കൊച്ചി:മോഡലായി എത്തി കേരളത്തിന്റെ മനസ് കവർന്ന 98 കാരിയായ പാപ്പിയമ്മ മുത്തശ്ശിക്ക് വീട് വെച്ച് നൽകുമെന്ന് മനുഷ്യാവകാശ പ്രവർത്തകനായ വ്യവസായി ബോബി ചെമ്മണ്ണൂർ .പാപ്പിയമ്മയുടെ വീട്ടിലെത്തിയ അദ്ദേഹം പുതിയ വീട് വച്ചുനൽകാമെന്ന് ഉറപ്പുനല്‍കി. ഈ ഷെഡിന്റെ വാതിൽ ഒന്നുമാറ്റി തരാമോ എന്നാണ് പാപ്പിയമ്മ ബോബിയോട് ആദ്യം ചോദിച്ചത്. ഈ ഷെഡിന് പകരം പുതിയ വീട് തന്നെ ഇവിടെ നിർമിച്ചുനൽകുമെന്ന് മുത്തശിക്ക് ഉറപ്പുകൊടുത്തെന്നും ബോബി പറഞ്ഞു. സ്വന്തം ഭൂമിയിൽ ഷീറ്റുകൾ കൊണ്ട് മറച്ച ഷെഡിലാണ് ഈ 98കാരി ഇതുവരെ ജീവിച്ചത്.
നാടോടിപ്പെൺകുട്ടി ആസ്മാനെ മോഡലാക്കിയുള്ള ഫോട്ടോഷൂട്ടിനു ശേഷം വൈക്കത്തുകാരി 98 കാരി പാപ്പി അമ്മയെ മോഡലാക്കി ഫോട്ടോഗ്രഫർ മഹാദേവൻ തമ്പി ചിത്രമെടുത്തിരുന്നു. പാപ്പി അമ്മയുടെ ഒരു ദിവസമാണ് ഫോട്ടോഷൂട്ടിലൂടെ ചിത്രീകരിച്ചത്. കൂലി പണിയെടുത്താണ് പാപ്പി അമ്മ വരുമാനം കണ്ടെത്തുന്നത്.സുരക്ഷിതമായി അന്തിയുറങ്ങാൻ ഒരു വീട് വേണം. അതായിരുന്നു 98 കാരി പാപ്പിയമ്മയുടെ ഏക മോഹം. ഒരു വർഷത്തിലേറെയായി കഴിയുന്നത് ഒരു ഷെഡിൽ. ദിവസങ്ങൾക്ക് മുൻപ് മോഡലായി എത്തി കേരളത്തിന്റെ മനസ് കവർന്നു ഈ മുത്തശി. പാപ്പിയമ്മ സജീവ ചർച്ചയാകുമ്പോൾ അവരുടെ സ്വപ്നം സാക്ഷാത്കരിക്കാൻ എത്തിയിരിക്കുകയാണ് വ്യവസായി ബോബി ചെമ്മണ്ണൂർ.
കഴിഞ്ഞ ദിവസങ്ങളിൽ വിവാദമായ നെയ്യാറ്റിൻകരയിൽ ദമ്പതികൾ തീകൊളുത്തി മരിക്കാനിടയായ ഭൂമി ഉടമ വസന്തയിൽ നിന്ന് വിലകൊടുത്ത് വാങ്ങി പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ ആ കുട്ടികൾക്ക് നൽകാൻ ശ്രമിച്ചിരുന്നു . ദമ്പതികളുടെ മക്കൾക്ക് ഇവിടെത്തന്നെ ബോബി വീട് വെച്ചു നൽകുമെന്നും അറിയിച്ചിരുന്നു . കുട്ടികളെ തത്കാലം തൻ്റെ വീട്ടിൽ താമസിപ്പിക്കുമെന്നും വീട് പണി പൂർത്തിയായാൽ അവരെ തിരികെ കൊണ്ടുവരുമെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞിരുന്നു
തിരുവനന്തപുരം ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ അംഗങ്ങൾ അറിയിച്ചതു പ്രകാരം താൻ തിരുവനന്തപുരത്ത് എത്തിയെന്ന് ബോബി പറയുന്നു. സ്ഥലത്തിന്റെ ഉടമയായ വസന്ത എന്ന സ്ത്രീയെ പോയി കണ്ട് അവർ അവർ പറഞ്ഞ വിലയ്ക്ക് ആ ഭൂമി വാങ്ങി. കുട്ടികളുടെ പേരിൽ രജിസ്റ്റർ ചെയ്ത ഭൂമിയുടെ രേഖകൾ ഇന്ന് തന്നെ അവർക്ക് കൈമാറുമെന്നും . ശേഷം കുട്ടികളെ തൃശൂർ ശോഭ സിറ്റിയിലെ തന്റെ വീട്ടിലേക്ക് കൊണ്ടുപോകും. കുട്ടികളുടെ സ്ഥലത്ത് വീട് പണി പൂർത്തിയായ ശേഷം അവരെ തിരിച്ചുകാണ്ടുവരും എന്നും ചെമ്മണൂർ ബ്രാൻഡ് ജനറൽ മാനേജർ അനിൽ പറഞ്ഞിരുന്നു കുട്ടികൾക്ക് ബോബിയുടെ വീട്ടിലേക്ക് വരാൻ താത്പര്യമില്ലെങ്കിൽ അവിടെത്തന്നെ താത്കാലിക സൗകര്യം ഒരുക്കും.
ഈ മാസം 22നാണ് നെയ്യാറ്റിൻകരയിൽ രാജനും ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സമീപവാസിയായ സ്ത്രീയുമായുള്ള തർക്കമാണ് കേസിലേക്ക് എത്തിച്ചത്. തുടർന്ന് കുടുംബത്തെ ഇവിടെ നിന്ന് ഒഴിപ്പിക്കാൻ ഉത്തരവായി. ഇതിന് പിന്നാലെ പൊലീസ് എത്തിയതോടെ പൊലീസിനെ പിൻതിരിപ്പിക്കാൻ രാജൻ ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റർ പൊലീസ് തട്ടിമാറ്റുന്നതിനിടെ തീ പടർന്നുപിടിച്ച് ഇരുവരും മരണപ്പെടുകയായിരുന്നു.ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങൾ നൽകുന്ന വ്യവസായി ആയ ബോബി വലിയൊരു മനുഷ്യ സ്‌നേഹികൂടിയാണ് എന്ന വീണ്ടും വീണ്ടും തെളിയിക്കുകയാണ് .