നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കി ബോബി ഫാൻസ്‌ ചാരിറ്റബിൾ ട്രസ്റ്റ്

കോഴിക്കോട്: നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ബോബി ഫാൻസ്‌ ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യമായി ടെലിവിഷൻ സെറ്റുകൾ വിതരണം ചെയ്തു. കാക്കൂർ പഞ്ചായത്ത് പിസി പാലം എ യു പി സ്‌കൂളിലെ വിദ്യാർത്ഥികളും സഹോദരന്മാരുമായ അഭിനന്ദ്, സായന്ത് എന്നിവരുടെ വീട്ടിലേക്കാണ് ബോബി ഫാൻസ്‌ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകർ ടെലിവിഷൻ സെറ്റ് എത്തിച്ചത്. സ്‌കൂളുകൾ തുറക്കാത്ത സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾ നടപ്പിലാക്കാൻ തുടങ്ങിയതോടെ സ്വന്തമായി ടെലിവിഷൻ ഇല്ലാത്തതുകൊണ്ട് പഠനം പ്രതിസന്ധിയിലാകുമോ എന്ന ഉൽക്കണ്ഠയിലായിരുന്നു കുടുംബം. പഞ്ചായത്ത് പ്രസിഡന്റ് കെ ജമീല, ഐ പി രാജേഷ് എന്നിവർ ടെലിവിഷൻ കൈമാറി. ബോബി ഫാൻസ്‌ ചാരിറ്റബിൾ ട്രസ്റ്റ് ഹെഡ് ആയ ലിഞ്ജു എസ്തപ്പാൻ നേതൃത്വം നൽകി. കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ ഓഫീസ് മുഖേന അർഹതപ്പെട്ടവർക്ക് ടെലിവിഷൻ സെറ്റുകൾ പ്രവർത്തകർ ഇത്തരത്തിൽ വിതരണം ചെയ്തിരുന്നു. കേരളത്തിൽ വിവിധ ഇടങ്ങളിൽ ഇനിയും ഇത്തരത്തിൽ ടെലിവിഷൻ സെറ്റുകൾ വിതരണം ചെയ്യുമെന്ന് ഡോ. ബോബി ചെമ്മണൂർ അറിയിച്ചു.

Top