അംഗീകാരം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. കേരളമെമ്പാടും ശാഖകളുള്ള പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. നിധി കമ്പിനികളുടെ നിയമം ലംഘിച്ചതിനെ തുടര്‍ന്നാണ്‌ നടപടി. ഇവര്‍ക്ക് നിക്ഷേപങ്ങള്‍ സ്വീകരിക്കുവാനോ പുതിയ ഇടപാടുകള്‍ നടത്തുവാനോ അനുവാദമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.

ഓണ്‍ലൈന്‍ മാധ്യമ  മാനേജ്മെന്റ്കളുടെ ശക്തമായ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ഇന്ന് വൈകുന്നേരം (ഒക്ടോബര്‍ 10) നാലുമണിക്ക് ഈ വാര്‍ത്ത പുറത്തുവിടുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം നഷ്ടപ്പെട്ട കേരളത്തിലെ മുഴുവന്‍ നിധി കമ്പിനികളുടെയും പേരുവിവരങ്ങള്‍ ഈ പട്ടികയില്‍ ഉണ്ടാകുമെന്ന് ഓണ്‍ലൈന്‍ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം (പത്തനംതിട്ട മീഡിയ), ജനറല്‍ സെക്രട്ടറി രവീന്ദ്രന്‍ (കവര്‍ സ്റ്റോറി), ട്രഷറാര്‍ തങ്കച്ചന്‍ പാലാ (കോട്ടയം മീഡിയ) , വൈസ് പ്രസിഡന്റ് ജയചന്ദ്രന്‍ (ട്രാവന്‍കൂര്‍ എക്സ് പ്രസ്സ്),വൈസ് പ്രെസിഡന്റ് അഡ്വ. സിബി സെബാസ്റ്റ്യന്‍ (ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡ്‌), സെക്രട്ടറി ചാള്‍സ് ചാമത്തില്‍ (സി മീഡിയ), ജോസ് എം.ജോര്‍ജ്ജ് (കേരളാ ന്യൂസ്) എന്നിവര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യയൊട്ടാകെ 404 ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചപ്പോള്‍ അതില്‍ 205 സ്ഥാപനങ്ങളും കേരളത്തിലെയാണ്. അതീവ ഗൗരവമുള്ള വിഷയമായിട്ടും മുഖ്യധാരാ മാധ്യമങ്ങള്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതില്‍ താല്‍പ്പര്യം കാണിച്ചില്ല. അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്ന വിവരം  പൊതുജനങ്ങളില്‍ നിന്നും മൂടിവെക്കുകയായിരുന്നു. മാധ്യമങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ശക്തമായി രംഗത്തുണ്ടാകുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

Top